Category: പയ്യോളി
കടത്താൻ ശ്രമിച്ചത് 100 പവൻ, പിടികൂടിയത് സീറോ പോയിന്റിൽ വച്ച്; വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച പയ്യോളി സ്വദേശി പിടിയിലായത് ഇങ്ങനെ
പയ്യോളി: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 100 പവനുമായാണ് പയ്യോളി സ്വദേശിയായ മധ്യവയസ്കനാണ് ഇന്ന് പോലീസിന്റെ പിടിയിലായത്. പയ്യോളി സ്വദേശി റസാഖിനെ (52) ആണ് പോലീസ് പിടികൂടിയത്. സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഇന്ന് രാവിലെ 8 മണിക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് (IX 344)
അയനിക്കാട് സ്വദേശിയായ ചെത്ത് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
പയ്യോളി: പയ്യോളിയിൽ ചെത്ത് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് ചാത്തമംഗലം താര സന്തോഷ് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത്തിമൂന്ന് വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ അയനിക്കട് ആവിയിൽ വയലിലെ തെങ്ങിൽ നിന്ന് കള്ള് ശേഖരിക്കാൻ പോയതായിരുന്നു. എന്നാൽ പിന്നീട് ഇയാളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകീട്ട് നാല്
പയ്യോളിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
പയ്യോളി: പയ്യോളി റെയിൽവേ ട്രാക്കിന് സമീപം മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ. പയ്യോളി പോസ്റ്റ് ഓഫീസിന് പുറകിൽ ‘ഷാനിവാസിൽ’ താമസിക്കുന്ന തലക്കോട്ട് കാട്ടുംതാഴ ഇബ്രാഹിം (65) ആണ് മരിച്ചത്. ഇന്ന് രാവിലെ അയനിക്കാട് പള്ളിക്ക് പിറകുവശത്താണ് സംഭവം. രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പ്രഭാതസവാരിക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക വിവരം. പയ്യോളി
ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വരൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിലെ അഞ്ച് പേർക്ക് പരിക്ക്
പയ്യോളി: ദേശീയപാതയിൽ അയനിക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം ഇന്നോവ കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിയ്ക്കുകയായിരുന്നു. വിവാഹത്തിനായി പോവുകയായിരുന്ന വരനും ബന്ധുക്കളും സഞ്ചരിച്ചവരാണ് അപകടം പറ്റിയത് എന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കണ്ണൂരിലേക്ക്
പയ്യോളിയില്‍ വീണ്ടും തെരുവുനായ ആക്രമണം; അയനിക്കാട് വീട്ടിലേക്ക് പോകുകയായിരുന്ന വയോധികന് പരിക്കേറ്റു
പയ്യോളി: തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് വയോധികന് പരിക്കേറ്റു. അയനിക്കാട് ചാത്തമംഗലത്ത് കുനീമ്മല്‍ പുരുഷോത്തമനെയാണ് തെരുവുനായ ആക്രമിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുറ്റിയില്‍ പീടികയുടെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍പാതയ്ക്ക് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. പുരുഷോത്തമന്റെ കയ്യില്‍ നായ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
200 മീറ്റർ ഓടിത്തോൽപ്പിച്ചത് ഏഴാം ക്ലാസിൽ ഒപ്പം പഠിച്ച രാധയെന്ന് സ്വീകരണവേദിയിൽ പി.ടി.ഉഷ, പറഞ്ഞ ഉടൻ വേദിയിലെത്തി ബാല്യകാല സ്നേഹിത രാധ; ‘കഥ പറയുമ്പോൾ’ സിനിമയിലെ രംഗം പയ്യോളിയിൽ അരങ്ങേറിയപ്പോൾ (വീഡിയോ കാണാം)
പയ്യോളി: ശ്രീനിവാാസനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് കഥ പറയുമ്പോൾ. സാധാരണക്കാരനായ ബാർബർ ബാലനും സിനിമാ നടൻ അശോക് രാജുമാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയിലെ പ്രാധാന ഭാഗങ്ങളിലൊന്നാണ് ക്ലെെമാക്സ് സീനിൽ തന്റെ ബാല്യകാല സുഹൃത്തിനെ കുറിച്ച് അശോക് വിവരിക്കുന്നത്. തന്റെ കളിക്കൂട്ടുകാരനായായിരുന്ന ബാർബർ ബാലനേക്കുറിച്ചും തന്റെ ബാല്യകാലത്തെ കുറിച്ചും ഒരു പ്രസംഗ സീനിലൂടെ വിവരിക്കുന്ന ആ
പ്രണയം നടിച്ച് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മണിയൂർ സ്വദേശിയായ യുവാവ് റിമാൻഡിൽ
പയ്യോളി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലെെംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. മണിയൂർ മങ്കര പടിഞ്ഞാറെക്കുനി നിധീഷ് (28) ആണ് റിമാൻ്റിലായത്. ഫോൺ വഴി സൗഹൃദത്തിലായ പതിനാലുകാരിയെ വിവിധയിടങ്ങളിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പയ്യോളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ
കരിപ്പൂരിൽ സ്വർണവുമായി മണിയൂർ സ്വദേശി പിടിയിൽ; ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത് 25 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണക്കടത്ത്, മണിയൂർ സ്വദേശി പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. പയ്യോളി മണിയൂർ വാഴയിൽ മൻസൂർ ആണ് കസ്റ്റംസ് പിടിയിലായത്. ഇരുപത്തിനാലു വയസ്സായിരുന്നു. ബഹറൈനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. 669 ഗ്രാം സ്വർണ്ണം ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഗുളിക രൂപത്തിലാക്കി
‘പയ്യോളി എക്സ്പ്രസ്സി’ന് ജന്മനാടിന്റെ ആദരം; പി.ടി.ഉഷ എം.പിക്ക് ഊഷ്മള സ്വീകരണമൊരുക്കി പയ്യോളി പൗരാവലി
പയ്യോളി: രാജ്യസഭ എം.പിയായി തെരെഞ്ഞെടുക്കപ്പെട്ട ഒളിമ്പ്യൻ പി.ടി.ഉഷയ്ക്ക് പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ പയ്യോളി പൗരാവലി സ്വീകരണം നൽകി. പയ്യോളി ബസ് സ്റ്റാൻ്റിൽ നിന്നും പി.ടി.ഉഷയെ പയ്യോളി പൗരാവലി സ്വീകരിച്ച് ആനയിച്ചു. സ്വീകരണ ചടങ്ങ് നടന്ന പയ്യോളിയിലെ പെരുമ ഓഡിറ്റോറിയത്തിലേക്ക് നൂറുകണക്കിന് പേർ പങ്കെടുത്ത ഘോഷയാത്രയായാണ് എം.പിയെ ആനയിച്ചത്. പയ്യോളി പൗരാവലിക്ക് വേണ്ടി നഗരസഭ ചെയർപേഴ്സൺ വടക്കയിൽ
“അതിനിടയിലാണ് മൗനം ഭേദിച്ച് അവളുടെ ശബ്ദമുയർന്നത്. ഇത് അയാളല്ലേ? നമ്മള് ടീവിയിലൊക്കെ കാണാറുള്ള മുഖത്ത് പാടുകളൊക്കെയുള്ള ആ സഖാവ്, ഞാനൊന്ന് സൂക്ഷിച്ച് നോക്കി”; കൽപ്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രനെ അപ്രതീക്ഷിതമായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചുള്ള പയ്യോളി സ്വദേശിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
പയ്യോളി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി പയ്യോളി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രനെ അവിചാരിതമായി കണ്ട സന്ദർഭത്തെ കുറിച്ച് പയ്യോളി സ്വദേശിയായ നൗഷാദ് കൂനിയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി കാന്റീനിൽ വച്ചാണ് നൗഷാദും