Category: പയ്യോളി
ഓര്‍മ്മകള്‍ പെയ്തിറങ്ങി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസുകാര്‍ ഒത്തുകൂടി
ഇരിങ്ങല്‍: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുകൂടി. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ 95 – 96 ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വിദ്യാലയ മുറ്റത്ത് ഒത്തുചേര്‍ന്നത്. പ്രസ്തുത
കോട്ടക്കലിൽ റേഷൻ കട നടത്തുന്ന പൈത്താൻ്റവിട രാഘവൻ അന്തരിച്ചു
ഇരിങ്ങൽ: കോട്ടക്കൽ റേഷൻ കട നടത്തുന്ന പൈത്താൻ്റവിട രാഘവൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതനായ ചാത്തന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ശ്യാമള മക്കൾ: ശ്രീനേഷ് (ലാൻഡ് അക്വിസിഷൻ, സിവിൽ സ്റ്റേഷൻ കൊയിലാണ്ടി ), ശ്രീജേഷ്, ശ്രീഷ്മ മരുമക്കൾ: ദീഷ്മ (ബി ഇ എം ഹയർ സെക്കൻ്ററി സ്കൂൾ, വടകര), രമ്യ (ചിങ്ങപുരം), സുനിൽ (തിക്കോടി) സഹോദരങ്ങൾ:
പയ്യോളിയിലെ ശ്രീലക്ഷ്മി ജനറൽ ആൻ്റ് പൂജാ സ്റ്റോർ ഉടമ അയനിക്കാട് താരേമ്മൽ ‘ശ്രീലക്ഷ്മി’യിൽ ബിജീഷ് അന്തരിച്ചു
പയ്യോളി: അയനിക്കാട് സേവന നഗർ കടപ്പുറം താരേമ്മൽ ‘ശ്രീലക്ഷ്മി’യിൽ ബിജീഷ് അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. മുൻ പ്രവാസി വ്യവസായിയും പയ്യോളിയിലെ ശ്രീലക്ഷ്മി ജനറൽ ആൻ്റ് പൂജാ സ്റ്റോർ ഉടമയുമാണ്. ബാലന്റെയും (വ്യാപാരി) ലക്ഷ്മിയുടെയും മകനാണ്. സൽനയാണ് ഭാര്യ. മക്കൾ: ധ്യാൻ, ശ്രീലക്ഷ്മി. സഹോദരങ്ങൾ: ബിനീഷ്, ബീഷ്മ. സംസ്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഒരിഞ്ച് പോലും പിന്നോട്ടില്ല! മോദി സര്‍ക്കാര്‍ വിലക്കിയ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെ.എന്‍.യുവിലുണ്ടായ എ.ബി.വി.പി ആക്രമണത്തിനെതിരെ പയ്യോളിയില്‍ എസ്.എഫ്.ഐ പ്രതിഷേധം
കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനിടെ ജെ.എന്‍.യുവില്‍ എ.ബി.വി.പി നടത്തിയ ആക്രമണത്തിനെതിരെ പയ്യോളിയില്‍ പ്രതിഷേധം. എസ്.എഫ്.ഐ പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും കൂട്ടായ്മയും ജില്ലാ കമ്മിറ്റി അംഗം എന്‍.ടി.നിഹാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അവന്തിക, ദില്‍ജിത്ത്, ഭഗത് എന്നിവര്‍ സംസാരിച്ചു. ബി.ബി.സിയുടെ ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍
പയ്യോളിയില്‍ റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിച്ചിട്ട് മിനി ലോറി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
പയ്യോളി: പയ്യോളി ടൗണിന് സമീപം റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം നടന്നത്. അമ്മയോടൊപ്പം പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്സ് ലോറി ഇടിച്ചിടുകയായിരുന്നു. രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ലോറി മുന്നോട്ടുപോകുകയും ഇടിയുടെ
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്നുകാരന് മരിച്ചു; അപകടത്തില്‍പ്പെട്ടത് പയ്യോളി സ്വദേശി
പയ്യോളി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു. ഭജനമഠം പറമ്പില്‍ ദില്‍ഷാദാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശനിയാഴ്ച വൈകുന്നേരം മലപ്പുറം പാണ്ടിക്കോടുവെച്ചായിരുന്നു ദില്‍ഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചായിരുന്നു അപകടം. അച്ഛന്: കുഞ്ഞഹമ്മദ്. അമ്മ: ഹസീന. സഹോദരി: ദില്‍ഷാന.
മൂരാട് വയോധികന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
പയ്യോളി: മൂരാട് വയോധികന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് മൂന്നുമണിയോടെയായിരുന്നു അപകടം. ഇരിങ്ങള്‍ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാവിമുണ്ടും കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഏതാണ്ട് എഴുപത് വയസ് പ്രായം കണക്കാക്കുന്നു. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
മിഠായികളുടെ വർണ്ണക്കടലാസുകൾ കൊണ്ട് നേടിയത് ഗിന്നസ് റെക്കോർഡിന്റെ മധുരം; സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി
പയ്യോളി: വർണക്കടലാസുകളിൽ മൊസൈക്ക് ചിത്രം തീർത്ത് ശ്രദ്ധേയനായിരിക്കുന്ന സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി. മൊസൈക്ക് വിഭാഗത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റ് ആണിത്. ഓൾ ഗിന്നസ് റെക്കോർഡ്സ് ഹോൾഡേഴ്സ് (ആഗ്രഹ്) ന്റേ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ സുധീഷ് പയ്യോളിക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 67 വർഷം
കൊവിഡ് കാലത്ത് യൂട്യൂബ് ചാനലിലൂടെ തുടക്കം, ഇപ്പോള്‍ അമേരിക്ക, യുകെ, ജപ്പാന്, ആസ്ട്രേലിയ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും ശിഷ്യ സമ്പത്തുമായി പയ്യോളിയിലെ ഒമ്പതാം ക്ലാസുകാരി സെന യാസര്‍
കൊയിലാണ്ടി: പ്രായം 14 വയസ്, പയ്യോളി ജിവിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി, എന്നാല്‍ അത് മാത്രമല്ല സെന യാസര്‍. യുഎസ്എ, യുകെ, ജപ്പാന്, മെക്സികോ, ആസ്ട്രേലിയ, നെതര്‍ലാന്‍സ്, മിഡില്‍ ഈസ്റ്റ് മൗറീഷ്യസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലായി ഒട്ടനേകം ശിഷ്യസമ്പത്തുള്ള ഒട്ടനവധി വേദികള്‍ ഈ ചെറുപ്രായത്തിനുള്ളില്‍ കീഴടക്കിയ കൊച്ചുമിടുക്കി കൂടിയാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഉള്‍പ്പെടെ
ക്ഷേത്രത്തിന് ഭൂമി അനുവദിക്കാന്‍ കഴിയില്ലെന്ന് സ്കൂളധികൃതര്‍, പയ്യോളി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആധുനിക സ്റ്റേഡിയം പണിയാനുള്ള ശ്രമങ്ങള്‍ വഴിമുട്ടി; പെരുമാള്‍പുരം ക്ഷേത്രവും സ്കൂളധികരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വിളിച്ച യോഗം അലസിപ്പിരിഞ്ഞു
പയ്യോളി :പയ്യോളി ഹൈസ്ക്കൂൾ മൈതാനത്ത് ആധുനിക രീതിയിലുള്ള ഒരു സ്റ്റേഡിയം നിർമ്മിക്കാനുള്ള രാജ്യസഭാംഗം പി.ടി. ഉഷയുടെ ശ്രമങ്ങൾ തൽക്കാലം എങ്ങുമെത്താതെയായി. എം പി വിളിച്ചു ചേർത്ത യോഗം വാക്ക് തർക്കത്തിലെത്തുകയും, അലസിപിരിയുകയും ആയിരുന്നു. തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നോടിയായി പെരുമാൾ പുരം ശിവക്ഷേത്ര പരിപാലന സമിതിയും പയ്യോളി ഹൈസ്കൂൾ പി.ടി.എ. കമ്മിറ്റിയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന