Category: മേപ്പയ്യൂര്‍
മേപ്പയ്യൂരിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് എം.എൽ.എ. ടി.പി രാമകൃഷ്ണൻ
മേപ്പയ്യൂർ ഗവ: ഭിന്നശേഷി സൗഹൃദമാകാൻ ഒരുങ്ങി മേപ്പയ്യൂരിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ. പദ്ധതിക്കായി ഒരു കോടി രൂപ അനുവദിക്കുമെന്ന് എം.എൽ.എ. ടി.പി രാമകൃഷ്ണൻ. സ്കൂളിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് എം.ൽ.എയുടെ പ്രഖ്യാപനം.സ്കൂൾ വികസന നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം നടത്തി. സ്പോർട്സ് കോംപ്ലക്സ്, വി.എച്ച്.എസ്.സി കെട്ടിട നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കാൻ
സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെയും പൂർവസൈനികൻ അയ്യറോത്ത് നാരായണൻ നമ്പ്യാരെയും ആദരിച്ചു
മേപ്പയ്യൂർ: ഡിഫൻസ് സർവീസ് സൊസൈറ്റി കാലിക്കറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെയും പൂർവസൈനികനായ അയ്യറോത്ത് നാരായണൻ നമ്പ്യാരെയും സുബേദാർ മേജർ ക്യാപ്റ്റൻ രാമചന്ദ്രനേയും ആദരിച്ചു. സുബേദാർ പ്രദീപ് കുമാർ അധ്യക്ഷനായി. ശ്രീനാഥ്, ചന്ദ്രൻ, ഷിജിത്ത്, സന്തോഷ്, അസ്ബീർ, അഭിലാഷ്, ശരത്ത്, ബബീഷ് എന്നീ സൈനിക ഉദ്യോഗസ്ഥർ സംബന്ധിച്ചു.
കീഴരിയൂർ അണ്ടിച്ചേരിത്താഴെ അരയാട്ട് മീത്തൽ കുഞ്ഞായിശ അന്തരിച്ചു
കീഴരിയൂർ: അണ്ടിച്ചേരിത്താഴെ അരയാട്ട് മീത്തൽ കുഞ്ഞായിശ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മക്കൾ: നഫീസ, കാസിം, ഷെരീഫ, ഷംസു, സജാദ്. മരുമക്കൾ: അസയ്‌നാർ, നൗഷാദ്, ഹാജറ, സഫീന, ശബാന. സഹോദരങ്ങൾ: പരേതയായ കുഞ്ഞാമി, മറിയം, അമ്മദ്, കുഞ്ഞബ്ദുള്ള.
കീഴരിയൂരില്‍ പൊള്ളലേറ്റു മരിച്ച ശോഭയുടെ മൃതദേഹം സംസ്‌കരിച്ചു; വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി
മേപ്പയ്യൂര്‍: കീഴരിയൂരില്‍ പൊള്ളലേറ്റു മരിച്ച മധ്യവയസ്‌കയുടെ മൃതദേഹം സംസ്‌കരിച്ചു. നടുക്കണ്ടി മുക്കില്‍ പുതിയോട്ടില്‍ ശോഭയുടെ (55) മൃതദേഹമാണ് അല്‍പ്പസമയം മുമ്പ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ശോഭയ്ക്ക് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ശോഭയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ്
നിങ്ങളുടെ കുടിവെള്ളം ശുദ്ധമാണോ? മേപ്പയ്യൂരിൽ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി പ്രവർത്തനത്തിന് ആരംഭം
മേപ്പയ്യൂർ: ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുക എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കു ചുവടു വയ്ക്കാനൊരുങ്ങി മേപ്പയ്യൂർ പഞ്ചായത്ത്. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കുവാൻ കേന്ദ്ര-സംസ്ഥാന – സർക്കാറുകളുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനത്തിനു് മേപ്പയൂരിൽ തുടക്കമായി. ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് പഞ്ചായത്ത്തല ഓറിയന്റേഷൻ ക്ലാസ് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.
ഇത് എ ഗ്രേഡ് പച്ചക്കറികൾ; മേപ്പയ്യൂർ പഞ്ചായത്തിൽ പച്ചക്കറികൾ വിളവെടുത്തു
മേപ്പയ്യൂർ: പച്ചക്കറികൾ വിളവെടുത്ത് മേപ്പയ്യൂർ. പഞ്ചായത്ത് നേതൃത്വത്തിൽ എ ഗ്രേഡ് വെജിറ്റബിൾ ക്ലസ്റ്റർ വിളവെടുപ്പ് ഉദ്ഘാടനവും ട്രോഫി വിതരണവും നടത്തി. വിളവെടുപ്പുദ്ഘാടനം കൃഷി അസിസ്റ്റൻറ് ഡയറക്ടർ അനിതാ പി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു . കൃഷി ആഫീസർ അശ്വതി ടി.എൻ, പഞ്ചായത്ത് അംഗങ്ങളായ ഭാസ്കരൻ കൊഴുക്കല്ലൂർ, മിനി അശോകൻ, ക്ലസ്റ്റർ
നഷ്ടമായത് ഹൈദരലി തങ്ങൾ എന്ന സമൂഹത്തിന്റെ തണൽ മരം; തങ്ങളുടെ ഓർമ്മകളിൽ അരിക്കുളംപഞ്ചായത്ത് എസ്.എം.എഫ്
മേപ്പയ്യൂർ: സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും തണൽ മരമായിരുന്നെന്ന് അരിക്കുളംപഞ്ചായത്ത് എസ്.എം.എഫ്. സമൂഹത്തിന്റെ കഷ്ടതകളിലും വേദനകളിലും ആനന്ദങ്ങളിലുമെല്ലാം എന്നും കൂടെ നിന്ന ജീവിതമായിരുന്നു തങ്ങളുടേത്. പഞ്ചായത്ത് കൗൺസിൽ മീറ്റും സയ്യിദ്ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മേഖല എസ്.എം.എഫ് ജനറൽ സെക്രട്ടറി പി.എം കോയ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് പഞ്ചായത്ത്
മേപ്പയൂർ ചാത്തോത്ത് താഴക്കുനി ടി.സി.ദാമോദരൻ അന്തരിച്ചു
മേപ്പയ്യൂർ: ചാത്തോത്ത് താഴക്കുനി ടി.സി.ദാമോദരൻ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭാര്യ കമലാക്ഷി. മക്കൾ: മനോജ് (ഉഷ ജ്വല്ലറി), ശ്രീജ, ശോഭ, പരേതയായ മോളി. മരുമക്കൾ: കൃഷ്ണൻ (പയ്യോളി), ബാബുരാജ് (കൊടുവള്ളി), പ്രബിത (നരിക്കുനി). സഹോദരങ്ങൾ: ജാനകി, രാധ, പരേതരായ കുഞ്ഞിക്കേളപ്പൻ, ഗോപാലൻ, ഭാസ്കരൻ സവിത ജ്വല്ലറി, നാരായണി.
മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥനാസദസ്സും
മേപ്പയ്യൂർ: മുസ്‌ലിം ലീഗ് സ്ഥാപകദിനത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥനാസദസ്സും സംഘടിപ്പിച്ചു. കെ.നിസാർ റഹ്മാനി നേതൃത്വം നൽകി. കെ.എം.കുഞ്ഞമ്മത് മദനി അനുസ്മരണപ്രഭാഷണം നടത്തി. എം.കെ.അബ്ദുറഹിമാൻ അധ്യക്ഷനായി. ഇസ്മായിൽ കീഴ്പോട്ട്, കെ.പി.കുഞ്ഞബ്ദുള്ള, ഫൈസൽ മൈക്കുളം, കെ.പി.ഇബ്രാഹിം, പി.അസ്സയിനാർ, ടി.കെ.ഷരീഫ്, പി.അബ്ദുള്ള, ഫൈസൽ ചാവട്ട്, മുഹമ്മദ് മണപ്പുറം എന്നിവർ സംസാരിച്ചു.
‘തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് മേപ്പയൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ആധാരം എഴുത്തുകാരുടെ ധര്‍ണ്ണ
മേപ്പയ്യൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് മേപ്പയൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി ആധാരം എഴുത്തു അസോസിയേഷന്‍. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍ മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ആധാരം എഴുത്തുകാരുടെ ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക, ആധാരം എഴുത്തു ജോലി ആധാരം എഴുത്തുകാര്‍ക്ക് മാത്രമായി സംവരണം