ഇത് എ ഗ്രേഡ് പച്ചക്കറികൾ; മേപ്പയ്യൂർ പഞ്ചായത്തിൽ പച്ചക്കറികൾ വിളവെടുത്തു


മേപ്പയ്യൂർ: പച്ചക്കറികൾ വിളവെടുത്ത്‌ മേപ്പയ്യൂർ. പഞ്ചായത്ത് നേതൃത്വത്തിൽ എ ഗ്രേഡ് വെജിറ്റബിൾ ക്ലസ്റ്റർ വിളവെടുപ്പ് ഉദ്ഘാടനവും ട്രോഫി വിതരണവും നടത്തി. വിളവെടുപ്പുദ്ഘാടനം കൃഷി അസിസ്റ്റൻറ് ഡയറക്ടർ അനിതാ പി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു .

കൃഷി ആഫീസർ അശ്വതി ടി.എൻ, പഞ്ചായത്ത് അംഗങ്ങളായ ഭാസ്കരൻ കൊഴുക്കല്ലൂർ, മിനി അശോകൻ, ക്ലസ്റ്റർ പ്രസിഡണ്ട് എൻ കെ ചന്ദ്രൻ, പി.എൻ ബാലകൃഷ്ണൻ,കൃഷി അസിസ്റ്റൻറ് സ്നേഹ, കെ.കെ മൊയ്തീൻ, എം.കെ രാമചന്ദ്രൻ, സുധാകരൻ, സജ്ഞയൻ കൊഴുക്കല്ലൂർ, പി നാരായണൻ, മൊയ്തീൻ, കെ ശോഭ എന്നിവർ സംസാരിച്ചു. യു.കെ അമ്മദ് സ്വാഗതവും പി കെ രാജൻ നന്ദിയും പറഞ്ഞു.