നഷ്ടമായത് ഹൈദരലി തങ്ങൾ എന്ന സമൂഹത്തിന്റെ തണൽ മരം; തങ്ങളുടെ ഓർമ്മകളിൽ അരിക്കുളംപഞ്ചായത്ത് എസ്.എം.എഫ്


മേപ്പയ്യൂർ: സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും തണൽ മരമായിരുന്നെന്ന് അരിക്കുളംപഞ്ചായത്ത് എസ്.എം.എഫ്. സമൂഹത്തിന്റെ കഷ്ടതകളിലും വേദനകളിലും ആനന്ദങ്ങളിലുമെല്ലാം എന്നും കൂടെ നിന്ന ജീവിതമായിരുന്നു തങ്ങളുടേത്.
പഞ്ചായത്ത് കൗൺസിൽ മീറ്റും സയ്യിദ്ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മേഖല എസ്.എം.എഫ് ജനറൽ സെക്രട്ടറി പി.എം കോയ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ അഹമദ് മൗലവി അധ്യക്ഷത വഹിച്ചു.

മണ്ഡലം വർക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാൻ പദ്ധതി വിഷദീകരിച്ചു. മദ്രസ്സ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് കോട്ടിൽ ഇമ്പിച്ച്യാമത്, സുബൈർദാരിമി, റഹ്മാൻ ഫൈസി, വി.വി.എം ബഷീർ, എം കുഞ്ഞായൻകുട്ടി, സി നാസർ, ടി.കെആലി, അബ്ദുള്ളകുട്ടിഹാജി, ആലികുട്ടി, മൂസ്സഹാജി, റഊഫ് ഹാജി, റഷീദ് പി.കെ, അഷ്റഫ് പി.സി സംസാരിച്ചു. ജനറൽ സെക്രട്ടറി എസ്.എം അബ്ദുസ്സലാം സ്വാഗതവും വി.വി.എം റഷീദ് നന്ദിയും പറഞ്ഞു.