Category: മേപ്പയ്യൂര്‍
പ്രിയപ്പെട്ട മത്തായി ചാക്കോ, മേപ്പയ്യൂരുകാരുടെ മനസ്സിൽ ഇന്നും ജ്വലിക്കുന്ന രക്ത നക്ഷത്രം
കെ.രാജീവൻ മേപ്പയ്യൂർ മത്തായി ചാക്കോ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷം പിന്നിടുകയാണ്. വിദ്യാര്‍ഥി- യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന മത്തായി ചാക്കോ ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്. അഞ്ച് വര്‍ഷക്കാലം മേപ്പയ്യൂര്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എയായിരുന്ന അദ്ദേഹം മേപ്പയ്യൂരുകാരുടെയും പ്രിയപ്പെട്ട നേതാവാണ്. അഞ്ചു വർഷം മേപ്പയൂർ മണ്ഡലത്തിന്റെ ജനപ്രതിനി ആയപ്പോൾ മണ്ഡലത്തിന്റെ മുക്കിലും, മൂലയിലുമുള്ളവരെ പേരെടുത്തു
‘സാധാരണയായി നടന്നു പോകുന്ന വഴിയാണ്, അടുത്തടുത്ത സമയത്താണ് രണ്ടു കുട്ടികൾക്കും നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്, ആദ്യമായാണ് ഇവിടെ ഇങ്ങനെ ഒരു സംഭവം’; നെടുമ്പൊയിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ നാട്ടുകാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
മേപ്പയൂർ: മേപ്പയൂർ പഞ്ചായത്തിലെ നെടുമ്പൊയിലിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ തെരുവുപട്ടിയുടെ ആക്രമണം പ്രദേശത്ത് ആദ്യമെന്നു നാട്ടുകാർ. രണ്ട് കുട്ടികൾക്കാണ് ഇന്നലെ തെരുവ് നായയുടെ ആക്രമണം ഏറ്റത്. കളത്തിൽ സുബനീഷിൻ്റെ മകൾ തേജാ ലക്ഷ്മി (9), തയ്യുള്ള പറമ്പിൽ ഫയാസിൻ്റെ മകൻ സെബി മുഹമ്മദ് കമാൽ (7) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ‘രണ്ട് സമയങ്ങളിലായിരുന്നു അക്രമം
ആശാ വര്‍ക്കറിൽ നിന്ന് ജനപ്രതിനിധിയിലേക്ക്; ചെറുവണ്ണൂരിലെ ഇ.ടി.രാധയുടെ മരണത്തോടെ സി.പി.ഐക്ക് നഷ്ടമാകുന്നത് ജില്ലയിലെ ഏക പഞ്ചായത്ത് പ്രസിഡന്റിനെ
ചെറുവണ്ണൂര്‍: ഇ.ടി.രാധയുടെ വിയോഗത്തോടെ സി.പി.ഐക്ക് നഷ്ടമാകുന്നത് പാർട്ടിയുടെ ജില്ലയിലെ ഏക പഞ്ചായത്ത് പ്രസിഡന്റിനെ. ആശാ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് രാധ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനപ്രതിനിധിയാകുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് സി.പി.ഐ സ്ഥാനാർത്ഥിയായി രാധ മത്സരിക്കുന്നത്. പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡായ കക്കറമുക്കില്‍ നിന്നാണ് ജനപ്രതിനിധിയായ തിരഞ്ഞെടുക്കപ്പെടുന്നത്. എൽ.ഡി.എഫിൽ സി.പി.എം ന് അഞ്ചും സി.പി.ഐക്ക് രണ്ടു സീറ്റാണ് ഉണ്ടായിരുന്നത്.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധ അന്തരിച്ചു
ചെറുവണ്ണൂർ: ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഒന്‍പത് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 7.30 കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡായ കക്കരമുക്കില് നിന്ന് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റാവുകയായിരുന്നു. ഭര്‍ത്താവ്: ഇയ്യത്തറമ്മല് കുമാരന്. മക്കള്‍: രഘുല, ആതിര,
മേപ്പയ്യൂരിലെ ക്ഷേത്രത്തില്‍ പൂജാരിയായെത്തിയത് രണ്ടുമാസം മുമ്പ്; പര്‍ദ്ദയിട്ടത് ചിക്കന്‍പോക്സായതിനാലെന്ന് പിടിയിലായ യുവാവ് പൊലീസിനോട്- വീഡിയോ കാണാം
കൊയിലാണ്ടി: ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച് കറങ്ങി നടന്ന സംഭവത്തില്‍ ചിക്കന്‍ പോക്സായതിനാലാണ് പര്‍ദ്ദയിട്ടതെന്ന് യുവാവ് പറഞ്ഞതായി കൊയിലാണ്ടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാവിലെ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നുസംഭവം. വയനാട് ജില്ലയിലെ കല്‍പ്പറ്റ പുത്തന്‍
മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുഞ്ഞുങ്ങള്‍
മേപ്പയൂര്‍: ദേവീ പ്രാര്‍ത്ഥനയുടെ പുണ്യം പകരുന്ന വിജയദശമി നാള്. മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ഈ ദിവസങ്ങളില്‍ ആരാധിക്കുന്നത്. എഴുത്തിനിരുത്തല്‍ ചടങ്ങ് ആയമടത്തില്ലത്ത് മുരളിധരന് നമ്പൂതിരിയുടെ നേതൃത്ത്വത്തില്‍ നടന്നു. നിരവധി കുഞ്ഞുങ്ങളാണ് ഇന്ന് ക്ഷേത്രാങ്കണത്തില്‍ വെച്ച് ആദ്യാക്ഷരം കുറിച്ചത്. summary: mahanavami celebration in Meppayyur Valayattur
ഹർത്താൽ അക്രമം; മേപ്പയ്യൂരിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
കൊയിലാണ്ടി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചു. മേപ്പയ്യൂരിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. മേപ്പയ്യൂർ മുണ്ടയോട്ടിൽ സിദ്ദീഖ് (45 ) കീഴ്പപയ്യൂർ മാരിയം വീട്ടിൽ ജമാൽ (45), പുതിയോട്ടൂർ കൂനം റസാഖ് (38 ) തുടങ്ങിയവരാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് റോഡിൽ ടാർ ഒഴിച്ച് ഇവർ
‘ഈ നാടിന് അവൻ അപ്പുവായിരുന്നു, വീടിന്റെ മുകൾ നില അവന്റെ സ്വപ്നമായിരുന്നു’; കോണിപ്പടിയില്‍ നിന്നും വീണ് മരിച്ച മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അഭിനെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പുമായി സുഹൃത്ത്
മേപ്പയ്യൂർ: എല്ലാ കാര്യങ്ങൾക്കും ഒരു വിളിപ്പാടകലെ അവനുണ്ടാകുമായിരുന്നു, എന്നാൽ അപ്പുവെന്ന വിളി കേൾക്കാൻ അവനിനിയില്ലെന്ന യാഥാർഥ്യമുൾക്കൊള്ളാനാകാതെ നീറുകയാണ് മേപ്പയ്യൂര്‍ ജനകീയമുക്കിലുള്ളവർ. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റാണ് ജനകീയ മുക്ക് വടക്കെ പറമ്പില്‍ അഭിൻ മരിച്ചത്. സപ്തംബർ 19-ന് രാത്രിയിലാണ് അപകടം സംഭവിച്ചത്. അപകട വിവരം അറിഞ്ഞപ്പോൾമുതൽ തങ്ങളുടെ അപ്പുവിനൊന്നും പറ്റല്ലേയെന്ന
ജനങ്ങള്‍ക്കു നേരെ ആക്രമണം നടത്തുകയും ചേന, ചേമ്പ്, മഞ്ഞള്‍ തുടങ്ങിയ വിളകള്‍ നശിപ്പിക്കുകയും ചെയ്ത് കാട്ടുപന്നികള്‍; ഭീതിയോടെ കീഴരിയൂര്‍, കളരിക്കണ്ടിമുക്ക് പ്രദേശവാസികള്‍
മേപ്പയൂര്‍: കീഴരിയൂര്‍, കളരിക്കണ്ടിമുക്ക് ഭാഗങ്ങളില്‍ കാട്ടുപന്നിശല്യം രൂക്ഷ മായതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും അതോടൊപ്പം ജനങ്ങള്‍ക്കു നേരെ അക്രമം നടത്തുന്നതും പതിവാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കീഴരിയൂരില്‍ കുറ്റിക്കാട്ടു താഴെ വെച്ച് മത്താനത്ത് രാജന്റെ പിന്നാലെ കാട്ടുപന്നി അക്രമിക്കാന്‍ ഓടി. തലനാരിഴയ്ക്കാണ് രാജന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കൈയ്യിലുണ്ടായിരുന്ന നാളീകേരം
മേപ്പയ്യൂരിലെ വിദ്യാർത്ഥി യുവജന സമരങ്ങളുടെ മുന്നണിപ്പോരാളിയായി അവനുണ്ടാകുമായിരുന്നു; കോണിപ്പടിയില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് മരണപ്പെട്ട ജനകീയമുക്ക് സ്വദേശി അഭിന്റെ വേര്‍പാടോടെ നഷ്ടമായത് മികച്ച സംഘാടകനെ
മേപ്പയ്യൂര്‍: വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂര്‍ ജനകീയമുക്ക് വടക്കെ പറമ്പില്‍ അഭിന്റെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിരവധി വിദ്യാര്‍ഥി സമരങ്ങളില്‍ നേതൃനിരയിലുണ്ടായിരുന്ന മികച്ച സംഘാടകനെ. സ്കൂള്‍ കാലം മുതലേ എസ്.എഫ്.ഐയുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ച അഭിന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. മേപ്പയ്യൂര്‍ ഹൈസ്കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാര്‍ഥി