Category: മേപ്പയ്യൂര്‍
കീഴ്പ്പയ്യൂരില്‍ രാത്രിയില്‍ നടുറോഡില്‍ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി നാട്ടുകാര്‍
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നരിക്കുനി വെങ്കല്ലില്‍ താഴെ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിലൂടെ ബൈക്കില്‍ പോകുന്ന യാത്രികനാണ് റോഡിന് കുറുകെ കിടക്കുകയായിരുന്ന പാമ്പിനെ കണ്ടത്. ഇയാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും പെരുമ്പാമ്പ് തൊട്ടടുത്ത പറമ്പിലേക്ക് കയറിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പ്രദേശവാസികളായ മനത്താനത്ത് അര്‍ജുന്‍ കൃഷ്ണയും വെങ്കല്ലില്‍ അതുല്‍ കൃഷ്ണയുമാണ് സാഹസികമായാണ് പെരുമ്പാമ്പിനെ
മേപ്പയ്യൂര്‍ ബസ് സ്റ്റാന്റില്‍ തെരുവുനായ ആക്രമണം: രണ്ടുപേര്‍ക്ക് കടിയേറ്റു
മേപ്പയ്യൂര്‍: ബസ് സ്റ്റാന്റില്‍ രണ്ടുപേരെ തെരുവ് നായ കടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്റ്റാന്റിലെ പോര്‍ട്ടറെയും ഇതര സംസ്ഥാന തൊഴിലാളിയെയുമാണ് നായ കടിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. മേപ്പയ്യൂരിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. നേരത്തെയും കുട്ടികള്‍ അടക്കം തെരുവ് നായ ആക്രമണത്തിന് ഇരയായിരുന്നു. Summary: Stray dog attack in
വെറും കപ്പയല്ല ഭീമന്‍ കപ്പ! ചെറുവണ്ണൂരിലെ ഈ കര്‍ഷകന്റെ തോട്ടത്തില്‍ ഒറ്റതടത്തില്‍ വിളഞ്ഞത് 45 കിലോഗ്രാം കപ്പ
മേപ്പയ്യൂര്‍: അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ ഏത് പ്രദേശത്തെയും നൂറുമേനി വിളവുവരുന്ന കൃഷിയിടമാക്കാമെന്ന് കാണിച്ചുതന്നിരിക്കുകയാണ് ചെറുവണ്ണൂരിലെ നെല്ലിയോട്‌പൊയില്‍ ഫൈസല്‍. ഫൈസലിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ കപ്പയാണ് ഇപ്പോള്‍ ചെറുവണ്ണൂരുകാരുടെ സംസാരവിഷയം. ഒറ്റ തടത്തില്‍ വിളഞ്ഞ കപ്പയുടെ ആകെ തൂക്കം 45 കിലോഗ്രാമാണ്. അതിലെ ഒരു കപ്പയുടെ മാത്രം തൂക്കം 20 കിലോഗ്രാമുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്തതെന്നാണ്
മേപ്പയ്യൂരിൽ പതിനായിരം പേർ അണിനിരക്കുന്ന ലഹരി വിരുദ്ധ മനുഷ്യ മഹാശൃംഖല
മേപ്പയ്യൂർ: മേപ്പയ്യൂർ ഒരുങ്ങുകയാണ്, ലഹരിക്കെതിരായ മനുഷ്യ മഹാശൃംഖലയ്ക്കായി. പതിനായിരങ്ങൾ അണി നിറയ്‌ക്കുന്ന ചങ്ങലയാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. നടുക്കണ്ടി താഴയിൽ നിന്ന് ആരംഭിച്ച യാത്ര പാവട്ട് കണ്ടി മുക്കിൽ സമാപിച്ചു. സമാപനസമ്മേളനം മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക്
ഫോണിൽ നോക്കിയാൽ അറിയാം വീട്ടിലെ മാലിന്യം ശേഖരിച്ചോ സംസ്കരിച്ചോ എന്ന്; സ്മാർട്ടാവാൻ ഒരുങ്ങി മേപ്പയൂരിലെ മാലിന്യ സംസ്കരണം
മേപ്പയ്യൂര്‍: കാര്യങ്ങളെല്ലാം സ്മാർട്ട് ഫോണിലൂടെയായപ്പോൾ വീട്ടിലെ മാലിന്യ സംസ്കരണവും ഹൈ ടെക്ക് ആക്കിയിരിക്കുകയാണ് മേപ്പയ്യൂർ പഞ്ചായത്ത്. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിക്ക് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെയും ക്യൂ ആര്‍ കോഡ് പതിക്കലിന്റെയും വാര്‍ഡുതല വിവരശേഖരണത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. സമ്പൂര്‍ണ്ണ മാലിന്യമുക്ത കേരളത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യ
എ.വി അബ്ദുറഹിമാന്‍ ഹാജിയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് ദുഷ്ടലാക്കോടെ; മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗില്‍ ഭിന്നതയെന്ന മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ലീഗ് നേതൃയോഗം
മേപ്പയ്യുര്‍:മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗില്‍ അഭിപ്രായ ഭിന്നതയെന്ന പേരില്‍ കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുപതിഷ്ഠിതവുമാണെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃയോഗം അഭിപ്രായപ്പെട്ടു. സലഫി കോളേജ് ബസ്സ് കത്തിയതുമായി ബന്ധപ്പെട്ട് അറസ്ഥിലായ എം.എസ്.എഫ് പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നതും, ഇതിന്റെ പേരില്‍ അകാരണമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കയാണെന്നതും യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ മേപ്പയ്യൂരിലെ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ നിലപാട് പൊതു
മേപ്പയ്യൂര്‍ ലീഗില്‍ ഭിന്നത രൂക്ഷം; എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണം നിര്‍ത്തിവെച്ചു, തര്‍ക്കം ഒന്‍പത് വര്‍ഷം മുന്‍പുള്ള കേസിന്റെ പേരില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗിലെ ഭിന്നതയെ തുടര്‍ന്ന് മുന്‍ എം.എല്‍.എ എ.വി അബ്ദുറഹിമാന്‍ ഹാജി അനുസ്മരണപരിപാടി നിര്‍ത്തിവെച്ചു. രണ്ട് തവണ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിലുണ്ടായ തര്‍ക്കം കൈയാങ്കളി വരെയെത്തിയിരുന്നു. 2014ല്‍ മേപ്പയ്യൂര്‍ സലഫി കോളജിലെ നാല് ബസുകള്‍ കത്തിച്ച കേസില്‍ അന്നത്തെ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും അവരെ
കയ്യെഴുത്തുകളും ചുവരെഴുത്തുകളും കെ.എസ്.യു നശിപ്പിച്ചെന്ന് ആരോപണം; മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ കയ്യെഴുത്തുകളും ചുവരെഴുതുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത് ചെയ്തവരെ ഒറ്റപ്പെടുത്തണമെന്നു വിദ്യാര്‍ത്ഥികളോട് എസ്.എഫ്.ഐ ആവിശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രധിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍
കീഴ്പ്പയ്യൂരില്‍ കുറുക്കനും തെരുവുനായയും കുഴഞ്ഞു വീണ് ചത്തു; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍ (വീഡിയോ കാണാം)
കീഴ്പയൂര്‍: കീഴ്പ്പയൂര്‍ വെസ്റ്റില്‍ കുറുക്കനും തെരുവു നായയും കുഴഞ്ഞുവീണ് ചത്തനിലയില്‍. ഇന്ന് രാവിലെ കാരെപിള്ളയില്‍ താഴെ ഭാഗത്താണ് സംഭവം. ഒരു കുറുക്കന്‍ ഇവിടെ നിന്നും കമ്പി വേലി കടിച്ചു പൊട്ടിക്കാനും മറ്റും ശ്രമം നടത്തുകയും അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു പിന്നീട് കുഴഞ്ഞുവീണു ചത്തുപോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ കൊളവട്ടുങ്കല്‍ ചന്ദ്രന്റെ വീട്ടിലും അവശതയില്‍ വന്ന ഒരു
കീഴ്പ്പയ്യൂരില്‍ ഭീതിപടര്‍ത്തി ഭ്രാന്തന്‍കുറുക്കന്‍, വീട്ടുമുറ്റത്ത് നിന്നും പതിനാലുകാരനെ കടിച്ചു; ഒടുക്കം സംഘടിച്ച് തല്ലിക്കൊന്ന് നാട്ടുകാര്‍
മേപ്പയൂര്‍: കീഴ്പ്പയ്യൂരില്‍ വീട്ടുമുറ്റത്ത് നിന്നും ഭ്രാന്തന്‍ കുറുക്കന്റ കടിയേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പയൂര്‍ കോയമ്പ്രത്തു നിസാറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) നെയാണ് ഭ്രാന്തക്കുറുക്കന്‍ കടിച്ചത്. മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ കാലത്ത് ഏഴുമണിക്കായിരുന്നു സംഭവം. കാലിന്റെ മുകള്‍ ഭാഗത്തും തുടയിലുമാണ് കടിയേറ്റത്. കാരേപുള്ളയില്‍ പ്രസാദിന്റെ