ഭിന്നശേഷിക്കാര്‍ക്ക് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ കൈത്താങ്ങ്; സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വാങ്ങിയത്.

ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമതി ചെയര്‍മാന്‍മാരായ വി.പി.രമ, വി.സുനില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, അസി.സെക്രട്ടറി എം.ഗംഗാധരന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.ലീന എന്നിവര്‍ പ്രസംഗിച്ചു.