Category: പയ്യോളി

Total 624 Posts

പയ്യോളിയില്‍ ക്രിക്കറ്റ് മത്സരം നടത്തി കേരള പോലീസ് അസോസിയേഷൻ (കോഴിക്കോട് റൂറൽ)

പയ്യോളി: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 37-ാമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പയ്യോളി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പയ്യോളി ഐപി സുഭാഷ് ബാബു കെ.സി നിര്‍വഹിച്ചു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ

പൊതി പരിശോധിച്ചപ്പോള്‍ കണ്ടത് മിഠായികളും 500 രൂപയുടെ മൂന്നു കെട്ടുകളും; ബസ്സില്‍ പണം മറന്നു പോയ യാത്രക്കാരനെ അന്വേഷിച്ചു കണ്ടെത്തി മാതൃകയായി തിക്കോടി സ്വദേശി പ്രദീപ്

പയ്യോളി: അവസാന ട്രിപ്പ് കഴിഞ്ഞ് ഇറങ്ങുംമുമ്പ് ബസ് ആകെയൊന്ന് പരിശോധിക്കുക പതിവാണ്. തിങ്കളാഴ്ച രാത്രി അത്തരമൊരു പരിശോധനയ്ക്കിടെയാണ് കണ്ടക്ടറായ തിക്കോടി പെരുമാള്‍പുരം നല്ലോളി പ്രദീപ് റാക്കില്‍ ഒരു പൊതികണ്ടത്. ഇതുപോലെന്തെങ്കിലും കിട്ടിയാല്‍ അതെടുത്ത് ബസിലെ പെട്ടിയില്‍ സൂക്ഷിക്കും, ആരെങ്കിലും അന്വേഷിച്ചെത്തിയാല്‍ അവര്‍ക്ക് കൊടുക്കുകയും ചെയ്യാറാണ് പതിവ്. അതുപോലെ ചെയ്ത് പ്രദീപ് വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം ആരും

ബൈക്കില്‍ നിന്ന് തെറിച്ചു വീണ് അയനിക്കാട് സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം കീഴൂര്‍ തുറശ്ശേരിക്കടവിന് സമീപം

പയ്യോളി: ബൈക്കില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. രാവിലെ ഒമ്പതു മണിയോടെ തുറശ്ശേരിക്കടവിന് സമീപം ഉല്ലാസ് നഗറിലാണ് അപകടമുണ്ടായത്. അയനിക്കാട് ചുള്ളിയില്‍ രാജന്റെ ഭാര്യ ശൈലജയാണ് മരിച്ചത്. ശൈലജയും മകനും ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അവര്‍ ബൈക്കില്‍ നിന്ന് തെറിച്ചു വീണത്. ശൈലജയെ ഉടന്‍ വടകര സഹകരണാശുപത്രിയിലും പിന്നീട്

ബസ് പണിമുടക്ക് കൂടുതല്‍ ബാധിച്ചത് നാട്ടിന്‍ പുറങ്ങളിലുള്ളവരെ; രാവിലെ മുതല്‍ പയ്യോളിയില്‍ ദൃശ്യമായത് ജനങ്ങളുടെ നീണ്ടനിര

പയ്യോളി: സ്വകാര്യ ബസ് പണിമുടക്ക് പയ്യോളിയിലും പൂര്‍ണ്ണം. പയ്യോളി മേഖലയില്‍ ബസ്സുകളൊന്നും നിരത്തിലിറങ്ങാത്തത് ജനജീവിതത്തെ ബാധിച്ചു. മേപ്പയ്യൂര്‍, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നുള്ളവരെയും നാട്ടിന്‍ പുറങ്ങളിലുള്ളവരെയുമാണ് പണിമുടക്ക് കാര്യമായി ബാധിച്ചത്. കൊളാവിപാലം, മണിയൂര്‍ ഭാഗങ്ങളിലേക്ക് ഓട്ടോ സര്‍വീസ് നേരത്തെമുതലുള്ളതിനാല്‍ പണിമുടക്ക് ഇവിടെയുള്ളവരെ വലിയ രീതിയില്‍ ബാധിച്ചില്ല. ജനങ്ങളുടെ നീണ്ട നിരയാണ് രാവിലെ മുതല്‍ പയ്യോളി ബസ് സ്റ്റാന്‍ഡില്‍

മുതിര്‍ന്ന സി.പി.എം നേതാവും ഇരിങ്ങല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി ഗോപാലന്‍ അന്തരിച്ചു

പയ്യോളി: പയ്യോളി: സിപിഎം കൊയിലാണ്ടി, പയ്യോളി ഏരിയയിലെ മുതിര്‍ന്ന നേതാവും ഇരിങ്ങല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി ഗോപാലന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 77 വയസ്സായിരുന്നു. സിപിഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, പയ്യോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, സിഐടിയു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ട്രഷറര്‍, കൈത്തറി തൊഴിലാളി യൂണിയന്‍ താലൂക്ക് സെക്രട്ടറി, കേരള

പഴയ കെട്ടിടം ദേശീയപാതാ വികസനത്തിനായി പൊളിച്ചത് കഴിഞ്ഞ വര്‍ഷം, പുതിയ ഇരുനിലക്കെട്ടിടം നിര്‍മ്മിച്ചത് എഴുപത് ലക്ഷം രൂപ ചെലവില്‍; അയനിക്കാട് എ.എം.എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

പയ്യോളി: ദേശീയപാതാ വികസനത്തിനായി പൊളിച്ച പഴയ കെട്ടിടത്തിന് പകരമായി അയനിക്കാട് എ.എം.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതരയ്ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുക. കെട്ടിടോദ്ഘാടനത്തിനൊപ്പം യാത്രയയപ്പ് സമ്മേളനവും നാളെ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അയനിക്കാട് എ.എം.എല്‍.പി സ്‌കൂളിന്റെ

മദ്യപിച്ചെത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പയ്യോളി അയനിക്കാട് എണ്‍പതുകാരന് വെട്ടേറ്റു, പ്രതി അറസ്റ്റില്‍

പയ്യോളി: മദ്യപിച്ചെത്തി അധിക്ഷേപിക്കുന്നത് ചോദ്യം ചെയ്തതിന് എണ്‍പത് വയസുകാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. പയ്യോളി അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂളിന് സമീപമാണ് സംഭവം. പുത്തന്‍മരച്ചാലില്‍ കേളപ്പനാണ് വെട്ടേറ്റത്. പ്രതി പുത്തന്‍ മരച്ചാലില്‍ കൃഷ്ണനെ (67) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടേറ്റ കേളപ്പന്റെ വീടിന് സമീപത്തുള്ള വഴിയിലൂടെ കൃഷ്ണന്‍ മദ്യപിച്ച് സഞ്ചരിക്കുകയും കേളപ്പന്റെ സഹോദരന്‍ രാജനെ ഇയാള്‍

പയ്യോളി പെരുമാള്‍പുരം സ്വദേശി നിര്‍മ്മിച്ച് അനൂപ് മേനോന്‍ നായകനായെത്തുന്ന സിനിമ ‘ട്വന്റി വണ്‍ ഗ്രാം’ നാളെ തിയേറ്ററുകളില്‍; സംവിധായകന്‍ കീഴ്പ്പയ്യൂര്‍ സ്വദേശി (വീഡിയോ കാണാം)

പയ്യോളി: പെരുമാള്‍പുരം സ്വദേശി നിര്‍മ്മിച്ച സിനിമ ‘ട്വന്റി വണ്‍ ഗ്രാം’ നാളെ തിയേറ്ററുകളിലെത്തും. പെരുമാള്‍പുരം വി.പി.മുഹമ്മദ് റോഡില്‍ ‘നീമാട്ടി’യില്‍ കെ.എന്‍.റിനീഷ് നിര്‍മ്മിച്ച ചിത്രത്തില്‍ അനൂപ് മേനോനാണ് നായകനായത്. കീഴ്പ്പയ്യൂര്‍ സ്വദേശി ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അനൂപ് മേനോന് പുറമെ രഞ്ജി പണിക്കര്‍, രഞ്ജിത്ത്, വിനു മോഹന്‍, ലിയോണ ലിഷോയ്, അനു മോഹന്‍,

ജോലിക്കിടെ സൂര്യാതാപം; പൊള്ളലേറ്റത് പയ്യോളി ഹരിത സേന അംഗത്തിന്

പയ്യോളി: സൂര്യാ താപം ഏറ്റ് പരിക്ക്. ഇന്നലെ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ പയ്യോളി ഹരിത സേന അംഗത്തിനാണ് പൊള്ളലേറ്റത്. ഷിമ്മി ബോബിയ്ക്കാണ് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സൂര്യാതാപം ഏറ്റത്. അസഹ്യമായ പുകച്ചിലനുഭവപെട്ടതിനു പിന്നാലെ കുമിളകളും രൂപപെടുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി. പയ്യോളി ദേശിയ പാതയിലെ കമ്മ്യുണിറ്റി ഹാളിനു സമീപം ചാക്ക് കെട്ടുകൾ അടുക്കി

നിര്‍ത്തിയിട്ട കണ്ടെയിനര്‍ ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു; പയ്യോളിയില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

പയ്യോളി: നിര്‍ത്തിയിട്ട കണ്ടെയിനര്‍ ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പയ്യോളി-പേരാമ്പ്ര റോഡില്‍ ആനന്ദ് ആശുപത്രിക്ക് സമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. പയ്യോളി അങ്ങാടി വാഴയില്‍ മീത്തല്‍ അനല്‍ രാജിനാണ് (19) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ആള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പയ്യോളിയില്‍ സുഹൃത്തിനെ കണ്ട ശേഷം പയ്യോളി അങ്ങാടിയിലേക്ക് തിരികെ പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ അനല്‍ രാജിനെ