ജോലിക്കിടെ സൂര്യാതാപം; പൊള്ളലേറ്റത് പയ്യോളി ഹരിത സേന അംഗത്തിന്


പയ്യോളി: സൂര്യാ താപം ഏറ്റ് പരിക്ക്. ഇന്നലെ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ പയ്യോളി ഹരിത സേന അംഗത്തിനാണ് പൊള്ളലേറ്റത്. ഷിമ്മി ബോബിയ്ക്കാണ് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സൂര്യാതാപം ഏറ്റത്. അസഹ്യമായ പുകച്ചിലനുഭവപെട്ടതിനു പിന്നാലെ കുമിളകളും രൂപപെടുകയായിരുന്നു.

ഉടനെ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി. പയ്യോളി ദേശിയ പാതയിലെ കമ്മ്യുണിറ്റി ഹാളിനു സമീപം ചാക്ക് കെട്ടുകൾ അടുക്കി വെയ്ക്കുന്നതിനിടയിലാണ് സംഭവം.