Category: പയ്യോളി

Total 624 Posts

താത്കാലിക അധ്യാപക നിയമനം, നാടകോത്സവത്തിലൂടെയുള്ള പണം സ്വരൂപണം, പി.ടി.എ ഫണ്ട് പിരിവ്; പയ്യോളി ഹൈസ്കൂളിലെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതിനാൽ ഹെഡ്മാസ്റ്ററെ പ്രതി ചേർത്ത് കേസ് എടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്

കൊയിലാണ്ടി: താത്കാലിക അധ്യാപക നിയമനം, നാടകോത്സവത്തിലൂടെയുള്ള പണം സ്വരൂപണം, പി.ടി.എ ഫണ്ട് പിരിവ് തുടങ്ങി പയ്യോളി ഹൈസ്കൂളിലെ അടിസ്ഥാന വികസനത്തിലെ വ്യാപക ക്രമക്കേട് നടക്കുന്നതിനാൽ നടപടിയെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. ഹെഡ്മാസ്റ്ററെ പ്രതി ചേർത്ത് കേസ് എടുക്കണമെന്ന ആവശ്യവും യൂത്ത് കോൺഗ്രസ് ഉന്നയിച്ചു. താത്കാലിക അധ്യാപക നിയമനത്തിനായി സ്കൂളിൽ നടക്കുന്ന അഭിമുഖത്തിലും, സ്കൂളിൽ നടത്തിയ പി.ടി.എ

ദേശീയപാത വികസിച്ചാല്‍ സ്‌കൂളിലെത്താന്‍ ഈ കുട്ടികള്‍ ഇനിയെത്രദൂരം താണ്ടണം? പയ്യോളി ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി പി.ടി.എ

പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയപാതയില്‍ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് സ്‌കൂള്‍ പി.ടി.എ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിവേദനം നല്‍കി. പി.ടി.എ പ്രസിഡണ്ട് ബിജു കളത്തില്‍, എച്ച്.എം കെ.എന്‍.ബിനോയ്കുമാര്‍ എന്നിവരാണ് നിവേദനം നല്‍കിയത്. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നിവേദനം സമര്‍പ്പിച്ചത്.

ഹമ്പ് ചതിച്ചാശാനേ!!; തിക്കോടിയില്‍ വീട്ടമ്മയെ അടുക്കളയില്‍ കയറി ആക്രമിച്ച രണ്ടംഗ സംഘത്തെ കുടുക്കിയത് വണ്ടി ഹമ്പില്‍ കയറിയപ്പോള്‍ മൊബൈല്‍ താഴെ പോയത്

പയ്യോളി: തിക്കോടയില്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത് റോഡിലെ ഹമ്പ്. തിക്കോടി പഞ്ചായത്തിനു സമീപത്തെ റെയില്‍വേ ഗേറ്റ് അട്ചതിനാല്‍ ദേശീയപാതയില്‍പ്രവേശിക്കാതെ കോടിക്കല്‍ ഭാഗത്തേക്ക് പ്രതികള്‍ ബൈക്കോടിച്ച് പോയപ്പോള്‍ വണ്ടി ഹമ്പില്‍ കയറി പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ താഴെ വീണുപോകുകയായിരുന്നു. ഇതുവഴി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ഫോണ്‍ ലഭിക്കുകയും അത്

തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റില്‍

പയ്യോളി: തിക്കോടിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേരെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. വടകര താഴെ അങ്ങാടി കരക്കെട്ടിന്റവിട ഫായിസ് (18), കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റില്‍ വരയ്ക്കുതാഴെ വീട്ടില്‍ അഫീല്‍ (31) എന്നിവരാണ് പിടിയിലായത്. തിക്കോടിയിലെ കല്ലകത്ത് ബീച്ചിനടുത്താണ് സംഭവം. തെക്കേ പൂവഞ്ചാലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സഫിയ എന്ന എഴുപതുകാരിയുടെ

പയ്യോളി ജി.എച്ച്.എസ്സ്.എസ്സിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

പയ്യോളി: പയ്യോളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, ഗണിതം, മ്യൂസിക്, ഹിന്ദി, ഒ.എ, എഫ്.ടി.സി.എം എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യോഗ്യത അസ്സൽ സർട്ടിഫിക്കറ്റുമായി ജൂൺ 7

പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

പയ്യോളി: പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. മണിയൂർ എലിപ്പറമ്പത്ത് മുക്കിന് സമീപം കുന്നുമ്മൽ ശശിധരൻ ആണ് മരിച്ചത്. അൻപത്തിയെട്ട് വയസ്സായിരുന്നു. ഇലക്ട്രിഷൻ ആയിരുന്നു. [ ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പയ്യോളി റെയില്‍ സ്‌റ്റേഷന് മുന്നില്‍ ഒന്നാം ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോയ കൊച്ചുവേളി എക്‌സ്പ്രസ് തട്ടിയായിരുന്നു മരണം. മൃതദേഹം ചിന്നിച്ചിതറിയ

പയ്യോളിയില്‍ ട്രെയിനിടിച്ച് അജ്ഞാതന്‍ മരിച്ചു

പയ്യോളി: ട്രെയിനിടിച്ച് അജ്ഞാതന്‍ മരിച്ചു. റെയില്‍ സ്‌റ്റേഷന് മുന്നില്‍ ഒന്നാം ഗേറ്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്ക്ക് 12.29 ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോയ കൊച്ചുവേളി എക്‌സ്പ്രസ് തട്ടിയാണ് അജ്ഞാതന്‍ മരിച്ചത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരിച്ചയാള്‍ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണെന്നും പയ്യോളി പൊലീസ് പറഞ്ഞു.

ദേശീയപാതാ വികസനം: ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ്; വലഞ്ഞ് യാത്രക്കാര്‍

പയ്യോളി: ദേശീയപാതാ 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ വലഞ്ഞ് യാത്രക്കാര്‍. ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരിക്കുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് കാരണം നഷ്ടമാവുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാഹിത സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്ന കാഴ്ച ഇവിടെ പതിവാണ്. ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളുടെ ജീവനെ വരെ

നിരോധിത എം.ഡി.എം.എ മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

പയ്യോളി: നിരോധിത മയക്കുമരുന്നുകളുമായി പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ . പയ്യോളി ഫൗസിയ മൻസിലിൽ മുഹമ്മദ് ഫാസിൽ (26) ആണ് പിടിയിലായത്. 720 മി. ഗ്രാം എം.ഡി.എം.എയും 92 ഗ്രാം കഞ്ചാവുമാണ് യുവാവിൽ നിന്ന് കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഫാസിൽ പിടിയിലായത്. പയ്യോളി ബിസ്മി നഗറിൽ നിന്ന്

കുരുന്നുകള്‍ക്ക് ആഘോഷമായി തിക്കോടിയിലെ അംഗനവാടികളുടെ പ്രവേശനോത്സവം

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കിടഞ്ഞിക്കുന്ന് അങ്കണവാടിയില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.കെ റുഫീല, എ.എല്‍.എം.സി അംഗങ്ങളായ സത്യന്‍ മാസ്റ്റര്‍, കെ.വി കുഞ്ഞമ്മദ്, കബീര്‍ കുപ്പച്ചന്‍, കുഞ്ഞാമു ക്രസന്റ് എന്നിവര്‍ സംസാരിച്ചു.