Category: പയ്യോളി

Total 623 Posts

പീഡന ശ്രമം: പയ്യോളിയിലെ സ്വകാര്യ ആശുപത്രി മാനേജര്‍ക്കെതിരെ പരാതിയുമായി വനിതാ ജീവനക്കാര്‍; പൊലീസ് കേസെടുത്തു

പയ്യോളി: സ്വകാര്യ ആശുപത്രിയുടെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ ജീവനക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യോളി പൊലീസ് സ്റ്റേഷന് സമീപമുള്ള ആശുപത്രിയുടെ മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് വനിതാ ജീവനക്കാരാണ് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 294, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്വകാര്യ ആശുപത്രി മാനേജരായ ഷെഫീറിനെതിരെ കേസ് എടുത്തിരിക്കുന്നത്.

എൻ.സി.പി ഗൃഹസമ്പർക്ക പരിപാടിക്ക് പയ്യോളിയിൽ തുടക്കം

പയ്യോളി: എൻ.സി.പിയുടെ ഭവനസന്ദർശനത്തിൻ്റെയും പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെയും പയ്യോളി മണ്ഡലം തല ഉദ്ഘാടനം എൻ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് കെ.കെ.ശ്രീഷു മാസ്റ്റർ മണ്ഡലം ഖജാൻജി ചെറിയാവി രാജന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷനായി. എ.വി.ബാലകൃഷ്ണൻ, പി.വി.വിജയൻ, പി.വി.സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, ടി.കെ. കുമാരൻ, പി.വി.സത്യൻ, കെ.പി.പ്രകാശൻ, കയ്യിൽ രാജൻ, വി.കെ.രവീന്ദ്രൻ തുടങ്ങിയവർ

ഉത്സവ ലഹരിയില്‍ കീഴൂരും പരിസര പ്രദേശങ്ങളും; മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന് കൊടിയേറി

പയ്യോളി: കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയേറ്റ കര്‍മം നിര്‍വഹിച്ചു. പ്രസിദ്ധമായ കാളയെ ചന്തയില്‍ കടത്തികെട്ടല്‍ ചടങ്ങ് നാളെ രാവിലെ ഏഴരയ്ക്ക് നടക്കും. പത്ത് മണിക്ക് മൂഴിക്കുളം രാഹുല്‍ ചാക്യാരുടെ ചാക്യാര്‍കൂത്ത്, വൈകുന്നേരം ആറരയ്ക്ക് നിളാനാഥ് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, 7.30ന് ഹിറ്റ് മെഗാഷോ ‘ജാനു ഏടത്തിയും

മണിയൂര്‍ സ്വദേശി എം.ഡി.എം.എയുമായി പിടിയില്‍; കണ്ടെടുത്തത് 382 മി.ഗ്രാം മയക്കുമരുന്ന്

മണിയൂര്‍: എം.ഡി.എം.എയുടമായി യുവാവ് പിടിയില്‍. മണിയൂര്‍ പാലയാട് ചെല്ലട്ടുപോയില്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ അജ്‌നാസിനെ(33)യാണ് എക്‌സൈസ് കൊയിലാണ്ടി റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മണിയൂര്‍ ഗവ. എച്ച്.എസ്.എസ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. എച്ച്.എസ്.എസ് പരിസരത്ത് ലഹരി മരുന്ന് വില്‍പന നടത്തുന്നുവെന്ന് കോഴിക്കോട് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ഇയാളെ അറിയാമോ? മുണ്ട് മാടിക്കുത്തി സിഗരറ്റും കടിച്ച് പിടിച്ചു പതുങ്ങി വന്നു; പയ്യോളി സ്‌കൂളിന് അടുത്ത് നിന്ന് സൈക്കിളും മോഷ്ടിച്ച് ഒറ്റപ്പോക്ക് – വീഡിയോ കാണാം

പയ്യോളി: വിദ്യാര്‍ഥിയുടെ സൈക്കിള്‍ മോഷ്ടിച്ചയാളെ പൊലീസ് അന്വേഷിക്കുന്നു. തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്തു നിന്നാണ് ഇയാള്‍ സൈക്കിള്‍ മോഷ്ടിച്ചത്. ഇന്ന് വൈകിട്ട് സ്‌കൂളിന് സമീപം കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വിദ്യാര്‍ഥിയുടെ സൈക്കിള്‍ ഇയാള്‍ എടുത്ത് കൊണ്ടുപോവുകയായിരുന്നു. വിദ്യാര്‍ഥിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കയ്യിലൊരു ഷോപ്പിംഗ്

പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; രണ്ട് വയസുകാരി മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

പയ്യോളി: പയ്യോളിയില്‍ ഇന്ന് വൈകീട്ട് ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കറ്റേരി പാലത്തിന് സമീപം ശ്രീനിലയത്തില്‍ ഗായത്രിയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഗായത്രിയുടെ മകള്‍ രണ്ട് വയസുള്ള ആരോഹിയെ പരിക്കോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്‌റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയില്‍ വച്ച് രാജധാനി

പയ്യോളിയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു; പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍

പയ്യോളി: ട്രെയിന്‍ തട്ടി യുവതി മരിച്ചു. പയ്യോളിയില്‍ വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. രാജധാനി എക്‌സ്പ്രസ് കടന്ന് പോയ ശേഷമാണ് ചിന്നിച്ചിതറിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. Related Read: കൊല്ലം

‘വില കൂടിയ പാല്‍ വാങ്ങാന്‍ വയ്യേ, ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചോളാം!’; പാല്‍ വില വര്‍ധനവിനെതിരെ പയ്യോളിയില്‍ കട്ടന്‍ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

പയ്യോളി: സംസ്ഥാനത്തെ പാല്‍ വില വര്‍ധനവിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. കട്ടന്‍ ചായ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ശീതള്‍രാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് കോമത്ത് അധ്യക്ഷനായി. സൈഫുദ്ധീന്‍ ഗാന്ധിനഗര്‍,

ഉടുമ്പിനെ ജീവനോടെ തെങ്ങില്‍ കെട്ടിത്തൂക്കി, ഭീതിയോടെ പ്രദേശവാസികള്‍; പയ്യോളിയില്‍ ജാഗ്രതാസമിതി രൂപീകരിച്ച് നാട്ടുകാര്‍

പയ്യോളി: വീട്ടുമുറ്റത്തെ തെങ്ങില്‍ ഉടുമ്പിനെ ജീവനോടെ കെട്ടിത്തൂക്കി. പയ്യോളി ഐ.പി.സി റോഡിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. പിന്നില്‍ ലഹരി മാഫിയ ആണെന്നാണ് സംശയിക്കുന്നത്. നവംബര്‍ 26 നാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉടുമ്പിനെ കെട്ടിത്തൂക്കിയതെന്നാണ് കരുതുന്നത്. ഈ സമയത്ത് വീടിന് പുറത്ത് നിന്ന് ശബ്ദങ്ങള്‍ കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്

ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം; കോരപ്പുഴയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു

എലത്തൂര്‍: കോരപ്പുഴയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) അണ് മരിച്ചത്. ഇന്നലെ വെെകീട്ടാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് രോ​ഗിയുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഇവരെ മറ്റൊരു ആംബുലൻസിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ