Category: പൊതുവാര്‍ത്തകൾ

Total 3478 Posts

കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; മരിച്ചവരിൽ കണ്ണൂർ, തിരൂർ സ്വദേശികളും

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള നാല് പേരും കൊല്ലത്ത് നിന്നുള്ള മൂന്ന് പേരും കാസർഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും കണ്ണൂരില്‍ നിന്നുള്ള ഒരാളുമാണ് കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ചത്. കേന്ദ്രസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ  ധനസഹായം പ്രഖ്യാപിച്ചു.    കണ്ണൂർ ധർമടം

ലോക ബാലവേലാവിരുദ്ധ ദിനം ആചരിച്ച് മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

മേപ്പയ്യൂര്‍: ലോക ബാലവേലാവിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ച് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍. മേപ്പയ്യൂരില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ ബാലവേലാവിരുദ്ധ ദിന പ്രതിജ്ഞയെടുത്തു. സ്‌കൂളിലെ മുഴുവന്‍ സേനാ അംഗങ്ങളും അണിനിരന്ന റാലി നടത്തി. ചടങ്ങുകള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജിഷില, കെ.കെ. സുജാത, ലിബിന,

കൊയിലാണ്ടി നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് സ്‌പെഷ്യല്‍ അധ്യാപകരെ നിയമിക്കുന്നു; വിശദമായി നോക്കാം

കൊയിലാണ്ടി: നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് സ്‌പെഷ്യല്‍ അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. (യോഗ്യത – – B.Ed Special Education(MR, CP Autism), D.Ed Special(MR, CP, Autism, HI, VI), Diploma in Early Childhood Special Education – MR(DECSE-MR), Diploma in Community Based Rehabilitation, Diploma in Vocational

കുവൈത്ത് തീപ്പിടിത്തം: മരിച്ചവരില്‍ 11 മലയാളികള്‍, ഒരാളെ തിരിച്ചറിഞ്ഞു, പരിക്കേറ്റവരില്‍ ഏറെയും കണ്ണൂര്‍, കാസര്‍കോഡ് സ്വദേശികളെന്ന് സൂചന

കുവൈത്ത്: മംഗെഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ ഇതുവരെയായി 11 മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍ ആണ് മരിച്ചത്. അപകടത്തില്‍ ഇതുവരെയായി 49 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ 52പേരില്‍ 36പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 15പേര്‍ ഇന്ത്യക്കാരണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഷെബീർ, രജിത്ത്, അലക്സ്, ജോയൽ, അനന്ദു, ഗോപു,

കുവൈത്തില്‍ തൊഴിലാളി ക്യാമ്പില്‍ തീപ്പിടിത്തം; 41 മരണം; മരിച്ചവരില്‍ അഞ്ചുപേര്‍ മലയാളികളെന്ന് സൂചന

കുവൈത്ത്: മംഗെഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മലയാളികളടക്കം 41 പേര്‍ മരിച്ചു. അഞ്ച് മലയാളികളാണ് മരിച്ചത്. ഒരാള്‍ കാസര്‍കോട്ട്കാരനാണെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മംഗെഫ് ബ്ലോക്ക് നാലിലെ എന്‍ടിബിസി കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീപിടുത്തമുണ്ടായത്. അടുക്കളയില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് കാരണം തീ പടര്‍ന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

നീറ്റ് പരീക്ഷാ ക്രമക്കേട് വിവാദം; ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് സാധ്യത പരിശോധിച്ച് സമിതി; രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഡല്‍ഹി: നീറ്റ് പ്രവേശന പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി എന്‍.ടി.എ ആലോചന. ഗ്രേസ് മാര്‍ക്കിംഗില്‍ അപാകതയുണ്ടോ എന്നതിനെപ്പറ്റിയടക്കമുള്ള വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച നാലംഗ സമിതി റീ ടെസ്റ്റ് സാധ്യത പരിശോധിച്ചു. പരീക്ഷയുടെ പവിത്രതയെ ഗ്രസ് മാര്‍ക്ക് വിവാദം ബാധിച്ചെന്ന് സുപ്രിം കോടതി ഇന്നലെ നീരീക്ഷിച്ചിരുന്നു. യു.പി.എസ്.ഇ. മുന്‍ ചെയര്‍മാന്‍

‘പാലക്കാട് ജനതയോട് നന്ദി’; ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു, പകരക്കാരനാര് ?

തിരുവനന്തപുരം: വടകരയുടെ നിയുക്ത എംപി ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജി വെച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നു, നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നിയമസഭ മിസ് ചെയ്യും.

മത്തി ഒരു ചെറിയ മീനല്ല; കിലോയ്ക്ക് വില മൂന്നൂറ് കടന്നു, ട്രോളിംങ് നിരോധനത്തോടെ സംസ്ഥാനത്ത് കുതിച്ച് മത്സ്യവില

കൊല്ലം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് മത്സ്യവില. ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപവരെയത്തി കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബറില്‍. സംസ്ഥാനത്ത് ട്രോളിംങ് ആരംഭിച്ചതും മത്സ്യലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മത്സ്യങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 നാണ്

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; ഭര്‍ത്താവിനെതിരെ നല്‍കിയ കേസ് വ്യാജം; ഹൈക്കോടതിയില്‍ യുവതിയുടെ സത്യവാങ്മൂലം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവിനെതിരെ നല്‍കിയ കേസ് വ്യാജമെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മെയ് 29നാണ് സത്യവാങ്മൂലം നല്‍കിയത്. തിരുവനന്തപുരത്തുവെച്ച് യുവതി സത്യവാങ്മൂലം ഒപ്പിട്ടുനല്‍കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. ഇതുള്‍പ്പെടെ കോടതിയില്‍ ഹാജരാക്കി കേസ് ക്വാഷ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഭര്‍ത്താവിനെതിരായ ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ്

കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു; സുരേഷ് ഗോപിയ്ക്കും ജോര്‍ജ് കുര്യനും മൂന്ന് വീതം വകുപ്പുകള്‍

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. പെട്രോളിയം, സാംസ്‌കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാംസ്‌കാരിക വകുപ്പ് സുരേഷ് ഗോപിക്ക് തന്നെ ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി. ജോര്‍ജ് കുര്യനും മൂന്ന്