Category: പൊതുവാര്‍ത്തകൾ
മഴ സീസണ്‍ ആസ്വദിക്കാന്‍ കര്‍ണാടകയിലേയ്ക്ക് പോകാന്‍ നില്‍ക്കുന്നവരാണോ; ടൂറിസം നിയന്ത്രിക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍, ഇ-പാസ് മാതൃക നടപ്പിലാക്കിയേക്കും
കര്‍ണാടക: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാരും. ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക കര്‍ണാടകയിലും വന്നേക്കുമെന്നാണ് സൂചന. വനങ്ങളിലും പര്‍വതപ്രദേശങ്ങളിലുമാണ് കര്‍ണാടക സര്‍ക്കാര്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വന്നേക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ഇ-പാസ് നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കര്‍ണാടക ടൂറിസം മന്ത്രി എച്ച്.കെ പാട്ടില്‍ വ്യക്തമാക്കിയിരുന്നു.
ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: പേരാമ്പ്ര മുതുകാട്ടിലെ പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒഴിവുള്ള സാമൂഹ്യശാസ്ത്രം അധ്യാപക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 18-ന് രാവിലെ പതിനൊന്നിന്. മുക്കം എം.കെ.എച്ച്.എം.എം.ഒ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രസതന്ത്രം, എല്‍.ടി.ആര്‍. എന്നീ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാംപസിലെ വി.എച്ച്.എസ്.ഇ.
കൊയിലാണ്ടി ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐടിഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഐസിടിഇ/യുജിസി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്സിറ്റി എന്നിവയില്‍ എന്‍ജിനീയറിങ് ടെക്നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അഥവാ എഐസിടിഇ/യുജിസി അംഗീകൃത
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ഉപവാസ സമരവുമായി കെഎസ്‌യു, ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം
കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലബാറില്‍ മാത്രമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന് കെ.എസ്.യു. ഈ ആവശ്യം ഉന്നയിച്ച് നാളെ കോഴിക്കോട് വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ഉപവാസസമരം നടത്തുമെന്ന് കെ.എസ്.യു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെക്കന്‍ ജില്ലകളില്‍ കുട്ടികളുടെ എണ്ണം വളരെ കുറവുള്ള പ്ലസ് വണ്‍ ബാച്ചുകള്‍ ആവശ്യക്കാര്‍ ഏറെയുള്ള മലബാറിലേക്ക് സ്ഥിരമായി
ആ 23 പേരും മടങ്ങിയെത്തി, ചേതനയറ്റ ശരീരങ്ങളായി; കുവെെത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക്
കൊച്ചി: സ്വപ്നങ്ങളും പ്രതീക്ഷകളുമായി കടൽ കടന്ന് പ്രവാസ ജീവതം തേടിപോയ ആ 23 പേരും ഇന്ന് മടങ്ങിയെത്തി, മിഠായികളോ, അത്തറുകളോ സമ്മാനപ്പൊതികളോ ഇല്ലാതെ, ചേതനയറ്റ ശരീരങ്ങളായി. നിറചിരിയോടെ സ്വീകരിച്ചിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇന്നവരെ നിറകണ്ണുകളോടെ വരവേറ്റും. കുവൈത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങളും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. തീപ്പിടിത്തത്തില്‍ മരിച്ച 49
ചെങ്ങന്നൂരില്‍ വിദ്യാർഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു
ചെങ്ങന്നൂര്‍: വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തിപിടിച്ചത്. ഇന്ന് രാവിലെ 8.30- ഓടെ ആല- പെണ്ണൂക്കര ക്ഷേത്രം റോഡിലാണ് സംഭവം. യാത്രക്കിടയിൽ ബസിൽ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. ബസില്‍ 17 കുട്ടികളാണുണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണ്. ചെങ്ങന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ
ജോലി തേടുകയാണോ? പത്താംക്ലാസ് പാസായിട്ടുണ്ടെങ്കിൽ തപാല്‍ വകുപ്പില്‍ ജോലി നേടാം, വിശദാംശങ്ങൾ
കോഴിക്കോട്: പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസർ എന്നിവരെ നിയമിക്കുന്നു. 18 ന് മുകളില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായുമാണ് നിയമിക്കുന്നത്.
പന്തീരാങ്കാവ് കേസ്: പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
പറവൂർ: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതി കസ്റ്റഡിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 8.30-ഓടെ യുവതി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാൻ താത്പര്യമില്ലെന്നും ഡൽഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി അച്ഛൻ മാല്യങ്കര നൊച്ചിത്തറ എൻ.എസ്.
‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സമൂഹത്തിലെ വിപ്ലവകരമായ മാറ്റം’; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിച്ച് ഏക്കാട്ടൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍
അരിക്കുളം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ച് ഏക്കാട്ടൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സെന്റര്‍. പെണ്‍കുട്ടികള്‍ പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കുന്നത് നാടിന്റെ പുരോഗതിക്ക് ശക്തി പകരുമെന്നും സേവന സന്നദ്ധതയുള്ള മികച്ച പ്രതിഭകളായി പെണ്‍കുട്ടികള്‍ മാറുകയാണെന്നും ഡോ. ആര്‍.കെ മുഹമ്മദ് അഷറഫ് പറഞ്ഞു. നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ ഹിബ
നൈറ്റ് കര്‍ഫ്യൂവിനെതിരായ സമരം: കോഴിക്കോട് എന്‍.ഐ.ടിയിലെ അഞ്ച് വിദ്യാര്‍ഥികളില്‍ നിന്ന് 33 ലക്ഷം ഈടാക്കാന്‍ നോട്ടീസ്
കോഴിക്കോട്: നൈറ്റ് കര്‍ഫ്യുവിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പിഴയിട്ട് കാലിക്കറ്റ് എന്‍.ഐ.ടി. സമരത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കായി 33ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. വൈശാഖ് പ്രേംകുമാര്‍, കൈലാഷ് നാഥ്, ഇര്‍ഷാദ് ഇബ്രാഹിം, ആദര്‍ഷ്, ബെന്‍ തോമസ് എന്നിവര്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു വിദ്യാര്‍ഥി 6,61,155 രൂപ അടക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. മാര്‍ച്ച് 22 ന് കാമ്പസില്‍ നടന്ന