Category: പൊതുവാര്‍ത്തകൾ

Total 3478 Posts

മത്സ്യത്തൊഴിലാളി പെന്‍ഷന്‍, സബ്‌സിഡി വിതരണം ചെയ്യുക; അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു

കൊയിലാണ്ടി: അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു. ചെറിയമങ്ങാട് വെച്ച് സംഘടിപ്പിച്ച യോഗത്തില്‍ മത്സ്യത്തൊഴിലാളി പെന്‍ഷന്‍, മോട്ടോറൈസേഷന്‍ സബ്സിഡി, മറ്റു സാമ്പത്തിക സഹായങ്ങള്‍ എന്നിവ വിതരണം ചെയ്യാത്ത മത്സ്യത്തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി. അശോകന്‍ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ വി.

തിരുവന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; കണ്ടെത്തിയത് സീറ്റ് ബെല്‍റ്റ് ധരിച്ച് കഴുത്തറുത്ത നിലയില്‍

തിരുവനന്തപുരം: തിരുവന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം. കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. നാട്ടുകാരാണ് രാത്രി 12 മണിയോടെ

കൈത്തറി തൊഴിലാളികള്‍ക്ക് കുടിശ്ശിക കൂലി അനുവദിക്കുക; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് പത്മശാലിയ സംഘം

കൊയിലാണ്ടി: കൈത്തറി തൊഴിലാളികള്‍ക്ക് ആറുമാസത്തോളമായി കുടിശ്ശികയായിട്ടുള്ള കൂലിയും അഞ്ചുവര്‍ഷത്തിലധികമായി കുടിശ്ശികയുള്ള ഇന്‍സെന്റീവ് എന്നിവ അനുവദിക്കണമെന്ന് കൊയിലാണ്ടിയില്‍ ചേര്‍ന്ന പത്മശാലിയ സംഘം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ഒ.ഇ.സി സാമ്പത്തിക സഹായം സമയബന്ധിതമായി ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ടായി പി. വിശ്വംഭരന്‍ പിള്ള (ആലപ്പുഴ)

ഓണ്‍ലൈനില്‍ വാങ്ങിയ ടിവി പ്രവർത്തനരഹിതം; ഉടമയ്ക്ക് 74,990 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

കൊച്ചി: ഓൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്നും ഓഫർ വില്പനയിൽ വാങ്ങിയ ടി.വി. പ്രവർത്തിപ്പിക്കാൻ കഴിയാത്ത ഉപഭോക്താവിന് 74,990 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം അയ്യപ്പൻകാവ് സ്വദേശിയായ ടി.യു അനീഷ് ആണ് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. 49,990 രൂപ നഷ്ടപരിഹാരവും കോടതി ചിലവ് ഇനത്തിൽ 25,000

തലശ്ശേരിയിൽ ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം

തലശ്ശേരി: തലശ്ശേരിയിൽ കനത്ത മഴയിൽ ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. സ്ലാബില്ലാത്ത ഓടയിലാണ് യുവാവ് വീണത്. മഞ്ഞോടി കണ്ണിച്ചിറയിൽ രാവിലെയാണ് അപകടമുണ്ടായത്. കാൽവഴുതി ഓടയിലേക്ക് വീണതാവമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തലശേരിയിൽനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം അപകടമെന്നാണ് സംശയിക്കുന്നത്. മൃതദേഹം തലശ്ശേരി ജനറൽ

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊയിലാണ്ടിയിൽ ഉന്നതവിജയികൾക്ക് സ്നേഹാദരവ് നൽകി കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു

കൊയിലാണ്ടി: കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയകമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ തൊഴിലാളികളുടെ മക്കൾക്ക് ആനുമോദനം സംഘടിപ്പിച്ചു. അനുമോദനത്തിന്റെയും സരസപ്പൻ എൻഡോവ്മെൻ്റ് വിതരണത്തിന്റെയും ഉദ്ഘാടനം യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ബിന്ദു നിർവഹിച്ചു. വി.രവീന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ കെ.കെ.പ്രേമൻ,എ.കെ.ഷൈജു, മിനി ഭഗവതി കണ്ടി എന്നിവർ സംസാരിച്ചു.

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉൾപ്പെടെ 2 സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവരും സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ ജവാന്മാരാണ്. മാവോയിസ്റ്റ് കലാപബാധിത പ്രദേശമായ സുക്‌മയിലൂടെ സഞ്ചരിക്കുമ്പോള്‍ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.‌‌‌‌ സുഖ്മ ജില്ലയിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ്

കോഴിക്കോട് പുതുപ്പാടിയിൽ മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ​ഗുരുതര പരിക്ക്

കോഴിക്കോട്: പുതുപ്പാടിയിൽ മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ​ഗുരുതര പരിക്ക്. കെെതപ്പൊയിൽ സ്വദേശിയായ 72-കാരി ജാനകിയ്ക്കാണ് വെട്ടേറ്റത്. മകൻ ബാബുവാണ് കൊടുവാൾ കൊണ്ട് വെട്ടിപരിക്കോൽപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജാനകിയും മകൻ ബാബുവും തമ്മിൽ വഴക്ക് പതിവാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അത്തരത്തിൽ ഇന്നലെയും വഴക്കുണ്ടായി. ഇത് ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം. കൊടുവാൾ കൊണ്ടുള്ള ആക്രമണത്തിൽ തലയുടെ

രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരമായി കോഴിക്കോട്; ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എംബി രാജേഷ്

കോഴിക്കോട്: പുറപ്പെട്ടുപോയ വാക്ക് കേരളക്കരയിലെ ഏറ്റവും മഹിമയാർന്ന അക്ഷരമുറ്റത്തെ നെറുകയിൽ ഇരുന്നു. സത്യത്തിന്റെ തുറമുഖം എന്ന കോഴിക്കോടിന്റെ കീർത്തിയ്ക്ക് ഇനി മറ്റൊരു അഴക് കൂടി, രാജ്യത്തെ ആദ്യ യുനെസ്കോ സാഹിത്യനഗരി എന്ന ആഗോളപ്പെരുമ. ഞായറാഴ്ച വൈകീട്ട് മുഹമ്മദ്‌ അബ്‌ദുറഹ്മാൻ സ്മാരക ജൂബിലി ഹാളിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷിയാക്കി തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ്