കൈത്തറി തൊഴിലാളികള്‍ക്ക് കുടിശ്ശിക കൂലി അനുവദിക്കുക; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് പത്മശാലിയ സംഘം


കൊയിലാണ്ടി: കൈത്തറി തൊഴിലാളികള്‍ക്ക് ആറുമാസത്തോളമായി കുടിശ്ശികയായിട്ടുള്ള കൂലിയും അഞ്ചുവര്‍ഷത്തിലധികമായി കുടിശ്ശികയുള്ള ഇന്‍സെന്റീവ് എന്നിവ അനുവദിക്കണമെന്ന് കൊയിലാണ്ടിയില്‍ ചേര്‍ന്ന പത്മശാലിയ സംഘം സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ഒ.ഇ.സി സാമ്പത്തിക സഹായം സമയബന്ധിതമായി ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ടായി പി. വിശ്വംഭരന്‍ പിള്ള (ആലപ്പുഴ) ജനറല്‍ സെക്രട്ടറിയായി വി.വി കരുണാകരന്‍ (കാസര്‍കോട്), ട്രഷറര്‍ പി. പ്രദീപ്കുമാര്‍ മഞ്ചേരി എന്നിവരെ യോഗം തെരഞ്ഞെടുത്തു.