Category: പൊതുവാര്‍ത്തകൾ
സംസ്ഥാനത്ത് അഞ്ച് പുതിയ തിയേറ്റര്‍ സമുച്ചയങ്ങള്‍ വരുന്നു; പേരാമ്പ്രയില്‍ നിര്‍മ്മിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതായി മന്ത്രി സജി ചെറിയാന്‍
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ അഞ്ച് തീയേറ്റര്‍ സമുച്ചയങ്ങള്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴില്‍ കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റര്‍ സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്. പേരാമ്പ്രയിലും മലപ്പുറം ജില്ലയിലെ താനൂരിലും തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പില്‍ നിന്നും സ്ഥലം
‘ജീവിതമാണ് ലഹരി’;ലഹരി വിരുദ്ധ ബോധവത്കരണവുമായി പൊയില്‍ക്കാവ് എച്ച്.എസ്.എസ് സ്‌കൂള്‍
കൊയിലാണ്ടി: ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തി പൊയില്‍ക്കാവ് എച്ച്.എസ്.എസ് സ്‌കൂള്‍. ‘ജീവിതമാണ് ലഹരി ‘ – എന്ന വിഷയത്തില്‍ പിഗ്മെന്റ് ആര്‍ട്ട് ക്ലബിന്റെ നേതൃത്വത്തില്‍ ബിഗ് ക്യാന്‍വാസ് – ചിത്രരചന, നൃത്ത പരിപാടി, എന്നിവ സംഘടിപ്പിച്ചു. കൂടാതെ സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി ലിറ്റില്‍ കൈറ്റ്‌സ്, ജാഗ്രതാ സമിതി എന്നിവയുടെ നേതൃത്വത്തില്‍
കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും നോവലിസ്റ്റുമായ കല്പറ്റ നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ അക്ഷരവെളിച്ചം നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ശേഷം കല്പറ്റ നാരായണനുമായി വിദ്യാര്‍ത്ഥികള്‍ സാഹിത്യ സംവാദം നടത്തി. കലാസാഹിത്യ വേദി കണ്‍വീനര്‍ സി. ബിന്ദുസ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഇ.കെ.ഷൈനി ടീച്ചര്‍ അധ്യക്ഷം
സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം. 140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ പറയുന്നു. ഗതാഗത വകുപ്പിന് മുമ്പാകെ ആവശ്യമെത്തിച്ചിട്ടും നടപടിയുണ്ടായില്ല. ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു
പേരാമ്പ്ര: ലോക ലഹരിവിരുദ്ധ ദിനാചരണത്തില്‍ പങ്കാളികളായി പേരാമ്പ്ര താലൂക്ക് ആശുപത്രി അധികൃതരും. ഡോക്ടര്‍ വര്‍ഷ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രസക്തിയെപ്പറ്റി ക്ലാസെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍ സ്വാഗതം പറഞ്ഞു. കൂടാതെ പേരാമ്പ്ര പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍
ലഹരിയോട് ‘നോ’ പറഞ്ഞ് കോടിക്കല്‍ എവര്‍ഗ്രീന്‍ നഴ്സറി സ്‌കൂളിലെ പിഞ്ചുകുട്ടികളും; വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു
നന്തിബസാര്‍: ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി പിഞ്ചുകുട്ടികളും. വന്മുഖം കോടിക്കല്‍ എവര്‍ഗ്രീന്‍ നഴ്സറി സ്‌കൂളിലെ എല്‍.കെ.ജി യു. കെ.ജി വിദ്യാര്‍ത്ഥികളാണ് വിത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. വെടിഞ്ഞിടാം ലഹരിപദാര്‍ത്ഥങ്ങളെ, നശിപ്പിക്കും നമ്മുടെ ബുദ്ധിയും വിദ്യയും എന്നിങ്ങനെ വിവിധ പ്ലക്കാര്‍ഡുകളേന്തിയും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ബോധവല്‍ക്കരണ റാലി, പ്രതിഞ്ജ ചൊല്ലല്‍ തുടങ്ങിയവ നടന്നു. പരിപാടിക്ക് പ്രിന്‍സിപ്പല്‍
‘വായന ബഷീറില്‍ തുടങ്ങണം’; നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനവാര പരിപാടികളും സംഘടിപ്പിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനവാര പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം കല്‍പ്പറ്റ നാരായണന്‍ നിര്‍വ്വഹിച്ചു. വായന ബഷീറില്‍ തുടങ്ങണമെന്നും,വിവര സങ്കേതിക വിദ്യയുടെ കാലത്ത് വായനയുടെ ലോകം വികസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജി.യു.പി. എസ്. സവന്റീസ് കൂട്ടായ്മ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും അലമാരയും നല്‍കി. പി.ടി.എ.പ്രസിഡണ്ട്
ജലബജറ്റ് പ്രകാശനം ചെയ്ത് മേലടി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: നവകേരളം കര്‍മപദ്ധതി 2, മേലടി ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷന്‍, സി.ഡബ്ല്യൂ. ആര്‍.ഡി.എം.ന്റെ സാങ്കേതിക പിന്തുണയോടെ തയ്യാറാക്കിയ മേലടി ബ്ലോക്ക് തല ജല ബജറ്റ് പ്രകാശനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു സംസാരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നവകേരളം
തിരുവന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; കണ്ടെത്തിയത് സീറ്റ് ബെല്‍റ്റ് ധരിച്ച് കഴുത്തറുത്ത നിലയില്‍
തിരുവനന്തപുരം: തിരുവന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം. കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. നാട്ടുകാരാണ് രാത്രി 12 മണിയോടെ
പാലക്കാട് നിന്നും കാണാതായ 3 വിദ്യാര്‍ത്ഥികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി
വയനാട്: ഇന്നലെ പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാര്‍ത്ഥികളെ പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തി. 10ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായിരുന്നത്. ഇന്നലെ രാവിലെ 2000 രൂപയുമായി വീടുവിട്ടിറങ്ങിയ കുട്ടികള്‍ പതിവുപോലെ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. സ്‌കൂളിലെത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതോടെ രക്ഷിതാക്കള്‍ പോലെ