Category: പൊതുവാര്‍ത്തകൾ
പ്രീമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍ നിയമനം; വിശദമായി അറിയാം
കോഴിക്കോട് : പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ (2025 മാര്‍ച്ച് 31 വരെയോ സ്ഥിര നിയമനം നടത്തുന്നത് വരെയോ) വാര്‍ഡന്‍ തസ്തികയില്‍ (ഒരു ഒഴിവ്) നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍
ജനുവരിയിൽ പിടിച്ചത് 800 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ; പരിശോധന കർശനമാക്കാൻ ഒരുങ്ങി ജില്ലാ ഭരണകുടം
കോഴിക്കോട്: ജില്ലയിൽ ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ജനുവരി മാസം നടത്തിയ 231 പരിശോധനകളിൽ 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 2,12,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധനകൾ നടക്കുന്നുണ്ട്. ജില്ലയിൽ നിരോധിത ഉൽപ്പന്നങ്ങളുടെ വിപണനം പൂർണ്ണമായും ഒഴിവാക്കണമെന്നും അതിനായി വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും പരിശോധനകൾ കർശനമാക്കുമെന്നും
പന്തലായനി ബിആര്‍സിക്ക് കീഴില്‍ സ്പീച്ച് തെറാപിസ്റ്റ് നിയമനം; വിശദമായി അറിയാം
കൊയിലാണ്ടി: പന്തലായനി ബിആര്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലേക്ക് സ്പീച്ച് തെറാപിസ്റ്റ് നിയമനത്തിനായുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12.2.2025ന് രാവിലെ 10.30ന് ബിആര്‍സി പന്തലായനിയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഹാജരാകേണ്ടതാണ്. Description: Appointment of Speech Therapist under Pantalayani BRC
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള മെഡിസിന്‍ വിഭാഗത്തിലെ ഉഷസ്സ് (എ.ആര്‍.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത – ബി എസ് സി നഴ്‌സിംഗ്/ജിഎന്‍എം. ഉയര്‍ന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തില്‍) നിയമാനുസൃത ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം:
അരയിടത്ത് പാലത്ത് ബസ്സ് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കൊമ്മേരി അനന്തന്‍ ബസാര്‍ സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അമിത വേഗത്തില്‍ എത്തിയ ബസ് സാനിഹിന്റെ ബൈക്കിന് മുകളിലേക്കായിരുന്നു മറിഞ്ഞു വീണത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന്
അമ്പോ ഇതെന്തൊരു പോക്ക്!; ആഭരണ പ്രേമികൾ നിരാശയിൽ, സ്വർണ വില 65000 ത്തിലേക്ക്
സംസ്ഥാനത്ത് സ്വർണ വില കുതിപ്പ് തുടരുന്നു. ഇന്ന് പവന് കൂടിയത് 760 രൂപ. ഇതോടെ ഒരു പവന് 63,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയുമായി. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 68,000 രൂപയോളം
ക്രിസ്മസ്- പുതുവത്സര ബമ്പർ; 20 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം
തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറി ഇന്ന് ഉച്ചയ്ക്ക് നറുക്കെടുക്കും. 10 സീരീസുകളിലായി 50 ലക്ഷം ബമ്പർ ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. കഴിഞ്ഞ ദിവസം വരെ 45 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു. 400 രൂപയാണ് ടിക്കറ്റ് വില. 20 കോടിയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും.
പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ കെയർ ഗിവർ നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ കെയർ ഗിവർ നിയമനം. വയോജനങ്ങൾക്കു വേണ്ടിയുള്ള സായംപ്രഭ ഹോം പദ്ധതി നടത്തിപ്പിനാണ് കെയർ ഗിവറെ തിരഞ്ഞെടുക്കുന്നുത്. യോഗ്യത: പ്ലസ്ടു. ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്നുമാസം പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
കൈയ്യെത്താ ദൂരത്തേക്ക് പൊന്ന്; സ്വർണ വില കുതിപ്പ് തുടരുന്നു, പവന് 62000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് 60,000 കടന്ന സ്വര്‍ണ വില ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് 62,000 മറികടന്നു. ഇന്നലെ നേരിയ തോതില്‍ വില ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് അതിന്റെ എത്രയോ മടങ്ങാണ് വര്‍ദ്ധിച്ചത്. 7,705 രൂപയായിരുന്ന ഒരു ഗ്രാം 105 രൂപ വര്‍ദ്ധിച്ച് 7,810 രൂപയിലഎത്തി. ഇതോടെ 61,640 രൂപയായിരുന്ന ഒരു പവന്‍
കോഴിക്കോട് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മുഖം വികൃതമായ നിലയിൽ, ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ്. മലപ്പുറം കാരാട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ യുവാവിൻ്റെ മൃതദേഹം കണ്ടത്. ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പോലീസ്