Category: പൊതുവാര്‍ത്തകൾ
പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം
പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്റി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഗണിതം വിഭാഗത്തിലാണ് ഒഴിവ്. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 25ന് രാവിലെ 11മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Teacher Recruitment in vadakkumbad Higher Secondary School
വടകര കോളേജ് ഓഫ് എഞ്ചിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
വടകര : കോളേജ് ഓഫ് എൻജിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. എം.ടെക്. ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്തംബർ 25-ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04962537225. Summary: Vacancy of Assistant Professor in
പുല്‍പ്പള്ളിയില്‍ പോലീസുകാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: പുല്‍പ്പള്ളിയില്‍ പോലീസുകാരന്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. ബത്തേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ പട്ടാണികൂപ്പ് സ്വദേശി ജിന്‍സണ്‍ സണ്ണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.45 ഓടെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
ബുധനാഴ്ച രാവിലെ പോയത് സ്‌കൂളിലേയ്ക്ക്; നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി
നാദാപുരം: കാണാതായ മൂന്ന് വിദ്യാര്‍ഥികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വിദ്യാര്‍ഥികളെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാണാതായത്. 16, 17 വയസുള്ള മേഖലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താതായതോടെ രക്ഷിതാക്കള്‍ നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി എന്‍ഡിപിഎസ് കേസുകള്‍; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എളേറ്റില്‍ വട്ടോളി കരിമ്പാപൊയില്‍ ഫായിസ് മുഹമ്മദിനെയാണ് സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കോഴിക്കോട് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ കാപ്പ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എംഡിഎംഎ, കഞ്ചാവ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ റിജിയണല്‍ വിആര്‍ഡി ലാബില്‍ Acute Encephalitis Syndrome (AES) -മായി ബന്ധപ്പെട്ട ഐസിഎംആര്‍ പഠനത്തിലേക്ക് പ്രൊജക്റ്റ് ടെക്നിക്കല്‍ അസിസ്റ്റന്റ് (ഒരു ഒഴിവ്), പ്രൊജക്റ്റ് ടെക്നിക്കല്‍ ഓഫീസര്‍ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. വയസ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം
മാളിക്കടവ് ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 24 ന്; വിശദമായി നോക്കാം
കോഴിക്കോട് : മാളിക്കടവിലെ ഗവ. വനിത ഐടിഐയില്‍ കോസ്മെറ്റോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബ്യൂട്ടി കള്‍ച്ചര്‍/കോസ്മറ്റോളജി എന്നിവയില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം (സ്വകാര്യമേഖലയിലെ പ്രവൃത്തി പരിചയവും പരിഗണിക്കും). യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍
ഷിരൂരിലെ മണ്ണിടിച്ചില്‍; അര്‍ജുന്റേതെന്നു കരുതുന്ന ലോറി നദിക്കടിയില്‍ തലകീഴായി കണ്ടെത്തി, ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു
കര്‍ണ്ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന്റേതെന്ന് കരുതുന്ന ലോറി കണ്ടെത്തി. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിലാണ് നദിയുടെ അടിത്തട്ടില്‍ തലകീഴായി മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ലോറിയുടെ ക്യാബിന്‍ ഇന്ന് തന്നെ ഉയര്‍ത്താനുള്ള ശ്രമം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി ഈശ്വര്‍ മാല്‍പെ വീണ്ടും നദിക്കടിയിലേയ്ക്ക് ഇറങ്ങും.
മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം
‘കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്, കേരളവും ഇവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു”; വയനാട് ദുരിതാശ്വാസ കണക്ക് വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കിനെ സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ, കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടത്തിലെ കണക്കുകള്‍ ചിലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയത്. ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഈ ത്വരയില്‍ ചതിച്ചത് ദുരന്തത്തിനെതിരയായ