Category: തൊഴിലവസരം

Total 329 Posts

കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമാണോ? കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം

കോഴിക്കോട്: കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്. കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിൽ ജൂനിയർ ഹിന്ദി, എൽ.പി.എസ്.ടി., യു.പി.എസ്.ടി. നിയമനം നടത്തുന്നു. അഭിമുഖം മെയ് 31 രാവിലെ 10.30-ന്. കാലിക്കറ്റ് ഹയർസെക്കൻഡറി ഫോർ ദി ഹാൻഡികാപ്പ്ഡ് സ്കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ കൊമേഴ്സ്, ഹിസ്റ്ററി തസ്തികയിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

അധ്യാപന ജോലി ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങളുടെ പെരുമഴ; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നരിക്കുനി പന്നിക്കോട്ടൂർ ഗവ. എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ബുധനാഴ്ച രണ്ടുമണിക്ക്. കാരക്കുറ്റി ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിലേക്ക് ദിവസവേതനവ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 30-ന് രാവിലെ 10 മണിക്ക്. പൂനൂർ ജി.എൽ.പി.

കൊയിലാണ്ടി ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ താത്ക്കാലിക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ കം വാർഡൻ ( വനിത ) തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് പത്ത് മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. പ്രതിദിനം 710 രൂപ നിരക്കിൽ കെയർ ടേക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം

അധ്യാപന ജോലി ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അതിഥി അധ്യാപക നിയമനം

കോഴിക്കോട്: വിവിധ സ്ഥലങ്ങളിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകൾ എവിടെയെല്ലാമെന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം. കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, ബോട്ടണി വിഷയങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 31-നുമുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9495387684. നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമറ്റിക്സ്,

തിക്കോടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. തിക്കോടി ഗ്രാമപഞ്ചായത്തിൽ ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങൾ കണ്ടെത്തി ആവശ്യമായ വിവരം ശേഖരണം നടത്തുന്നതിന് ബി.ടെക് സിവിൽ, സിവിൽ എൻഞ്ചിനിയറിംഗ് ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്മേൻ സിവിൽ, ഐ.ടി.ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ താൽക്കാലിമായി നിയമിക്കുന്നു. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന

മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്താനിരുന്ന അധ്യാപക നിയമന അഭിമുഖം മാറ്റിവെച്ചു

മേപ്പയൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ മെയ് 27 ന് നടത്താന്‍ തീരുമാനിച്ച അധ്യാപക അഭിമുഖം മെയ് 29 തിങ്കളാഴ്ച നടത്തും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 29 തിങ്കളാഴ്ച 10 മണി മുതലും ഫിസിക്കല്‍ സയന്‍സ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ

തൊഴിലന്വേഷകർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം. ജലകൃഷി വികസന ഏജൻസി (ADAK) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മെയ് 26 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ബി കോം ബിരുദം, എം എസ് ഓഫീസ്, ടാലി, ടൈപ്പ്

അധ്യാപനം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷ വാർത്ത; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കോഴിക്കോട്:  ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം കല്ലായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി മാത്തമാറ്റിക്‌സ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർ മെയ് 24 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റ് സഹിതം (പകർപ്പുൾപ്പെടെ)

ജോലി തേടുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം; ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം

നടുവണ്ണൂർ: ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.താത്കാലിക നിയമനമാണ്. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. താത്പ്പര്യമുള്ളവർക്ക് അപേക്ഷ, ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവയുടെ രേഖകളുമായി മേയ് നാലിന് 10.30-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചാണ്

പയ്യോളിയിൽ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പയ്യോളി: മേലടി ഐ സി ഡി എസ് പ്രോജക്ടിലെ പയ്യോളി നഗരസഭ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പയ്യോളി നഗരസഭയിൽ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 16 വൈകീട്ട് അഞ്ച് മണി. അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി