Category: ചേമഞ്ചേരി
ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍; പ്രതിഷേധവുമായി യാത്രക്കാരും നാട്ടുകാരും
ചേമഞ്ചേരി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികളും ട്രെയിന്‍യാത്രികരും പ്രതിഷേധത്തില്‍. ഇന്നലെ പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്ത് ദേശീയപാത പ്രവൃത്തി നടക്കുന്ന ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടത്. ഇത് രണ്ടാംതവണയാണ് ഈ ഭാഗത്ത് കക്കൂസ് മാലിന്യംതള്ളുന്നത്. ഇന്നലെ രാവിലെ മെമു ട്രയിന്‍ കയറാനെത്തിയ യാത്രക്കാരെല്ലാം ദുര്‍ഗന്ധം
ചെങ്ങോട്ടുകാവ് ഒറോട്ടുകുനി പി.വി മൊയ്തു അന്തരിച്ചു
ചെങ്ങോട്ടുകാവ്: ഒറോട്ടുകുനി (മദീന ഹൗസ്) പി.വി മൊയ്തു അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: സെഫിയ പുറത്തോട്ടത്തിൽ. മക്കൾ: മിർഷാദ്, മുനീബ്, പരേതനായ മാഷിദ്. മരുമകൾ: ആയിശ പൂക്കാട്. സഹോദരങ്ങള്‍: ഖാദർകണ്ടിയിൽ, ആമിനകുട്ടി, പാത്തു, നഫീസ, പരേതനായ ഹംസ. മയ്യിത്ത് നിസ്കാരം: നാളെ (9/5/2025) കാലത്ത് 9.30ന് കുഞ്ഞിലാരി പളളിയിലും 10 മണിക്ക് മാടാക്കര ജുമഅത്ത് പള്ളിയിലും.
ഇനി സുഗമമായ യാത്ര; എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കിളിയാടന്‍ കണ്ടി സൗപര്‍ണ്ണിക റോഡ് ജനങ്ങളിലേയ്ക്ക്
കൊയിലാണ്ടി: കിളിയാടന്‍ കണ്ടി സൗപര്‍ണ്ണിക റോഡ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ സുമേഷിനെ യോഗത്തില്‍ വെച്ച് ആദരിച്ചു. എം.എല്‍.എ.യുടെ
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം; മനുഷ്യച്ചങ്ങല തീര്‍ത്ത് എളാട്ടേരി അരുണ്‍ ലൈബ്രറി
ചേമഞ്ചേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ലൈബ്രറി പ്രസിഡന്റ് എന്‍. എം . നാരായണന്‍ അധ്യക്ഷത വഹിച്ച പരിപാടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു