Category: സ്പെഷ്യല്‍

Total 569 Posts

പ്ലസ് ടുവോ ബിരുദമോ യോഗ്യതയുണ്ടോ? ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാഎംപ്ലോയബലിറ്റി സെന്ററില്‍ മെഗാ ജോബ് ഫെയര്‍; അപേക്ഷിക്കാന്‍ മറക്കല്ലേ…

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബലിറ്റി സെന്ററില്‍ മെയ് 26 മുതല്‍ 28 വരെ നടത്തുന്ന മെഗാ ജോബ് ഫെയറിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്ലസ് ടു, ബിരുദം, എം.കോം, എം.ബിഎ യോഗ്യതയുളളവര്‍ക്ക് മെയ് 25 നകം 250 രൂപ ഒറ്റത്തവണ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സെന്ററില്‍ നടക്കുന്ന ജോബ് ഡ്രൈവുകളില്‍ പങ്കെടുക്കാനാകും.

വെള്ളം മൂടി കിടക്കുന്ന കുഴികളും പൊട്ടികിടക്കുന്ന ഇലക്ട്രിക് ലൈനുകളും; മഴകാലത്ത് ഡ്രൈവിംഗ് ഏറെ ദുഷ്കരമാണ്; വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: വാഹനാപകടങ്ങൾ മഴകാലത്ത് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാന്‍ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്‌ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക എന്നതാണ് ഉത്തമം

മരം വീണ് ഗതാഗതം തടസ്സപെട്ടു; പന്ത്രണ്ട് കിലോമീറ്റർ നടന്ന് കൊയിലാണ്ടിയിലെ അത്‌ലറ്റിക് ക്യാമ്പിലെത്തി മൂന്ന് പെൺകുട്ടികൾ

കൊയിലാണ്ടി: ‘അയ്യോ, വണ്ടിയൊന്നും പോകുന്നില്ലേ? ഇനിയെങ്ങനെ ഗ്രൗണ്ടിലെത്തും? കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന അത്ലറ്റിക്സ് ക്യാമ്പിൽ പങ്കെടുക്കാനിറങ്ങിയ പെൺകുട്ടികൾ ആദ്യം ഒന്ന് സംശയിച്ചെങ്കിലും, പിന്നീട് മൂവരും ഒരു തീരുമാനത്തിലെത്തി, നടക്കുക. ദൂരം ചില്ലറയൊന്നുമല്ലെന്നറിയാമെങ്കിലും പിന്നോട്ടില്ലെന്ന് അവർ തീരുമാനിക്കുകയായിരുന്നു’. ദേശീയപാതയിൽ മരം വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിലാണ് ദേശീയപാതയിൽ പൊയിൽക്കാവിൽ കൂറ്റൻമരം

ചേലിയയില്‍ ആത്മഹത്യ ചെയ്ത വിജിഷയുടെ അനുഭവം പാഠമാകണം; ഓണ്‍ലൈന്‍ വായ്പ്പ ആപ്പുകളുടെ തട്ടിപ്പ് രീതിയും കെണിയില്‍ പെടാതിരിക്കാനുള്ള മാര്‍ഗങ്ങളും വിശദമായി അറിയാം

അടുത്തിടെ കൊയിലാണ്ടിയില്‍ ആത്മഹത്യ ചെയ്ത ചേലിയ സ്വദേശിനി വിജിഷയെ ഓര്‍മ്മയില്ലേ. ഓണ്‍ലൈന്‍വായ്പ ആപ്പുകളുടെ കെണിയില്‍പെട്ടതാണ് വിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിരവധിയാളുകളാണ് വിജിഷയെപ്പോലെ ഈ ആപ്പുകളുടെ കെണിയില്‍പെടുകയും ചിലര്‍ മാനഹാനി ഭയന്ന് ജീവന്‍ തന്നെ വെടിഞ്ഞതും. പണമിടപാടുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതുപോലുള്ള കെണിയില്‍ പെടുന്നത് നമുക്ക് ഒഴിവാക്കാനാവും. കൗമാരക്കാരെയും വിദ്യാര്‍ഥികളെയുമാണ്

ആശങ്കയുയർത്തി കോഴിക്കോട് കനത്ത മഴ; ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്; ദുരന്ത നിവാരണ സേന ഉടൻ എത്തും; ജാഗ്രത നിർദ്ദേശങ്ങൾ അറിയാം

കോഴിക്കോട്: ജില്ലയിൽ ആശങ്കയുണർത്തി അതിതീവ്ര മഴ. ഇനിയുള്ള ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ദുരന്തനിവാരണ സേന എത്തും. എൻ.ഡി.ആർ.എഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. കോഴിക്കോട് ഉൾപ്പെടെ അഞ്ചു ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ

വീട്ടമ്മയുടെ വേഷത്തിൽ നിന്നും തിരികെ കബഡിയിലേക്ക്; കൊയിലാണ്ടിയിലെ സിംഗപെണ്ണുങ്ങൾ ഒത്തുചേർന്നു; പാൻ ഇന്ത്യ മാസ്റ്റേർസ് കബഡി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി കേരളം

കൊയിലാണ്ടി: പന്ത്രണ്ടു വർഷത്തിന് ശേഷം കൊയിലാണ്ടിയിലെ പെൺകുട്ടികൾ ഒത്തുചേർന്നു, കബഡിയിൽ കപ്പെടുത്ത് കേരളം. ബംഗ്ലരുവിൽ നടന്ന പാൻ ഇന്ത്യ മാസ്റ്റേർസ് കബഡി ചാമ്പ്യൻഷിപ്പിലാണ് ശക്തമായ പോരാട്ടം കാഴ്ച വച്ച് കേരളം ജേതാക്കളായത്. കർണ്ണാടകയെയും, മഹാരാഷ്ട്രയെയും, തകർത്താണ് കേരളം വിജയികളായത്. കൊയിലാണ്ടി ഗേൾസിൽ 2007 ബാച്ച് പെൺകുട്ടികൾ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണു ഒത്തു കൂടി കബഡി ടീം

മുടികൊഴിച്ചിലിനും എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം; നിരവധി ഗുണങ്ങളുള്ള ഉണക്കമുന്തിരി മടുക്കുവോളം തിന്നാം…

പായസം, കേക്ക്, അലുവ, വട്ടയപ്പം എന്നിങ്ങനെ നമ്മുക്ക് പ്രിയപ്പെട്ട മധുരപലഹാരങ്ങളിലെല്ലാം നാം ചേര്‍ക്കാറുള്ള ഒന്നാണ് ഉണക്ക മുന്തിരി. മഞ്ഞ, തവിട്ട്, കറുപ്പ് എന്നിങ്ങനെ പല നിറങ്ങളിലുള്ള ഉണക്കമുന്തിരി ലഭ്യമാണ്. ഇതില്‍തന്നെ കറുത്ത നിറത്തിലെ ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലതാണ്. പ്രകൃതിദത്തമായ ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള കറുത്ത മുന്തിരിയുടെ ഗുണഗണങ്ങള്‍ വിശദീകരിക്കുകയാണ് ആയുര്‍വേദ വിദഗ്ധനായ ദിക്സ ഭാവ്സര്‍. ഉണങ്ങിയ

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഇടിമിന്നലിൽ നിന്നും വേണം ജാഗ്രത; കരുതൽ നിർദ്ദേശങ്ങൾ അറിയാം

കൊയിലാണ്ടി: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കൊയിലാണ്ടിയിൽ പെയ്ത മഴയിൽ വ്യാപക നാശ നഷ്ട്ടങ്ങളാണ് ഉണ്ടായത്. കൊയിലാണ്ടിയിലെ കുറുവങ്ങാട്, മേലൂര്‍, പന്തലായനി, കണയങ്കോട്, മൂടാടി, കൊല്ലം, കൊരയങ്ങാട്, അരങ്ങാടത്ത്, എന്നിവിടങ്ങളില്‍ ഫലവൃക്ഷങ്ങള്‍ കടപുഴകിയും മുറിഞ്ഞുവീണും നാശനഷ്ടങ്ങളുണ്ടായി. ഇതിനോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപെട്ടയിടങ്ങളിൽ ഇടിമിന്നലോടു

പുകയും തീയാകും; ഇത് കൊയിലാണ്ടിക്കാരൻ ജയപ്രകാശിന്റെ സ്വന്തം പോർട്ടബിൾ അടുപ്പ്

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ഇനി ഈ അടുപ്പ് കൂടെ കൊണ്ടുപോകാം.. പുകയിൽ നിന്ന് തീയുമുണ്ടാക്കാം. കൊയിലാണ്ടിക്കാരൻ ജയപ്രകാശ് നിർമ്മിച്ച പോർട്ടബിൾ അടുപ്പിനു പേറ്റൻ്റ്. ജെ.പി ടെക്ക് പുകയില്ലാത്ത അടുപ്പുകൾക്കാണ് അടുത്ത ഇരുപത് വർഷത്തേക്ക് പേറ്റന്റ് ലഭിച്ചത്. ഈ കണ്ടു പിടുത്തത്തിന് സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ജയപ്രകാശിന് ലഭിച്ചതിനു പിന്നാലെയാണ് പേറ്റന്റും തേടിയെത്തിയിരിക്കുന്നത്. ഇത്തരം അടുപ്പുകളുടെ

ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങള്‍, ഒരു സിനിമ മുഴുവന്‍ അയക്കാം; സന്ദേശങ്ങൾ അഡ്മിന് നിയന്ത്രിക്കാം; പുത്തൻ അവതാരത്തിൽ വാട്സാപ്പ്

നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ്. പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമുകളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഐമെസേജ് എന്നിവയിലെന്നപോലെ മെസ്സേജ് റിയാക്ഷൻ ഫീച്ചറാണ് ഇതില്‍ പ്രധാനം. ഇനി വാട്സ്ആപ്പ് മസേജുകള്‍ക്കും ഇമോജി ഉപയോഗിച്ച് പ്രതികരിക്കാം. സന്ദേശങ്ങളിൽ ലോങ് പ്രസ് ചെയ്യുമ്പോൾ, മുകളിലായി മെസ്സേജ് റിയാക്ഷനുകൾ പ്രത്യക്ഷപ്പെടുന്ന വിധത്തിലാണ് ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു.