Category: സ്പെഷ്യല്‍
ഓണം ‘സ്പെഷ്യൽ’ ഫോട്ടോസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമുമായി പങ്കിടൂ; കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനം; കൂടുതൽ വിവരങ്ങളറിയാം
ഉപ്പേരി വറുക്കൽ, അത്തപൂക്കളമിടൽ, ഓണക്കളികൾ അങ്ങനെ ഒരുക്കങ്ങളുടെയും ആഘോഷങ്ങളുടെയും ആരവങ്ങളുയർന്നിരിക്കുകയാണെല്ലോ നാടെങ്ങും, നിങ്ങളുടെ വീട്ടിലും കഥ വ്യത്യസ്തമാകാൻ സാധ്യതയില്ലല്ലോ. വർണ്ണ ശബളമായ നിങ്ങളുടെ സന്തോഷ ഓണം ഞങ്ങളുമായി പങ്കുവെയ്ക്കു. കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം ഒരുക്കുന്ന ഓണാരവം -2022 ഫോട്ടോ മത്സരത്തിലേക്ക് ചിത്രങ്ങൾ ക്ഷണിക്കുന്നു. കോഴിക്കോട്ടെ ഏറ്റവും വായനക്കാരുള്ള പ്രാദേശിക വാർത്താ പോർട്ടലായ കൊയിലാണ്ടി ന്യൂസ്
”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു
ചക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ
‘ഓണാഘോഷ പരിപാടിക്ക് നൃത്തം വെയ്ക്കാന്‍ തങ്ങളോടൊപ്പം കൂടാമോ’ എന്ന കുട്ടികളുടെ ചോദ്യം; ‘ഓ ഞാന്‍ തയ്യാറെന്ന്’ അധ്യാപകനും, വൈറലായി കായണ്ണ സ്കൂളിലെ ഓണാഘോഷം (വീഡിയോ കാണാം)
കായണ്ണ: കായണ്ണ സകൂളിലെ ഓണാഘോഷ പരിപാടികളെ വൈറലാക്കി അധ്യാപകന്റെ നൃത്തച്ചുവടുകളും. കായണ്ണ സകൂളില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ നൃത്തം വെച്ചത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. അവരോടൊപ്പം കട്ടയ്ക്ക് കൂടെ നിന്ന് അവരുടെ സിബി സാറും നൃത്തം ചെയ്തപ്പോള്‍ കുട്ടികള്‍ക്കും അതൊരു ആവേശമായി മാറി. ഒരു മടിയും കൂടാതെ കുട്ടികളിലൊരാളായി അദ്ദേഹവും അവര്‍ക്കൊപ്പം ചുവടുകള്‍ വെച്ചു. ‘തങ്ങളോടൊപ്പം സര്
മല എലിയെ പെറ്റേ! | കഥാനേരം 3
“മല എലിയെ പ്രസവിച്ചത് പോലെ” എന്നൊരു പഴഞ്ചൊല്ലുണ്ട്. കേട്ടിട്ടുണ്ടൊ കൂട്ടുകാര്‍? അതിന്റെ അര്‍ത്ഥമെന്താണെന്നറിയാമോ? ഇല്ലെങ്കില്‍ ആദ്യം ഈ കഥ വായിക്കാം. അപ്പോള്‍ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം മനസ്സിലാകും. എങ്കില്‍ പിന്നെ കഥ വായിക്കാന്‍ തയ്യാറായിക്കോളൂ! [web_stories_embed url=”https://koyilandynews.com/web-stories/kathaneram-episode-3/” title=”മല എലിയെ പ്രസവിച്ച കഥ | കഥാനേരം 3″ poster=”https://koyilandynews.com/wp-content/uploads/2022/09/cropped-Untitled-1.jpg” width=”360″ height=”600″ align=”none”] ഒരു പ്രഭാതത്തില്‍ മലയടിവാരത്തില്‍
‘തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വച്ച് അവന്‍ എന്റെ പെങ്ങളുടെ രണ്ട് ഫോണും പാസ്‌പോര്‍ട്ടും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, ഒടുവില്‍….’; ഹൃദയം നിറയ്ക്കുന്ന അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി
വടകര: ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവച്ച് നാദാപുരം സ്വദേശി. തന്റെ സഹോദരി കാസര്‍കോഡ് നിന്ന് വടകരയിലേക്ക് ട്രെയിനില്‍ വരുന്നതിനിടെയുള്ള അനുഭവമാണ് നാദാപുരം സ്വദേശിയായ അര്‍ഷിദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നന്മയാല്‍ ഹൃദയം നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ലൈക്ക്/കമന്റ്/ഷെയര്‍ ചെയ്യുകയും ചെയ്തു. ട്രെയിന്‍ തലശ്ശേരിക്കും മാഹിക്കും ഇടയില്‍ എവിടെയോ എത്തിയപ്പോള്‍ പെങ്ങളുടെ രണ്ടുവയസുള്ള
അനധികൃത സ്ഥലത്തെ പാർക്കിംഗ് വേലി കെട്ടി തടഞ്ഞപ്പോൾ അടുത്ത നറുക്ക് വീണത് പന്തലായനി റോഡിൻറെ വശങ്ങൾക്ക്, എതിരെ വാഹനം വന്നാൽ സ്കൂൾ ബസ്സുൾപ്പെടെയുള്ള വണ്ടികൾ പുറകോട്ടുരുളേണ്ടത് മീറ്ററുകളോളം; യാത്രക്കാരെ ദുരിതത്തിലാക്കി പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള പാർക്കിംഗ് (വീഡിയോ കാണാം)
കൊയിലാണ്ടി: അനധികൃത സ്ഥലത്തെ പാർക്കിങ് തടയിടാൻ വേലി കെട്ടിയടച്ച് വണ്ടികൾ പുറത്തു ചാടിച്ചപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിൻറെ ഇരുവശത്തും. കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ യാത്രചെയ്യാനെത്തുന്നവര്‍ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള പന്തലായനി റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നത് ആണ് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. മൂന്ന് മീറ്ററില്‍ താഴെ മാത്രം നീളമുള്ള റോഡിന്റെ ഇരുവശത്തും
”തല്ലുമാല കാണുമ്പോള്‍ തിയേറ്ററിനകത്ത് ഏട്ടന്‍ ഒപ്പമില്ലല്ലോയെന്ന സങ്കടമായിരുന്നു, ഇതൊന്നും കാണാന്‍ ഉപ്പയും കൂടെയില്ല” തല്ലുമാലയിലൂടെ കയ്യടി നേടുമ്പോഴും മനസിലെ നൊമ്പരം തുറന്നുപറഞ്ഞ് കൊല്ലം ഷാഫി
പാട്ടിലൂടെയും ആല്‍ബം ഗാനങ്ങളിലെ പ്രണയനായകനായും ഏറെപ്പേരുടെ മനംകവര്‍ന്ന താരമാണ് കൊയിലാണ്ടിക്കാരുടെ സ്വന്തം കൊല്ലംഷാഫി. അഭിനയിക്കാനുള്ള മോഹം ഷാഫി പലതവണ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. ചെറിയ തോതില്‍ ചില ചിത്രങ്ങളുടെ ഭാഗമായതൊഴിച്ചാല്‍ ഷാഫിയ്ക്ക് സിനിമാ അഭിനയ രംഗത്ത് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല, ടൊവിനോ നായകനായ തല്ലുമാല റിലീസ് ആകുന്നതുവരെ. തല്ലുമാല തിയേറ്ററുകളില്‍ പ്രയാണം തുടരുമ്പോള്‍ ചിത്രത്തിലെ ഷാഫിയുടെ റോളം ഇതിനകം തന്നെ
‘ഇപ്പോഴും നിസ്‌കാരക്കുപ്പായം കാണുമ്പൊ ആ പഴയ ഗള്‍ഫ് യാത്രയാണ് ഓര്‍മ്മയിലെത്തുക’; വിമാനത്താവളത്തിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ് പരിശോധനയുടെ രസകരമായ അനുഭവം സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയിലൂടെ പങ്ക് വയ്ക്കുന്നു, മൊയ്തീന്‍ കൊയക്കോട്ട്
മൊയ്തീൻ കൊയക്കോട്ട് കീറിപ്പറിഞ്ഞ ഒരു നിസ്‌കാരക്കുപ്പായം പുതപ്പാക്കി ചുരുണ്ടുകൂടിക്കിടക്കുന്ന കൊച്ചുമോളുടെ ഓമനമുഖത്തേക്ക് കൗതുകത്തോടെ ഞാന്‍ നോക്കി നിന്നു. എന്താ ഇങ്ങനെ, വൈകുന്നേരം ഉറങ്ങാറില്ലല്ലോ ഇവള്‍. നെറ്റിയില്‍ കൈവച്ചു നോക്കി. നേരിയ പനിയുണ്ടെന്ന് തോന്നുന്നു. ഉണര്‍ത്തണ്ട, ഉറങ്ങിക്കോട്ടെ. വരാന്തയില്‍ വന്നിരുന്നു. ബാല്യത്തിന്റെ സുന്ദരഘട്ടം എത്രവേഗമാണ് കടന്നുപോവുന്നത്. ‘കുഞ്ഞേ, നിന്റെ ഭാവി എന്തായിരിക്കും’. ഓരോരുത്തര്‍ക്കും ഓരോ ജീവിതങ്ങള്‍ ഉടയതമ്പുരാന്‍
ടൈം മെഷീൻ ഇല്ലാതെ പഴയകാലത്തേക്ക് പോയാലോ? പുതുതലമുറയ്ക്ക് കൗതുകമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ ദൃശ്യങ്ങള്‍; തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ രംഗം വൈറലാകുന്നു (വീഡിയോ കാണാം)
വേദ കാത്റിൻ ജോർജ് ചേമഞ്ചേരി: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ എങ്ങനെയായിരുന്നിരിക്കും? അന്നത്തെ സ്റ്റേഷന്‍ ഒന്ന് കാണാന്‍ കഴിഞ്ഞാലോ? ടൈം മെഷീന്‍ ഇല്ലാതെ തന്നെ നാല്‍പ്പത്തിയേഴ് വര്‍ഷം മുമ്പത്തെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലെ കാഴ്ചകള്‍ കാണുകയാണ് കൊയിലാണ്ടിയിലെ പുതുതലമുറ. തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ ഒരു രംഗമാണ് കൊയിലാണ്ടി
മുരളീധരന്‍ ഒരുങ്ങിക്കഴിഞ്ഞു, കൊയിലാണ്ടിയുടെ മാവേലിയാവാൻ; ഇനി നൃത്തത്തിന്റെ ചുവടുകളോ മേളത്തിന്റെ താളമോയില്ലാതെ നിൽപ്പിന്റെ നാളുകൾ
എ സജീവ് കുമാർ കൊയിലാണ്ടി: ഇനിയുള്ള ദിവസങ്ങളില്‍ മുരളീധരന്‍ ചേമഞ്ചേരിയെന്ന അതുല്യ കലാകാരന്‍ മാവേലിയുടെ വേഷത്തിലായിരിക്കും. നൃത്തത്തിന്റെ ചുവടുകളോ മേളത്തിന്റെ താളമോയില്ലാതെ ഒരേ ഒരു നില്പ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നഗരത്തിലെ പ്രധാന സ്ഥാപനങ്ങളില്‍ ഓണം നാളുകളില്‍ മാവേലിയായി വേഷമിടുന്ന ഇദ്ദേഹം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലുമെല്ലാം തിറയാട്ടമവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ്. തിറയാട്ടം