Category: വടകര
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; വടകരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
വടകര: വടകരയില്‍ നിന്നും എംഡിഎംഎയുമായി യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. ചോറോട് മലോല്‍മുക്ക് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (30) നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 0.65 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. താഴെ അങ്ങോടിയില് നിന്നും ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി,
വടകരയിൽ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
വടകര: വടകരയിൽ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ കാൽനട യാത്രക്കാരികളാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. രാവിലെ 7 മണിയോടെ വടകര ലിങ്ക് റോഡിലാണ് അപകടം ഉണ്ടായത്. തണ്ണീർപന്തലിൽ നിന്നും വടകര പഴയ സ്റ്റാൻ്റിലേക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് ഇടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ്
കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; വടകരയിൽ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
വടകര: ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കക്കട്ട് സ്വദേശിനി ശ്രീലക്ഷ്മിക്കാണ് പരിക്കേറ്റത്. വടകര കുറ്റ്യാടി റൂട്ടിൽ ഓടുന്ന റിലേബിൾ ബസ്സിൽ നിന്നാണ് വീണ് പരിക്കേറ്റത്. കുരിക്കിലാട് സഹകരണ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ഇന്നലെ വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. പുതിയ ബസ്സ് സ്റ്റാൻറ്റിൽ വച്ച് ശ്രീലക്ഷ്മി കയറുന്നതിനിടെ ബസ് പെട്ടെന്ന്
‘പേടിച്ചിട്ടാണ് കീഴടങ്ങാതിരുന്നത്’; ചോറോട് വാഹനാപകടക്കേസിലെ പ്രതി വടകര പോലീസിന്റെ കസ്റ്റഡിയിൽ, പിടിയിലാകുന്നത് സംഭവം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ
വടകര: ചോറോട് ഒമ്പതു വയസുകാരിയെ കാറിടിപ്പിച്ച് കോമയിലാക്കിയ കേസിൽ പ്രതി വടകര പോലിസിന്റെ കസ്റ്റഡിയിൽ. പുറമേരി സ്വദേശി ഷജീലിനെയാണ് അന്വേഷണ സംഘം കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പേടിച്ചിട്ടാണ് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ കീഴടങ്ങാതിരുന്നതെന്ന് ഷജീൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് പുലർച്ചെ വിദേശത്ത് നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ ഷജീലിനെ വിമാനത്താവള ഉദ്യോഗസ്ഥർ തടഞ്ഞ് വയ്ക്കുകയായിരുന്നു.
ട്രാഫിക് ബോധവല്‍ക്കരണവുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ ട്രാഫിക് നിയമ, ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം ചെയ്തു. കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് അഡ്വ:കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ട്രാഫിക് നിയമന ലംഘനങ്ങൾ, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവ വിവരിക്കുന്ന 200 ഓളം പോസ്റ്ററുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശിപ്പിച്ചു. വാർഡ് കൗൺസിലർ
വടകര കോഫീഹൗസിന് സമീപം തീപ്പിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വടകര: കോഫീഹൗസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടിത്തം. പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു തീപ്പിടിത്തം. പറമ്പിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് ആരൊക്കെയോ തീയിട്ടിരുന്നു. ഇതിൽ നിന്നാണ് പറമ്പിലെ ഉണങ്ങിയ പുല്ലപകൾക്ക് തീപിടിച്ചത്. തുടർന്ന് തീ പറമ്പ് മുഴുവാനായി വ്യാപിക്കുകയായിരുന്നു. സമീപത്തെ സ്കാനിംങ് സെന്റർ ജീവനക്കാർ തീ ഉയരുന്നത് കണ്ട്
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
വടകര: കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍. ഇന്ന് രാവിലെ 9.15ഓടെ പ്രദേശത്ത് ആക്രി പെറുക്കാന്‍ എത്തിയ ആളാണ് മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും വടകര പോലീസും സംഭവസ്ഥലത്തെത്തി. യുവാവിന്റെ പോക്കറ്റില്‍ നിന്നും മാഹിയില്‍ നിന്നും ആലുവയിലേക്ക് പോവുന്നതിനായി എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം
വടകരയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
വടകര: എടോടിയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പാലയാട്ട് നട ചെല്ലട്ടുപൊയിലെ തെക്കെ നെല്ലി കുന്നുമ്മൽ മുഹമ്മദ് ഇർഫാൻ(24) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 6.30 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹിറോഷ് വി ആറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിയിൽ നിന്ന് 5ഗ്രാം കഞ്ചാവും 1.177 ഗ്രാം എംഡിഎംഎയും എക്സൈസ്
ചെങ്കടലായി വടകര; ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലും അണിനിരന്നത് പതിനായിരങ്ങൾ
വടകര: വടകരയുടെ തെരുവോരങ്ങളെ ചുവപ്പണിയിച്ച് പ്രവർത്തകർ. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലുമായി പതിനായിരങ്ങളാണ് അണിനിരന്നത്. പോരാട്ട സ്മരണങ്ങൾ ഇരുമ്പുന്ന വടകരയുടെ നഗരവീഥികളിലൂടെ തൊഴിലാളിവർഗ്ഗ വിപ്ലവ വീരത്തിലെ സന്ദേശം ഉയർത്തി 25000 റെഡ് വോളണ്ടിയർമാരാണ് മാർച്ച് ചെയ്യുന്നത്. ജൂബിലി കുളം, കരിമ്പനപ്പാലം, മേപ്പയിൽ ഓവുപാലം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായി; വടകരയില്‍ രണ്ട് വയസുകാരി തോട്ടിൽ മരിച്ച നിലയിൽ
വടകര: വക്കീൽ പാലത്തിന് സമീപം രണ്ട് വയസുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.