Category: വടകര
വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തട്ടിപ്പ്, കച്ചവടക്കാർക്ക് നഷ്ടപ്പെട്ടത് രണ്ട് ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ
വടകര: വില്ല്യാപ്പള്ളിയിലെ കടകളിൽ പേടിഎം തകരാർ പരിഹരിക്കാനുണ്ടെന്ന വ്യാജേനയെത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കതിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം. വില്ല്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങലിലെ മൂന്നോളം കടക്കാരാണ് പണം നഷ്ടപ്പെട്ടതായി വടകര പോലിസിൽ പരാതി നൽകിയത്. രണ്ട് ദിവസം മുൻപ് പേടിഎം തകരാർ
‘വലിയ പന്തൽ സംഘാടകർ ഒരുക്കി, ചൂട് കാലത്ത് ആളുകൾക്ക് തിങ്ങിയിരിക്കേണ്ടി വരുന്നില്ല’; വടകര ജില്ലാ ആശുപത്രിയിലെ പരിപാടിയിൽ ആളുകൾ കുറഞ്ഞതിനെ വിമർശിച്ച് മുഖ്യമന്ത്രി
വടകര: പരിപാടിക്ക് വലിയ പന്തൽ സംഘാടകർ ഒരുക്കി. ചൂട് കാലമായതിനാൽ ആളുകൾക്ക് ഇവിടെ ഇടവിട്ട് ഇരിക്കാൻ പറ്റുന്നുണ്ട്. തിങ്ങിയിരിക്കേണ്ടി വരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുന്നതിനിടയിലാണ് പരിപാടിക്ക് പങ്കാളിത്തം കുറഞ്‍ഞതിനെ മുഖ്യമന്ത്രി വിമർശിച്ചത്. എംഎൽഎ കെകെ രമയും എംപി ഷാഫി പറമ്പിലും പരിപാടിയിൽ നിന്ന് വിട്ടു
വിവാഹ ആഘോഷം പൊലിപ്പിക്കുക, റീൽസ് ചിത്രീകരിക്കുക; കാറിൽ അപകടകരമായി യാത്ര ചെയ്തവർക്കെതിരെ കേസെടുത്ത് എടച്ചേരി പോലീസ്
വടകര: കാറിൽ അപകടകരമായി യാത്ര ചെയ്തവർക്കെതിരെ പോലീസ് കേസെടുത്തു. വളയത്ത് നിന്നും ഓർക്കാട്ടേരി കാർത്തികപ്പള്ളിയിലെ വിവാഹ വീട്ടിലെത്തിയ സംഘമാണ് കാറിൽ അഭ്യാസ പ്രകടനം നടത്തിയത്. ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം. പുറമേരി തലായിൽ വച്ച് കാറുകളുടെ ഡിക്കിയിലും ഡോറിലും നിന്ന് അശ്രദ്ധമായും അപകടകരമായി മനുഷ്യ ജീവന് അപകടംവരത്തക്ക വിധത്തിൽ യാത്ര ചെയ്തെന്നാണ് കേസ്. സംഭവത്തിൽ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന്‍ അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരന്‍ (75) അന്തരിച്ചു. പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗവും വീക്ഷണം മാനേജിങ് എഡിറ്ററുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ നടക്കും. 11 മണിയോടെ മൃതദേഹം കൊല്ലത്ത് എത്തിക്കും. നേരത്തെ രാജശേഖരന്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം
ബക്കറ്റെടുക്കാനായി ഇറങ്ങി, ഒടുവില്‍ തിരിച്ച് കയറാനാവാതെ കിണറിനുള്ളില്‍ കുടുങ്ങി; വടകര വള്ളിക്കാട് ബാലവാടി സ്വദേശിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്
ചോറോട്: കിണറിൽ കുടുങ്ങിയ വള്ളിക്കാട് സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്. തൊടുവയിൽ ശ്രീധരനെയാണ് പുതുജീവതത്തിലേക്ക് ഫയർഫോഴ്സ് തിരിച്ചുകയറ്റിയത്. ഇന്ന് രാവിലെ 10.55 ഓടെയായിരുന്നു സംഭവം. സമീപത്തെ ഷൈൻ വിഹാറിലെ വീട്ടു കിണറിൽ വീണ ബക്കറ്റ് പുറത്തെടുക്കാൻ ഇറങ്ങിയതായിരുന്നു ശ്രീധരൻ. എന്നാൽ ശ്രീധരൻ തിരിച്ചു കയറാനാവാതെ കിണറിൽ കുടുങ്ങി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്നുമെത്തിയ ഫയർ
ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; മുക്കാളി ചോമ്പാല സ്വദേശി അറസ്റ്റിൽ
മുക്കാളി: ഡോ. ജോൺ ബ്രിട്ടാസ് എംപി ക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. ചോമ്പാല സ്വദേശി സജിത്താണ് അറസ്റ്റിലായത്. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിന് ഫേസ്ബുക്കിലൂടെ ജോൺ ബ്രിട്ടാസിനെതിരെ സജിത്ത് വധഭീഷണി മുഴക്കുകയായിരുന്നു. സി പി ഐ (എം) ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പി കെ യുടെ
ഷെയർ ട്രേഡിങ് പേരിൽ തട്ടിപ്പ്, മുൻ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ; വടകര സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വടകര സ്വദേശി മുഹമ്മദ് ഷർജിൽ, കോഴിക്കോട് സ്വദേശി മിർഷാദ് എൻ എന്നിവരാണ് കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. കേരള ഹൈക്കോടതി മുൻ ജഡ്ജി ശശിധരൻ നമ്പ്യാരാണ് തട്ടിപ്പിനിരയായത്. ഷെയർ ട്രേഡിങ് എന്ന പേരിൽ
കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ മദ്യം കടത്താൻ ശ്രമം; രണ്ട് പേർ എക്സൈസ് പിടിയിൽ
വടകര: കൈനാട്ടിയിൽ പിക്കപ്പ് ലോറിയിൽ മദ്യം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. ഫറോക്ക് പുത്തൂർ പള്ളി പറക്കോട്ട് പൊറ്റ മുജീബ്, തമിഴ്നാട തിരുവണ്ണാമല വേട്ടാവളം സ്ട്രീറ്റിൽ സുനിൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. വാഹനത്തിൽ നിന്ന് 21 ലിറ്റർ മാഹി മദ്യം കണ്ടെത്തി. വിഷു സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് റേഞ്ച് ഓഫീസിലെഎക്സൈസ് ഇൻസ്പെക്ടർ
പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; പ്രതിയെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും, പ്ലസ്ടു വിദ്യാർത്ഥിയുടെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കും
നാദാപുരം: കടമേരിയിൽ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥിയെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും. കൊയിലാണ്ടി മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ മുഹമ്മദ് ഇസ്മയിലിനെയാണ് നാദാപുരം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കടമേരിയിലെ സ്വകാര്യ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിക്ക് വേണ്ടിയാണ് മുഹമ്മദ് ഇസ്മയിൽ ഹാള്‍ ടിക്കറ്റിൽ കൃത്രിമം കാണിച്ച് പരീക്ഷ എഴുതിയത്.
വടകര കടമേരിയില്‍ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പരീക്ഷ എഴുതിയ കൊയിലാണ്ടി സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍
വടകര: കടമേരിയില്‍ പ്ലസ് വണ്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കൊയിലാണ്ടി സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റിലായത്. ആര്‍.എ.സി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷ എഴുതാനെത്തിയത്. ക്ലാസില്‍