Category: സ്പെഷ്യല്‍

Total 566 Posts

ഉക്രെയിനിൽ നിന്ന് പന്തലായനിക്കാരൻ അഭിമന്യു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്; അതിർത്തിയിലേക്കുളള യാത്രയിലാണ്, അപകടത്തിലാണ്, ബോംബ് എപ്പോഴാണ് വീഴുക എന്നറിയില്ല, തിരിച്ചെത്താൻ സഹായിക്കണം

കൊയിലാണ്ടി: ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഹംഗറി അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ ശ്രമം. ഇവാനോ ഫ്രാന്‍ക് വിസ്റ്റ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് നാട്ടിലെത്താന്‍ ശ്രമം നടത്തുന്നത്. എംബസി അധികൃതരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഹംഗറി അതിര്‍ത്തിയിലെത്താന്‍ അവിടെ നിന്നും നാട്ടിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യാത്ര തിരിക്കുന്നതെന്ന് സംഘത്തിലുള്‍പ്പെട്ട പന്തലായനി സ്വദേശിയായ അഭിമന്യു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വ്യാജ ടോള്‍ ഫ്രീ നമ്പറില്‍ പെട്ട് വഞ്ചിതരാവല്ലേ! ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

വ്യാജ ടോള്‍ ഫ്രീ നമ്പറില്‍ കുടങ്ങാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്. കോവിഡ് മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണവും ദിനപ്രതി വര്‍ദ്ധിച്ചു വരുകയാണ്. ഇടപാടുകളേറെയും ഓണ്‍ലൈനായതാണ് തട്ടിപ്പ് സംഘങ്ങള്‍ക്ക് തുണയാകുന്നത്. വ്യാജ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതാണ് തട്ടിപ്പിലെ

കൊളസ്‌ട്രോള്‍ കൂടുമെന്ന പേടിയുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദ്രോഗം സ്‌ട്രോക്ക് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ലളിതമായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കഴിയും. മോണോസാച്വറേറ്റഡ് ഫാറ്റിന്റെ അളവ് വര്‍ധിപ്പിക്കുക: ആരോഗ്യത്തിന് ഗുണകരമായ ഫാറ്റാണിത്. ഒലിവ്, അവാക്കാഡോ, നട്‌സ്, നിലങ്കടല, ബദാം തുടങ്ങിയില്‍ ധാരാണം മോണോ സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്.

ഫോട്ടോഗ്രാഫിയിൽ ബ്ലാക്ക് & വൈറ്റ് കാലത്തെ രാജകുമാരൻ; കൊയിലാണ്ടിക്കാരുടെ എംപീസ് വേണുഗോപാൽ ഇനി ഓർമ്മ

കൊയിലാണ്ടി: മനോഹരമായ നിമിഷങ്ങൾ എന്നെന്നും ഓർമ്മക്കൂട്ടിൽ ആക്കാൻ കൊയിലാണ്ടിക്കാരെ പഠിപ്പിച്ചത് എംപീസ് സ്റ്റുഡിയോ ആണ്. 1948ൽ കൊയിലാണ്ടിയിൽ വൈദ്യുതിയെത്തിയതിനൊപ്പം തന്നെ എംപീസ് സ്റ്റുഡിയോയുടെ പ്രവർത്തനം ആരംഭിച്ചു. തലമുറകൾ മാറുമ്പോഴും കൊയിലാണ്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒപ്പം നിന്ന ജന്മാന്തരങ്ങളായുള്ള ബന്ധമായിരുന്നു ഈ കുടുംബവും ഇവരുടെ ക്യാമറയുമായി കൊയിലാണ്ടിക്കുണ്ടായിരുന്നത്. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർ കുടുംബത്തിലെ പ്രധാന കണ്ണിയാണ്

പുഴയോരത്തിരിക്കാം, കാറ്റും കാഴ്ചകളും ആസ്വദിച്ച്; വരൂ, കോഴിക്കോട്ടെ ഒളോപ്പാറ റിവര്‍ വ്യൂ പോയിന്റിലേക്ക്

കോഴിക്കോട് ജില്ലയില്‍ സഞ്ചാരികളുടെ ശ്രദ്ധ അത്രത്തോളം പതിഞ്ഞിട്ടില്ലാത്ത, എന്നാല്‍ മനോഹരമായ കാഴ്ചകള്‍ ഒരുക്കുവെച്ച ഒരു റിവര്‍ വ്യൂ പോയന്റാണ് ഒളോപ്പാറ. അധികം ആള്‍ത്തിരക്കും ബഹളവുമില്ല. സഞ്ചാരികള്‍ അറിഞ്ഞ് എത്തിത്തുടങ്ങുന്നേയുള്ളൂ. ആദ്യകാലത്ത് നാട്ടുകാര്‍ വൈകുന്നേരങ്ങള്‍ ചിലവഴിച്ചിരുന്ന ഒരു സാധാരണ പ്രദേശം ഇന്ന് ഏറെ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ചേളന്നൂര്‍ പഞ്ചായത്തിന്റെ ഇടപെടലില്‍ പുഴയോരവും ബണ്ടും എല്ലാം വൃത്തിയായി കെട്ടി

തീരില്ലേ ഈ ചോരക്കൊതി? രാഷ്ട്രീയ പകപോക്കലിൽ കഴിഞ്ഞ ആറു വർഷത്തിനിടെ കൊല്ലപ്പെട്ടത്‌ 22 സി.പി.എം പ്രവർത്തകർ

കോഴിക്കോട്: തലശ്ശേരിയില്‍ ഇന്നലെ വെളുപ്പിനെ കൊല്ലപ്പെട്ട സി പി എം പ്രവര്‍ത്തകൻ ഹരിദാസൻ്റെ മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പോലും സാധിക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയിരിക്കുകയാണെന്നാണ് ഇൻക്യുസ്റ്റ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ അറിഞ്ഞത്. ഹരിദാസിന്റെ ഇടത് കാല്‍ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റിയെന്നും ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളേറ്റതിന്റെ മുറിവുകളുണ്ടെന്നും മുറിവുകളില്‍ അധികവും അരയ്ക്ക് താഴെയാണെന്നും ഇടത് കൈയിലും

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായോ? അറിയാം ഈ ലക്ഷണങ്ങളിലൂടെ

നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ഓരോ ധർമ്മമുണ്ട്. സുപ്രധാന അവയവമായ വൃക്കകൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. എന്നാൽ വൃക്കകൾക്ക് അതിന്റെ ധർമ്മം നിർവഹിക്കാനാകാതെ വന്നാലോ? അതായത് വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ അത് ശാരീരിക പ്രവത്തനങ്ങളെ മൊത്തത്തിൽ ബാധിക്കും. അവ ശരിയായി പ്രവർത്തിക്കാത്തപ്പോൾ, നമ്മുടെ ശരീരം വിഷവസ്തുക്കളെ കൊണ്ട് നിറയുന്ന അവസ്ഥയുണ്ടാവുന്നു.

വിയർപ്പ് നാറ്റം ഒരു ശല്യമാകുന്നുണ്ടോ? ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ശരീര താപനില നിലനിര്‍ത്താനും സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയളില്‍ ഒന്നാണ് ശരീരം വിയര്‍ക്കുക എന്നത്. പക്ഷേ പലപ്പോഴും വിയര്‍പ്പ് നമ്മുക്കെരു ബുദ്ധിമുട്ടാകാറാണ് പതിവ്. വിയര്‍പ്പില്‍ നിന്ന് രക്ഷപ്പെടുന്നതിന് പലരും പെര്‍ഫ്യൂമുകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ വിയര്‍പ്പില്‍ നിന്ന് പൂര്‍ണ്ണമായി പരിഹാരം ലഭിക്കാറില്ല. വിയര്‍പ്പില്‍ നിന്ന് രക്ഷ നേടുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന വഴികള്‍.

‘ജനങ്ങള്‍ തന്നിട്ടുള്ള ഈ അംഗീകാരത്തില്‍ വളരെയേറെ സന്തോഷം’; കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ പ്രഥമ വാര്‍ത്താതാരം ടി.ടി ഇസ്മായില്‍ പ്രതികരിക്കുന്നു

കൊയിലാണ്ടി: ജനങ്ങള്‍ തന്നിട്ടുള്ള അംഗീകരത്തില്‍ വളരെയധികം സന്തോഷവും അഭിമാനവുമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് ടി.ടി ഇസ്മായില്‍. Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും സംഘടിപ്പിച്ച കൊയിലാണ്ടി ന്യൂസ് വാര്‍ത്താതാരം 2021ലെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ആദ്യത്തെ

‘സര്‍ക്കാര്‍ കുതിരച്ചാണകം തന്നാല്‍ അതും തിന്നോണം’; അരിക്കുളം പി.സി.സി സൊസൈറ്റിയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചരിത്രം വിവരിക്കുന്ന കുറിപ്പ്

കൊയിലാണ്ടി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം നേരിട്ട കൊടും ക്ഷാമത്തെ നേരിടാനായി രൂപീകരിച്ച പി.സി.സി സൊസൈറ്റികളുടെ ചരിത്രം ഇന്നത്തെ തലമുറയിലെ അധികമാര്‍ക്കും അറിയില്ല. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും റവന്യൂ അധികാരികളും നിയന്ത്രിച്ചിരുന്ന പി.സി.സികളില്‍ ഒന്ന് അരിക്കുളത്തും ഉണ്ടായിരുന്നു. അരിക്കുളം പാറക്കണ്ടത്തില്‍ സ്ഥാപിച്ച ആ സൊസൈറ്റിയെ കുറിച്ചും പ്രദേശത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചും അഭിഭാഷകനും മലബാര്‍ ദേവസ്വം