Category: സ്പെഷ്യല്‍

Total 566 Posts

ഇത് തീക്കളി; വേനൽ കനത്തതോടെ അഗ്നിബാധകൾ വർധിക്കുന്നു; വേണം അതീവ ജാഗ്രത

കോഴിക്കോട്: വേനൽ കനക്കുകയാണ്. കിണറുകളും കുളങ്ങളും എല്ലാ വരൾച്ചയിലായി. പുല്ലുകളും ചെടികളും ഉണങ്ങി കരിഞ്ഞു. മനുഷ്യരും ഉരുകി പോയേക്കുമെന്ന അവസ്ഥയിലാണ്. എന്നാൽ ഇക്കാലത്ത് ഏറെ ഭീതിപരത്തുന്ന ഒന്നാണ് തീപിടിത്തം മൂലമുണ്ടാകുന്ന അപകടങ്ങൾ. കേരളത്തിൽ ഇത്തരം നിരവധി കേസുകളാണ് ഈയിടെയായി റിപ്പോർട്ട് ചെയ്യുന്നത്. കൊയിലാണ്ടിയിലും തീപ്പിടുത്തം ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കരുതലുണ്ടായേ മതിയാവു…. തീപിടുത്തത്തിന്റെ പ്രധാന

കനാല്‍ അറ്റകുറ്റപ്പണി വൈകിക്കുന്നത് ജീവനക്കാരുടെയും ഫണ്ടിന്റെയും അഭാവം; ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളും തടസം സൃഷ്ടിച്ചു: വിയ്യൂര്‍ മേഖലയില്‍ വെള്ളമെത്താത്ത വിഷയത്തില്‍ വിശദീകരണവുമായി ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍

കൊയിലാണ്ടി: കനാല്‍ വഴി വെള്ളം തുറന്നുവിടാന്‍ വൈകുന്ന വിഷയത്തില്‍ വിശദീകരണവുമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. മതിയായ ജീവനക്കാരില്ലാത്തതും ഫണ്ടിന്റെ അഭാവവുമൊക്കെ കാരണം അറ്റകുറ്റപ്പണികള്‍ നടക്കാത്തതാണ് കനാലിലൂടെ വെള്ളം തുറന്നുവിടാന്‍ വൈകുന്നതിന് കാരണമെന്ന് സെക്ഷന്‍വണ്‍ പുതുപ്പണം മേഖലയിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ അശ്വതി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇറിഗേഷനിലെ വളരെ ചുരുങ്ങിയ ജീവനക്കാരെ കൊണ്ടാണ് കനാല്‍ ശുചീകരിച്ച്

“കുറച്ചീസം മൂത്ത മോന്റെ കൂടെ…. പിന്നേ കൊറച്ചീസം മോളെ വീട്ടില്…. പിന്നേ ഇളയ മോന്റവിടെ” പ്രായാധിക്യത്തിൽ നേരിടേണ്ടി വരുന്ന ദയനീയാവസ്ഥ വിവരിക്കുന്ന മൂടാടി സ്വദേശി നജീബിന്റെ ഹൃദയഭേദകമായ കുറിപ്പ്

മൂടാടി: ഉറുമ്പുകളെ പോലെ ഓരോ മണിയും കൂട്ടി വെച്ചുണ്ടാക്കിയ വീട്, തങ്ങളുടെ ജീവിതം പടുത്തുയർത്തിയ വീട്, സ്വപ്‌നങ്ങൾ കണ്ട വീട്, സുരക്ഷിതത്വം നൽകിയ വീട്, മക്കൾ വളർന്നു വരുന്നത് കണ്ട് ആനന്ദിച്ച വീട്…. ഇതിൽ നിന്നെല്ലാം ഒരു സുപ്രഭാതത്തിൽ പറിച്ചു നടുകയാണ്‌… അവിടെ നിന്ന് മറ്റൊരിടത്തേക്ക്.. അങ്ങനെ വീണ്ടും വീണ്ടും മക്കളുടെ സൗകര്യത്തിനനുസരിച്ച് വാർധ്യകത്തിൽ അവരുടെ

രഞ്ജി ട്രോഫിയിൽ കേരളം മുന്നേറിയത് രോഹന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ; കൊയിലാണ്ടിയുടെ അഭിമാനതാരത്തിന്റെ കിടിലൻ ബാറ്റിങ് പ്രകടനം കാണാം (വീഡിയോ)

കൊയിലാണ്ടി: അക്ഷരാർത്ഥത്തിൽ ‘ആക്രമണ മോഡൽ വീശിയടി’ ഒന്നിന് പുറകെ ഒന്നായി മൂന്ന് സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലിന്റെ കളിയെ പറ്റിയുള്ള വിശേഷണമാണ് ഇത്. പാഞ്ഞു വരുന്ന പന്തുകളോരോന്നും അടിച്ചു പറപ്പിക്കുമ്പോൾ പുത്തൻ കളിക്കാരന്റെ ഭീതിയേക്കാൾ ആവേശമായിരുന്നു രോഹന്. രഞ്ജി ട്രോഫി ടൂർണമെൻറിൽ മികച്ച കളിയിലൂടെ കൊയിലാണ്ടിയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് രോഹൻ എസ് കുന്നുമ്മേൽ. കരുത്തരായ

എപ്പോഴും തലവേദനയാണോ? ഈ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തണേ

തലവേദനയെന്നത് വലിയ ബുദ്ധിമുട്ടുതന്നെയാണ്. പാരിസ്ഥിതികവും ആരോഗ്യപരവുമായി പല കാരണങ്ങളും തലവേദനയ്ക്ക് വഴിവെക്കാം. പലപ്പോഴും തലവേദന ഗുരുതരമായ പ്രശ്‌നമൊന്നുമുണ്ടാക്കാതെ കടന്നുപോകും. എന്നാല്‍ ഇടയ്ക്കിടെ നിങ്ങള്‍ക്ക് തലവേദന വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്. തലവേദനയുടെ കാരണങ്ങള്‍: രക്തപ്രവാഹം തടയുംവിധം തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് കട്ടുകൂടുന്നത് തലവേദനയ്ക്ക് വഴിവെക്കാം. വാസ്‌കുലിറ്റിസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് തുടര്‍ച്ചയായ

സെഞ്ച്വറിയടിച്ചതിലേറെ സന്തോഷം ടീമിനെ ജയിപ്പിക്കാനായതില്‍; രഞ്ജി ട്രോഫിയിലെ പെര്‍ഫോമെന്‍സിനെക്കുറിച്ച് രോഹന്‍ കുന്നുമ്മല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നു സെഞ്ച്വറി എന്ന ചരിത്ര നേട്ടം കുറിച്ചുകൊണ്ടാണ് കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍ മടങ്ങിയത്. മികച്ച പെര്‍ഫോമെന്‍സ് പുറത്തെടുക്കാനായതിന്റെ സന്തോഷമുണ്ടെങ്കിലും നോക്കൗട്ടില്‍ കടക്കാന്‍ പറ്റാത്തതില്‍ വലിയ നിരാശയുണ്ടെന്നാണ് രോഹന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ‘എനിക്കു മാത്രമല്ല, ടീമിനാകെ നിരാശയുണ്ട്. അത്രയേറെ മത്സരിച്ചു കളിച്ചിരുന്നു എല്ലാവരും. നിര്‍ഭാഗ്യമെന്നു പറഞ്ഞാലും

കൊയിലാണ്ടിക്ക് വേണ്ട കാലഹരണപ്പെട്ട ഈ വിദ്യാലയ മോഡല്‍! പുതിയ അധ്യയനവര്‍ഷമെങ്കിലും ഗേള്‍സ് സ്‌കൂള്‍ മിക്‌സഡ് ആക്കണമെന്ന ശക്തമായ ആവശ്യവുമായി രക്ഷിതാക്കളും പി.ടി.എയും

കൊയിലാണ്ടി: പുതിയ അധ്യയന വര്‍ഷമെങ്കിലും കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കു കൂടി പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കി രക്ഷിതാക്കളും പി.ടി.എയും. ആണ്‍-പെണ്‍ തുല്യതയെക്കുറിച്ചുള്ള ശക്തമായ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കുമാത്രം ഒരു വിദ്യാലയം എന്ന കാലഹരണപ്പെട്ട ആശയം പിന്തുടരുന്നതില്‍ അടിസ്ഥാനമില്ലെന്നും അതിന് എത്രയും പെട്ടെന്ന് മാറ്റംവേണമെന്നും ഗവ. ഗേള്‍സ് ഹയര്‍

പച്ചവേഷംകൊണ്ട് കൃഷ്ണന്റെ ഭാവപ്പകര്‍ച്ചകള്‍ ആടിത്തിമിര്‍ത്ത ആചാര്യന്‍, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ അരങ്ങോഴിഞ്ഞിട്ട് ഒരുവര്‍ഷം

കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുകയാണ്. എട്ടുപതിറ്റാണ്ട് നീണ്ട കലാജീവിതം അവസാനിപ്പിച്ച് 2021 മാര്‍ച്ച് പതിനഞ്ചിനായിരുന്നു ഗുരു വിടവാങ്ങിയത്. ഭാരതീയ ക്ലാസിക് നൃത്തരംഗത്തെ ഇതിഹാസമായിരുന്നു ഗുരുചേമഞ്ചേരി. നാലാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ വള്ളിത്തിരുമണം എന്ന നാടകത്തില്‍ തോഴിയായി വേഷമിട്ട് അരങ്ങിലെത്തിയ ഗുരു പിന്നീട് കഥകളിയിലും ഭരതനാട്യത്തിലും, കേരളനടനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. കിരാതത്തെ പാഞ്ചാലിയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു

നന്തിയിലെ വഗാഡ് ലേബര്‍ ക്യാമ്പിനെ മാലിന്യങ്ങള്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യക്ഷസമരവുമായി പ്രദേശവാസികള്‍: ശുദ്ധജലം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ ഉടന്‍ ഉണ്ടാവണമെന്ന് ആവശ്യം

കൊയിലാണ്ടി: നന്തി ശ്രീശൈലം കുന്നിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന വഗാഡ് ലേബര്‍ ക്യാമ്പിലെ മാലിന്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രത്യക്ഷസമരവുമായി പ്രദേശവാസികള്‍. ഇതിന്റെ ഭാഗമായി സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ സമിതി രൂപീകരിക്കുകയും മാര്‍ച്ച് 17ന് ലേബര്‍ ക്യാമ്പിനു മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ലേബര്‍ ക്യാമ്പിലെ മാലിന്യങ്ങള്‍ ശരിയാംവിധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകാരണം ശ്രീശൈലം

114 കിലോയില്‍ നിന്നും എഴുപത് കിലോയിലേക്ക്; വണ്ണം കുറയ്ക്കാനുള്ള സൂത്രം പങ്കുവെച്ച് അഭിഷേക് ജെയ്ന്‍

ഒരു വര്‍ഷത്തിനുള്ളില്‍ 44 കിലോ കുറച്ച അഭിഷേക് ജെയ്‌നിന്റെ ട്വിറ്റര്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയതാണ്. 114 കിലോയില്‍ നിന്നും എഴുപതിലേക്ക് എത്താന്‍ നടത്തിയ ശ്രമങ്ങളും അദ്ദേഹം വിശദീകരിച്ചിരുന്നു. വണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുത്തതിനു പിന്നാലെ താന്‍ ചെയ്ത സൂത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രോട്ടീന്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി: പ്രോട്ടീനും പോഷകമൂല്യങ്ങളും അടങ്ങിയ ആഹാരം