Category: സ്പെഷ്യല്‍

Total 572 Posts

മൂത്താപ്പയുടെ പിന്മുറക്കാരനായി കോല്‍ക്കളിയെ ജീവിതത്തോട് ചേര്‍ത്തു പിടിച്ചു; കൊയിലാണ്ടിയുടെ സ്വന്തം ഖാലിദ് ഗുരുക്കള്‍ക്ക് ഏറെയുണ്ട് പറയാന്‍

സ്വന്തം ലേഖിക ബാപ്പയുടെ ജ്യേഷ്ഠന്‍ ഖാദര്‍ ഗുരുക്കള്‍ അറിയപ്പെടുന്ന കോല്‍ക്കളി പരിശീലനകന്‍, തറവാട് വീടിന്റെ മുറ്റത്ത് എപ്പോഴും ഉണ്ടാവും കോല്‍ക്കളി പഠിക്കാനെത്തുന്നവര്‍, ഇതൊക്കെ കണ്ടാണ് താനും കോല്‍ക്കളിയെ പ്രണയിക്കാന്‍ തുടങ്ങിയതെന്നാണ് കൊയിലാണ്ടിയിലെ പ്രശസ്ത കോല്‍ക്കളി പരിശീലകന്‍ ഖാലിദ് ഗുരുക്കള്‍ പറയുന്നത്. കോല്‍ക്കളി പരിശീലകനെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ജീവിതവും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പങ്കുവെക്കുകയാണ്

കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ തീക്കുട്ടിച്ചാത്തന്‍ തിറയാടിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

കോഴിക്കോടും കണ്ണൂരുമുള്ള അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലാണ് തീക്കുട്ടിച്ചാത്തന്‍ തിറ കെട്ടിയാടുന്നത്. ഓരോ നാടിനുമനുസരിച്ച് തീക്കുട്ടിച്ചാത്തന്‍ തിറയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വ്യത്യസ്തമാണ്. കാളകാട്ടില്ലത്തെ ആശ്രിതനായ ചാത്തനെ വെട്ടിനുറുക്കി 448 കഷ്ണങ്ങളാക്കി അത് 41 ദിവസം നാല്പാമര വിറകില്‍ ഹോമം ചെയ്ത് 41ാം ദിവസം തീക്കുട്ടിച്ചാത്തന്‍ ഉടലെടുത്തുവെന്നാണ് കിടാരത്തില്‍ ആടുന്ന തിറയുടെ പിന്നിലെ ഐതിഹ്യം. നിധീഷ് കുറുവങ്ങാടാണ് തിറകെട്ടിയാടിയത്.

ചുറ്റും കെട്ടിനിര്‍ത്തിയ വലിയ പന്തങ്ങളില്‍ ആളിക്കത്തുന്ന അഗ്നിച്ചൂടിലും എരിയുന്ന പ്ലാവിന്റെ കനലില്‍ ചവിട്ടി ചാത്തന്റെ നൃത്തച്ചുവടുകള്‍, ഭയഭക്തിയോടെ കാണികളും; വിസ്മയക്കാഴ്ചയായി കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തിലെ തീക്കുട്ടിച്ചാത്തന്‍ തിറ

‘വട്ടമുടിയും കുമിള കണ്ണും വളര്‍ന്ന താടിയും കൃഷ്ണ നിറം ശേഖരിച്ച മുഖവും മാറും… എട്ടു ദിക്കോളം വളര്‍ന്നീടും മൂര്‍ത്തീ…’ കണയങ്കോട് ശ്രീ കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ ഒാരോ വര്‍ഷവും ആളിക്കത്തുന്ന അഗ്നിപന്തങ്ങള്‍ക്ക് നടുവില്‍ തീക്കുട്ടിച്ചാത്തന്‍ ആടുമ്പോള്‍ കൊയിലാണ്ടിക്കാരന് ആ കാഴ്ചകള്‍ കണ്ട് പൂതിമാറാറില്ല. ഇടങ്കാരവും വലങ്കാരവും മുറുകി ദേവന്‍ അഗ്‌നിനടനമാടുമ്പോള്‍ ഭയഭക്തിയോടെ, കണ്ണിമവെട്ടാതെ ഓരോ ഭക്തരും

ദൈവങ്ങള്‍ മണ്ണിലിറങ്ങി മനുഷ്യരോട് സംസാരിക്കുന്നു, വടകരയില്‍ ഇത് തെയ്യക്കാലം

അനൂപ് അനന്തന്‍ കാലം മാറി കോലവും. പക്ഷെ, മാറ്റമില്ലാതെ ചിലതുണ്ട് നമുക്ക് ചുറ്റും. അതിൽ അത്രമേൽ പ്രിയപ്പെട്ട ഒന്നാണ് തെയ്യങ്ങൾ, തെയ്യക്കോലങ്ങൾ. വർഷങ്ങളേറെ കഴിഞ്ഞിട്ടും മാറ്റമില്ലാത്ത ചമയങ്ങളുമായി നമ്മുടെ തെയ്യങ്ങൾ ക്ഷേത്രങ്ങളിലും കാവുകളിലും നിറഞ്ഞാടുകയാണിപ്പോൾ. ഇത് തെയ്യക്കാലം കൂടിയാണല്ലോ. കാവുകളും ക്ഷേത്രങ്ങളും പുരാവൃത്ത സ്മൃതികളുമായി ഉണർന്നു കഴിഞ്ഞു. ഇതു കണ്ടറിഞ്ഞ വിശ്വാസിയും അവിശ്വാസിയും ഒരു പോലെ

എന്തുകൊണ്ടാണ് സ്കൂൾ കലോൽസവത്തിന് മീൻകറി വിളമ്പാത്തത്?

  രൂപേഷ് ആര്‍. കേരളത്തിലെ സസ്യഭക്ഷണ ശീലക്കാർ രണ്ടു വിധമാണ് ഒന്ന് ആചാരപരം രണ്ട് ചോയിസിന്റെ പുറത്ത്. ഈ രണ്ട് വിഭാഗക്കാരും മൈക്രോ മൈനോറിറ്റിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയയായ സ്കൂൾ കലോൽസവത്തിൽ മീൻ കൂട്ടാൻ (മീൻകറി ) വിളമ്പാത്തത് ? ഒറ്റ നോട്ടത്തിൽ തന്നെ പറയാം മൽസ്യം/മാംസം ജാതിപരമായി ഒരു അധഃകൃത

ഇതുപോലെ ലോകത്ത് വേറൊന്നില്ലെന്ന് വെറുതേ പറയുന്നതല്ല; ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ ഈ രാജകീയ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളുടെ ഡിസൈന്‍ അങ്ങനെയാണ്

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: നിങ്ങള്‍ ഒരു ഉസ്ബസ്കിസ്ഥാന്‍ പ്ലേറ്റില്‍ ആഹാരം കഴിക്കുന്നു എന്ന് കരുതൂ. ആ ഡിസൈനിലുള്ള പ്ലേറ്റില്‍ കഴിക്കുന്ന ലോകത്തിലെ ഏക വ്യക്തി നിങ്ങളായിരിക്കും. കാരണം ഓരോ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളായി കൈകൊണ്ട് ഡിസൈന്‍ ചെയ്തെടുക്കുന്നവയാണ്. നൂറ് കണക്കിന് പാത്രങ്ങളുണ്ട് ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ അഖദ് ജോണിന്‍റെ ഉസ്ബസ്കിസ്ഥാന്‍ സ്റ്റാളില്‍. ഓരോന്നും

മൂര്‍ച്ചയേറിയ ഗൂര്‍ഖാ കത്തി, തൊട്ടടുത്ത് ധ്യാനത്തിനായുള്ള ടിബറ്റന്‍ ബൗള്‍, നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും?; ഇരിങ്ങള്‍ ക്രാഫ്റ്റ് മേളയില്‍ ശ്രദ്ധനേടി നേപ്പാള്‍ ക്രാഫ്റ്റുകള്‍

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: ഗൂര്‍ഖാ കത്തികള്‍ മലയാളികള്‍ ഒത്തിരി തവണ സിനിമയില്‍ കണ്ടവയാണ്. ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റ്, യോദ്ധാ തുടങ്ങിയ കോമഡി ചിത്രങ്ങളിലൂടെയാണ് ഗൂര്‍ഖാ കത്തിയെ മലയാളി പരിചയപ്പെട്ടതെങ്കിലും അതിന്‍റെ മാരക ശേഷിയെക്കുറിച്ച് ആര്‍ക്കും സംശയമൊന്നുമില്ല. നേപ്പാളില്‍ നിന്ന് പാരമ്പര്യ രീതിയിലുണ്ടാക്കിയ അത്തരമൊരു ഒറിജിനല്‍ കത്തി സ്വന്തമാക്കിയാലോ? നേരെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലേക്ക്

സൈക്കിള്‍ പഴുതിലൂടെ തെളിയുന്ന ജീവസുറ്റ ചിത്രങ്ങള്‍; കൊയിലാണ്ടിയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ച ശിവാനന്ദനെ ഓര്‍ത്തെടുക്കുന്നു മണിശങ്കര്‍

  മണിശങ്കര്‍ കൊയിലാണ്ടി ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിപ്പിന് പോയതില്‍ പിന്നെയാണ് കെ.കെ.സി സൈക്കിള്‍ ഷോപ്പും ഉടമ ശിവേട്ടനും (ശിവാനന്ദന്‍ ) മനസ്സില്‍ കയറിക്കൂടുന്നത്. സൈക്കിളിനോട് കൗമാരക്കാരനുള്ള മുടിഞ്ഞ കൊതിയാണ് അവിടെ എത്താന്‍ കാരണമായതെങ്കിലും സൈക്കിളുകള്‍ നിറഞ്ഞ… സൈക്കിള്‍പ്പണിത്തരങ്ങള്‍ അരങ്ങു തകര്‍ക്കുന്ന കെ.കെ.സി എന്ന ആലയത്തിനകത്ത് ശിവേട്ടന്‍ വരച്ച് പൂര്‍ത്തിയാക്കിയ… വരച്ചുകൊണ്ടിരിക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങളായിരുന്നു എന്നെ അവിടെയ്ക്ക്

മണ്ണിരകളെ കാലമെടുത്ത് പോയെങ്കിലും ചൂണ്ടയിടുന്നവര്‍ ഇപ്പോഴുമുണ്ട്; പ്ലാവില കുമ്പിളിലെ കഞ്ഞികുടിക്കും നേരങ്ങൾ..ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ നൊസ്റ്റാള്‍ജിയ പങ്കുവെക്കുന്നു ഷഹനാസ് തിക്കോടി

  ഷഹനാസ് തിക്കോടി തിക്കോടിയിലെ വീട്ടില്‍ നിന്നും അല്‍പ്പം കിഴക്കോട്ടു പോയാല്‍ എത്തുന്ന പ്രകൃതിരമണീയമായ ഒരിടമുണ്ട്. ‘ചാക്കര’ എന്ന് പറയും. പച്ചപ്പും പാടവും കൊണ്ട് മനസിനെ കുളിര്‍പ്പിക്കുന്നിടം. പ്രവാസത്തിന്റെ ഇടവേളയില്‍ ഒരു ദിനം അവിടെയെത്തി എടുത്ത ചിത്രമാണിത്. മീന്‍പിടുത്തതില്‍ വൈദഗ്ധ്യം നേടിയ ഒരാളെ അവിടെ കണ്ടു. ചൂണ്ടയെറിഞ്ഞ് മീന്‍പിടിക്കുക എന്നത് ഒരു അദ്ഭുതവിദ്യയായി കരുതുന്ന ഒരാളാണ്

നന്തിക്കാര്‍ ഓര്‍ക്കുന്ന ഫോണ്‍ നമ്പര്‍ 2255 അല്ല, 448 ആണ്; അന്തരിച്ച എം.എ. അബൂബക്കറിനെക്കുറിച്ചുള്ള ഓര്‍മകളെഴുതുന്നു യാക്കൂബ് രചന

  യാക്കൂബ് രചന MA എന്നാൽ Master of Arts എന്നൊന്നുമല്ലാ ഞങ്ങള്‍ നന്തിക്കാര്‍ക്ക് എം.എ. എന്നാല്‍ മുണ്ടയിൽ അബൂബക്കർ [മമത] എന്ന ഒരു മഹാ മനീഷിയാണ്. എം.എ. ഹിസ്റ്ററി, അഥവാ എം.എയുടെ ജീവചരിത്രം നമുക്കും വേണമെങ്കില്‍ ഒരു പാഠമാക്കാവുന്നതാണ്. അതു നന്തിയുടെ ചരിത്ര ഭാഗം തന്നെ, പക്ഷെ അതെഴുതാൻ ഞാൻ തൽക്കാലം പ്രാപ്തനല്ല. ഓർമ്മക്കുറിപ്പായ്