Category: യാത്ര

Total 58 Posts

ഈ വീക്കെന്‍ഡില്‍ കണ്ണൂരിന്റെ ‘മൂന്നാറിലേക്ക്’ പോയാലോ? വെള്ളച്ചാട്ടങ്ങളും കാനനഭംഗിയും ഒളിപ്പിച്ച പൈതല്‍ മല കാഴ്ചകളിലേക്ക്

മഞ്ഞ് പുതച്ച മലനിരകള്‍ ആസ്വദിക്കാന്‍ മൂന്നാര്‍ വരെ പോകേണ്ട. ഇങ്ങ് മലബാറിലുമുണ്ട് മൂന്നാര്‍ പോലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷന്‍. അതാണ് കണ്ണൂരിലെ പൈതല്‍ മല അഥവാ വൈതല്‍ മല. ട്രക്കിങ് പ്രേമികളുടെ മനം കവരും ഈ മല. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണെങ്കില്‍ പാത്തന്‍പാറ വഴി വൈതല്‍ മലയിലേക്ക് പോകാം. മഴക്കാലത്താണെങ്കില്‍ യാത്ര ബുദ്ധിമുട്ടാണെന്ന് മാത്രം.

ഈ ക്രിസ്തുമസ് ദിനത്തില്‍ ആനവണ്ടിയില്‍ വാഗമണ്‍ലേക്ക് ഒരു യാത്ര ആയാലോ?; ക്രിസ്തുമസ്- പുതുവത്സര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ക്രിസ്തുമസ് പുതുവത്സര ദിനങ്ങള്‍ യാത്രയിലൂടെ ആഘോഷമാക്കാന്‍ പുതിയ പാക്കേജുകളുമായി കെ.എസ്. ആര്‍.ടി.സി. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഉല്ലാസ യാത്രകള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്ത പാക്കേജുകളുമായാണ് കെ.എസ്.ആര്‍.ടി.യി എത്തിയിരിക്കുന്നത്. ഡിസംബര്‍ 22 ന് കുമിളി – തേനി മുന്തിരിതോട്ടം – രാമക്കല്‍മേട് – വാഗമണ്‍ എന്നി സ്ഥലങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. രാത്രി എട്ട് മണിക്ക്

വന്യമൃഗശല്യമില്ലാതെ കാനനഭംഗി ആസ്വദിക്കാം; യാത്രാ പാക്കേജുകളില്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ജാനകിക്കാടും

കോഴിക്കോട്: കോഴിക്കോട് ബീച്ചിലും മിഠായിത്തെരുവിനും മാനാഞ്ചിറയ്ക്കുമപ്പുറം മലയോര മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ ഏറെ. ബജറ്റ് ടൂറസം സെല്‍ കോഴിക്കോടു നിന്നും ജാനകിക്കാട്ടിലേക്ക് നടത്തുന്ന യാത്രകളില്‍ കൂടുതല്‍ ട്രിപ്പുകളും ഹൗസ് ഫുള്‍ ആവുന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. ജാനകിക്കാട്ടിലേക്ക് ഇതിനോടകം തന്നെ നിരവധി ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞതാണ്. എങ്കിലും ഇപ്പോഴും തുടരുന്ന ട്രിപ്പുകളിലും ഒരുപാട് പേരാണ് എത്തുന്നത്.

കൊയിലാണ്ടിയില്‍ നിന്നും ഒന്നരമണിക്കൂറിനുള്ളിലെത്താം; ഒമ്പതുവെള്ളച്ചാട്ടങ്ങളും കാടും കാട്ടരുവിയും ഒളിപ്പിച്ചുവെച്ച ഈങ്ങാപ്പുഴയിലെ കക്കാടിലേക്ക്

പുഴയിലെ നീരാട്ടം വെള്ളച്ചാട്ടത്തിലെ കുളിയും കാടും മലയും താണ്ടി ഒരു ട്രക്കിങ്ങും. ഇത്തവണ അവധി ദിനം യാത്ര ഇങ്ങനെയൊരു സ്‌പോട്ടിലേക്കായാലോ. ഒരുപാട് ദിവസത്തെ അവധിയോ മണിക്കൂറുകള്‍ നീണ്ട യാത്രയോ വേണ്ട, കൊയിലാണ്ടിയില്‍ നിന്നും ഒന്നര മണിക്കൂര്‍ കൊണ്ടെത്താവുന്ന അടിപൊളിയൊരു സ്‌പോട്ട്, അതാണ് ഈങ്ങാപ്പുഴയിലെ കക്കാട് ഇക്കോടൂറിസം. ഈങ്ങാപ്പുഴയ്ക്കടുത്ത് കൂമ്പന്‍മലയുടെയും അത്തിക്കോട് മലയുടെയും താഴ് വാരത്താണ് ജില്ലയില്‍

ഉദയവും അസ്തമയവും മനോഹരമായ അണക്കെട്ടിന്റെ വിദൂരദൃശ്യങ്ങളും; ഇനി വയനാട്ടിലേക്ക് പോകുമ്പോള്‍ മഞ്ഞപ്പാറയുടെ കാഴ്ചകള്‍ ആസ്വദിച്ചാലോ!

വയനാടന്‍ കാഴ്ചകള്‍ നമുക്ക് ഏറെ പ്രിയമാണ്. അത്രയധികം പരിചിതമല്ലാത്ത, എന്നാല്‍ ഏറെ മനോഹരമായ ഒരു കാഴ്ചയാണ് മഞ്ഞപ്പാറയിലേത്. മനം നിറയ്ക്കുന്ന കാഴ്ചകളുടെ വിരുന്നാണ് അമ്പലവയലിലെ മഞ്ഞപ്പാറ മല. ടൂറിസം ഭൂപടത്തില്‍ ഇടമില്ലെങ്കിലും നൂറുകണക്കിന് സന്ദര്‍ശകരാണ് മഞ്ഞപ്പാറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. ഉദയവും അസ്തമയവും കാരാപ്പുഴ അണക്കെട്ടിന്റെ വിദൂരദൃശ്യങ്ങളും നന്നായി ആസ്വദിക്കാവുന്ന ഇടമാണിത്. അമ്പലവയലിലെ ക്വാറികള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ്

കോഴിക്കോടുനിന്നും യാത്രപോകാം, വാഗമണ്‍, മൂന്നാര്‍, സൈലന്റ് വാലി…; സെപ്റ്റംബറില്‍ ആകര്‍ഷകമായ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: സെപ്റ്റംബര്‍ മാസത്തില്‍ ആകര്‍ഷകമായ വിനോദയാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. സെപ്റ്റംബര്‍ ആറു മുതല്‍ പതിനാറ് വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്ര. സെപ്റ്റംബര്‍ ആറിന് രാവിലെ എഴുമണിയ്ക്ക് ആരംഭിക്കുന്ന തൊള്ളായിരംകണ്ടി വയനാട് യാത്രയോടെയാണ് ഉല്ലാസ യാത്രകള്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് രാത്രി പത്തുമണിയ്ക്ക് വാഗമണ്‍ കുമിളി യാത്രയാണ്. എട്ടാം തിയ്യതി രാവിലെയാണ്

വെറും 29 രൂപ, രണ്ടര മണിക്കൂർ യാത്ര; കോട്ടയത്തിന്റെയും ആലപ്പുഴയുടെയും ഗ്രാമഭംഗി ആസ്വദിച്ച് ബോട്ടിലൊരു കായൽ യാത്ര പോകാം…

സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് കടലിലൂടെയും പുഴകളിലൂടെമും മറ്റുമുള്ള ബോട്ട് യാത്രകൾ. പ്രകൃതി ഭം​ഗി ആസ്വദിച്ച് ഇളംകാറ്റൊക്കെ കൊണ്ട് മനസിന് ഉന്മേഷം നൽകുന്നൊരു യാത്ര. അതാണ് നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ കുറഞ്ഞ ചിലവിൽ ബോട്ട് യാത്ര സാധ്യമാകുന്നൊരു സ്ഥത്തെയാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. കോട്ടയത്തുനിന്നും ആലപ്പുഴയ്ക്കുള്ള ലൈൻ ബോട്ടാണിത്. കോടിമത ബോട്ട് ജെട്ടിയിൽ നിന്നും ആണ് നമ്മുടെ ബോട്ട്

വരൂ, ഈ മനോഹര തീരത്തേക്ക്; സഞ്ചാരികളെക്കാത്ത് കരിമ്പാറകളുടെ തീരമായ കൊല്ലം പാറപ്പള്ളി

എ.സജീവ് കുമാര്‍ കൊയിലാണ്ടി ചരിത്രവും സംസ്‌കാരവും മിത്തും ചേര്‍ന്ന് കടല്‍ കാറ്റേറ്റ് സ്വപ്നം കണ്ടുറങ്ങുന്ന കരിമ്പാറകളുടെ തീരമായ കൊല്ലം പാറപ്പള്ളി കടലോരം വിനോദ സഞ്ചാരികളുടെ പറുദീസയാകുന്നു. മഴ മാറി നിന്നതോടെ ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ തീരം സന്ദര്‍ശിക്കാനെത്തുന്നത്. ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച കാപ്പാടിനും ലോകം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഇരിങ്ങല്‍ കരകൗശല ഗ്രാമത്തിനും ഏതാണ്ട്

മഞ്ഞും മലകളും, വെള്ളച്ചാട്ടവും…. സഞ്ചാരികളുടെ പറുദീസയാണ് വയനാട്; ഈ അവധിക്കാലം ആഘോഷമാക്കാന്‍ വയനാട്ടില്‍ ഒന്നും രണ്ടുമല്ല, ഒറുപാട് ഇടങ്ങളുണ്ട്

ഓണത്തിരക്കിൽ നിന്നെല്ലാമൊഴിഞ്ഞ് പ്രകൃതിഭംഗിയുടെ മടിത്തട്ടായ വയനാടിലേക്ക് ഒരു യാത്ര പോയാലോ? കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന വൈവിധ്യമായ കാഴ്ചകളിലേക്ക് കുടുംബത്തോടും സുഹൃത്തുക്കളൊടൊപ്പവും ഒരു അടിപൊളി യാത്ര. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടെത്തിരിഞ്ഞാലുമുണ്ട് കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങള്‍. ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ക്കപ്പുറം ജില്ല മൊത്തം കുളിരും കാഴ്ചയും കൊണ്ട് നിറയുന്നത്

ഓണാവധിക്ക് വീട്ടിലിരുന്ന് ബോറടിക്കാതെ ആനവണ്ടിയില്‍ നാടുചുറ്റാം; കോഴിക്കോട് നിന്നും ആകര്‍ഷകമായ യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ഓണാവധിക്കാലം ആകര്‍ഷകമായ വിനോദ യാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ആഗസ്റ്റ് 26 മുതല്‍ 31 വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്രകള്‍. ആഗസ്റ്റ് 26 ന് രാവിലെ ഏഴിന് പുറപ്പെടുന്ന യാത്ര ആതിരപ്പള്ളി, വാഴച്ചാല്‍, മൂന്നാര്‍ എന്നിവടങ്ങളില്‍ സഞ്ചരിച്ച് ആഗസ്റ്റ് 28ന് തിരിച്ചെത്തും. 2220യുടെ പാക്കേജാണിത്. ആഗസ്റ്റ് 27ന് മൂന്ന് യാത്രകളുണ്ട്.