Category: വടകര
ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പുകേസ്; പ്രതി മുൻ ബാങ്ക് മാനേജർ തെലുങ്കാനയിൽ പിടിയിൽ
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. ബാങ്ക് മുൻ മാനേജർ മധു ജയകുമാർ ആണ് പിടിയിലായത്. തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധു ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട്. വൻ സ്വർണ തട്ടിപ്പാണ്
ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ പരിശോധിക്കാം; വടകരയിലെ കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി
വടകര: കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. കാഫിർ പോസ്റ്റ് നിർമ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ട് സഖാവ് ആർഎസ് റിബേഷ് മാസ്റ്റർ ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുന്നു എന്നാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ഇറക്കിയ പോസ്റ്ററിൽ
വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ് കേസ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ ബാങ്ക് മാനേജർ 17.20 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ കേസിൻ്റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് നൽകി. വടകര ഡിവൈ.എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. വടകര സി.ഐ എൻ. സുനില്‍ കുമാർ, മൂന്ന് സബ് ഇൻസ്പെക്ടർമാർ, എ.എസ്.ഐമാർ എന്നിവരുള്‍പ്പെടെ 10 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്.
ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും വയനാട് ദുരിതബാധിതർക്ക്; ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് സംഭാവന നൽകി വടകര കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷ്
top1] വടകര: വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് സഹായവുമായി കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷും. തനിക്ക് ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ യുടെ കാരുണ്യ പ്രവർത്തനത്തിനായി സംഭാവന നൽകി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് തന്ത്രിയിൽ നിന്നും തുക ഏറ്റുവാങ്ങി. മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ
ക്വിറ്റ് ഇന്ത്യ ദിനാചരണം; വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
വടകര: ക്വിറ്റ് ഇന്ത്യദിന പരിപാടി സംഘടിപ്പിച്ച് മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. കെപിസിസി മെമ്പര്‍ അച്യുതന് പുതിയെടുത്തു പ്രതിജ്ഞ ചൊല്ലി. മണ്ഡലം പ്രസിഡണ്ട് ചാലില്‍ അഷറഫ് പതാക ഉയര്‍ത്തി. കെപിസിസി മെമ്പര്‍ അച്യുതന് പുതിയെടുത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷീബ, തൊടന്നൂര്‍ ബ്ലോക്ക് മെമ്പര്‍ സി.പി വിശ്വനാഥന് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ പി.എം അഷ്റഫ്,
ജനങ്ങളെ വലച്ച് ബസ് സമരം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് സമരം തുടരുന്നു
വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. സമരം ആരംഭിച്ചതോടെ വലഞ്ഞ് യാത്രക്കാര്‍. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്. കൂമുള്ളിയില്‍ വെച്ചു ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതിന്റെ പേരിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ദുരന്തബാധിതർക്ക് വീടുവെക്കാൻ വിട്ടുനല്‍കുന്നത് അഞ്ചുസെന്റ് ഭൂമി; യൂസഫ് കാപ്പാടിന് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിന്റെ ആദരം
കാഞ്ഞിലശ്ശേരി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി അഞ്ചു സെന്റ് ഭൂമി വിട്ടുനൽകിയ യൂസഫ് കാപ്പാടിനെ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ആദരിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കാനായി സംഘടിപ്പിച്ച പ്രതിഭാ സംഗമം കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികൾക്കിടയിൽ ജാഗ്രതയോടെ മുന്നിട്ടിറങ്ങുന്ന മലയാള മനസ്സിന്റെ ഉത്തമ നിദർശനമാണ് യൂസഫ് എന്ന് അദ്ദേഹം
‘കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടില്ലെങ്കിലും വിലങ്ങാടിലേത് വലിയ തകർച്ച’; വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്, രേഖകൾ നഷ്ടപ്പെട്ടവർക്ക് സ്പെഷ്യൽ അദാലത്ത് നടത്തും
വിലങ്ങാട്: നിരവധി ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ തകർച്ച വലിയ രീതിയിലുള്ളതാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ഭീകരമായ ദുരന്തത്തിന് ഇടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തുവന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവൻ നഷ്ടപ്പെട്ടു.
വിലങ്ങാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി വിവരങ്ങൾ തിരക്കി. ക്യാമ്പിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വികെ സനോജ്, സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർക്കൊപ്പം കേന്ദ്ര കമ്മറ്റിയംഗം എം ഷാജർ, നാദാപുരം ബ്ലോക്ക് സെക്രട്ടറി
തോടന്നൂരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സബ്സിഡി സാധനങ്ങൾ ഇല്ലെന്ന് ആരോപിച്ച്
തോടന്നൂർ: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം. തോടന്നൂർ മാവേലി സ്റ്റോർ ചാർജിലുള്ള സൂരജിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി. സൂരജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കെ.സുനിൽ, രാജീവൻ