Category: വടകര
ക്വിറ്റ് ഇന്ത്യ ദിനാചരണം; വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
വടകര: ക്വിറ്റ് ഇന്ത്യദിന പരിപാടി സംഘടിപ്പിച്ച് മണിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. കെപിസിസി മെമ്പര്‍ അച്യുതന് പുതിയെടുത്തു പ്രതിജ്ഞ ചൊല്ലി. മണ്ഡലം പ്രസിഡണ്ട് ചാലില്‍ അഷറഫ് പതാക ഉയര്‍ത്തി. കെപിസിസി മെമ്പര്‍ അച്യുതന് പുതിയെടുത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷീബ, തൊടന്നൂര്‍ ബ്ലോക്ക് മെമ്പര്‍ സി.പി വിശ്വനാഥന് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ പി.എം അഷ്റഫ്,
ജനങ്ങളെ വലച്ച് ബസ് സമരം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് സമരം തുടരുന്നു
വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. സമരം ആരംഭിച്ചതോടെ വലഞ്ഞ് യാത്രക്കാര്‍. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്. കൂമുള്ളിയില്‍ വെച്ചു ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതിന്റെ പേരിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ദുരന്തബാധിതർക്ക് വീടുവെക്കാൻ വിട്ടുനല്‍കുന്നത് അഞ്ചുസെന്റ് ഭൂമി; യൂസഫ് കാപ്പാടിന് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിന്റെ ആദരം
കാഞ്ഞിലശ്ശേരി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി അഞ്ചു സെന്റ് ഭൂമി വിട്ടുനൽകിയ യൂസഫ് കാപ്പാടിനെ കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം ആദരിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കാനായി സംഘടിപ്പിച്ച പ്രതിഭാ സംഗമം കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികൾക്കിടയിൽ ജാഗ്രതയോടെ മുന്നിട്ടിറങ്ങുന്ന മലയാള മനസ്സിന്റെ ഉത്തമ നിദർശനമാണ് യൂസഫ് എന്ന് അദ്ദേഹം
‘കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടില്ലെങ്കിലും വിലങ്ങാടിലേത് വലിയ തകർച്ച’; വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്, രേഖകൾ നഷ്ടപ്പെട്ടവർക്ക് സ്പെഷ്യൽ അദാലത്ത് നടത്തും
വിലങ്ങാട്: നിരവധി ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ തകർച്ച വലിയ രീതിയിലുള്ളതാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ ഭീകരമായ ദുരന്തത്തിന് ഇടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തുവന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവൻ നഷ്ടപ്പെട്ടു.
വിലങ്ങാട് ഉരുൾപൊട്ടൽ; ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
വിലങ്ങാട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. ക്യാമ്പിലുള്ളവരുമായി വിവരങ്ങൾ തിരക്കി. ക്യാമ്പിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി വികെ സനോജ്, സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് എന്നിവർക്കൊപ്പം കേന്ദ്ര കമ്മറ്റിയംഗം എം ഷാജർ, നാദാപുരം ബ്ലോക്ക് സെക്രട്ടറി
തോടന്നൂരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സബ്സിഡി സാധനങ്ങൾ ഇല്ലെന്ന് ആരോപിച്ച്
തോടന്നൂർ: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം. തോടന്നൂർ മാവേലി സ്റ്റോർ ചാർജിലുള്ള സൂരജിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ജീവനക്കാരൻ വടകര പോലീസിൽ പരാതി നൽകി. സൂരജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കെ.സുനിൽ, രാജീവൻ
വിലങ്ങാട് ഉരുള്‍പൊട്ടല്‍: വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്ന് ഷാഫി പറമ്പില്‍ എംപി, പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന്
വടകര: വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂമന്ത്രി ഉറപ്പു നല്‍കിയതായി ഷാഫി പറമ്പില്‍ എംപി. വയനാട് ദുരന്തമേഖലയിലുള്ള എംപി കല്‍പ്പറ്റയില്‍ വെച്ചാണ് റവന്യൂവകുപ്പ് മന്ത്രി കെ. രാജനെ കണ്ട് ഇക്കാര്യം ആവശ്യപ്പെത്. വിഷയം ഗൗരവപൂര്‍വം കാണുന്നുവെന്നും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ വാസയോഗ്യമാണോ എന്നു പരിശോധിക്കാനും
പുറമേരിയില്‍ കുട്ടികളുമായി പോയ സ്കൂള്‍ ബസ്സില്‍ നിന്നും പുക; അധ്യാപകന്റേയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലില്‍ സുരക്ഷിതരായി കുരുന്നുജീവനുകൾ
പുറമേരി: സ്കൂൾ ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇരിങ്ങണ്ണൂർ കച്ചേരി യു പി സ്കൂൾ ബസിൽ നിന്നാണ് പുക ഉയർന്നത്. രാവിലെ 9.15 ഓടെ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് വരുന്നതിനിടെയാണ് സംഭവം. വെള്ളൂർ നടേമ്മൽ പീടികയിൽ ബസ് എത്തിയപ്പോൾ ബസിനടിയിൽ നിന്ന് അസാധാരണമായ രീതിയിൽ പുക ഉയരുകയായിരുന്നു. 20 ഓളം കുട്ടികൾ ഈ സമയത്ത്
വടകര ആയഞ്ചേരി മംഗലാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു : മരണം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ
ആയഞ്ചേരി: മംഗലാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു. മംഗലാട് തേറത്ത് അഫ്നാസാണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു. സന്ദർശക വിസയിൽ കുടുംബത്തോടൊപ്പം ദുബൈയിലെത്തിയ അഫ്നാസ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകനാണ്. ഭാര്യ : അശിദത്ത് മക്കൾ: ഹയിറ,ഹൈറിക്ക്. സഹോദരി: തസ്നിമ.
പയ്യോളിയ്ക്കും വടകരയ്ക്കുമിടയില് ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് എക്സിക്യൂട്ടീവില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു
പയ്യോളി: തീവണ്ടി യാത്രയില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് പയ്യോളിയ്ക്കും വടകരയ്ക്കുമിടയിലാണ് സംഭവം. ആലപ്പി – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വെച്ച് കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരന് സ്ക്രൂ ഡൈവര്‍ ഉപയോഗിച്ചാണ് കുത്തിയത്. ആക്രമിച്ചയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.