Category: ആരോഗ്യം

Total 209 Posts

കൊളസ്ട്രോൾ ഉണ്ടോ, ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കരുതേ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് വരെ നയിക്കാം; അറിയാം വിശദമായി

മാറിയ ജീവിത ശൈലിക്കനുസരിച്ച് മനുഷ്യ ശരീരത്തിൽ കടന്നു കയറിയ ഒരു അസുഖമാണ് കൊളസ്‌ട്രോൾ. ഹൃദയാഘാതം, പക്ഷാഘാതം പോലെയുള്ള അവസ്ഥകളിലേക്ക് നയിക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ഇത്. മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ (Cholesterol). എല്ലാ കൊളസ്ട്രോളും പ്രശ്നക്കാരല്ല, എന്നാൽ വലിയ വില്ലന്മാരും ഇതിലുണ്ട്. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ നേടാനും

രാത്രി ഉറങ്ങുന്നത് വെെകിയാണോ? പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത; ശ്രദ്ധിച്ചില്ലെങ്കിൽ രോഗിയാകും

പുതുതലമുറയിൽപെട്ട ഭൂരിപക്ഷം പേരും വൈകിയുറങ്ങുന്നവരാണ്​. അർധരാത്രിവരെയെങ്കിലും സിനിമ കണ്ടും മൊബൈലിൽ ചാറ്റ്​ ചെയ്​തും സോഷ്യൽ മീഡിയകളിൽ അഭിരമിച്ചും സമയംപോക്കുമ്പോൾ ഇക്കൂട്ടർ അറിയുന്നില്ല, ഇ​വ രോഗങ്ങളുടെ ലോകത്തേക്കുള്ള യാത്രയാണെന്ന്​​. ഇതിനെയെല്ലാം സാധൂകരിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാത്രിയിൽ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരിൽ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ റട്‌ജേഴ്‌സ് സർവകലാശാലയാണ്

ചെള്ള് ഒരു ഭീകരജീവിയാണ്; എന്താണ് ചെള്ള് പനിയെന്നും പ്രതിരോധിക്കാനായി എന്തെല്ലാം ശ്രദ്ധിക്കണമെന്നും അറിയാം

കൊയിലാണ്ടി: ന​ഗരസഭയിലെ 12-ാം വാർഡിലുള്ള വയോധികന് ചെള്ളുപനിയുള്ളതായുള്ള വിവരം പുറത്തുവന്നതോടെ ആധിയിലാണ് കൊയിലാണ്ടിക്കാർ. വീടിന് പുറത്തുപോലും പോകാത്ത അദ്ദേഹത്തിന് എങ്ങനെയാവാം രോ​ഗം ബാധിച്ചിരിക്കുകയെന്ന സംശയവുമുണ്ട്. ഔ​ഗ്യോ​ഗികമായി രോ​ഗം സ്ഥരീകരിച്ചെന്ന റിപ്പോർട്ട് ആശുപത്രിയിൽ നിന്ന് ലഭിക്കാനുണ്ടെങ്കിലും പൊതുജനങ്ങളും നമ്മുടെ ആരോഗ്യ വകുപ്പുമെല്ലാം ജാഗ്രത പാലിക്കുകയാണ്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ചെള്ള് പനി എന്ന രോഗത്തെ കുറിച്ച് കാര്യമായ

ഇനി ദിവസം ഒരു മുട്ട ആയാലോ? ദേശീയ മുട്ടദിനത്തില്‍ മുട്ടയുടെ ഗുണങ്ങളെക്കുറിച്ചും പോഷകമൂല്യത്തെക്കുറിച്ചും അറിയാം

ഇന്ന് ദേശീയ മുട്ട ദിനം. ഏറ്റവും വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് മുട്ട. എല്ലാ വര്‍ഷവും ജൂണ്‍ 3 ദേശീയ മുട്ടദിനമായി ആഘോഷിക്കുന്നു. ഈ ദിവസം മുട്ടയുടെയും എല്ലാ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളുടെയും പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു. പ്രധാനഭക്ഷണമായും മറ്റു ഭക്ഷണ സാധനങ്ങളിലെ ചേരുവയായും ഉപയോഗിക്കുന്ന ഒന്നാണ് മുട്ടകള്‍. ഒരു മുട്ടയില്‍ ഏകദേശം 7 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍,

പ്രമേഹ രോഗിയാണോ? ഷുഗര്‍ നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഭക്ഷണങ്ങളും ഒരുപരിധി വരെ സഹായിക്കും. പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രമേഹമുള്ളവര്‍ കഴിക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ചാണ് അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. മുഴുവന്‍ ധാന്യങ്ങള്‍: ഓട്സ്, ബാര്‍ലി, ക്വിനോവ തുടങ്ങിയ ധാന്യങ്ങള്‍ പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്

ശ്വസിക്കാം സുഖമായി; ഇതാ ആസ്മയെ വരുതിയിലാക്കാന്‍ ഒമ്പത് വഴികള്‍; രോഗ പ്രതിരോധത്തിന് ഇവ ശീലമാക്കാം

ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ശ്വാസനാളികള്‍ നീരുവയ്ക്കുകയോ ചുരുങ്ങുകയോ ചെയ്യുന്ന അവസ്ഥയാണ് ആസ്മ. ചുമ, വലിവ്, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, ചുമ മൂലം ഉറങ്ങാന്‍ വയ്യാത്ത അവസ്ഥ, ക്ഷീണം എന്നിവയെല്ലാം ആസ്മയുടെ ഫലമായി ഉണ്ടാകാം. കുട്ടികളെയും മുതിര്‍ന്നവരെയും ആസ്മ ബാധിക്കാമെങ്കിലും കുട്ടികളില്‍ പൊതുവായി കാണുന്ന ഒരു മാറാ വ്യാധിയാണ് ഇത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 262 ദശലക്ഷം

നിങ്ങളുടെ കൊളസ്‌ട്രോള്‍ ലവല്‍ കൂടിയോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ!

ശരീര കോശാവരണങ്ങളും ഹോര്‍മോണുകളും രൂപപ്പെടാന്‍ അത്യാവശ്യമാണ് കൊളസ്‌ട്രോള്‍. വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ അത്യാവശ്യമാണെങ്കില്‍ കൂടിപ്പോയാല്‍ ആപത്തുമാണ്. ഒരാള്‍ക്ക് കൊളസ്‌ട്രോള്‍ കൂടുതലാണോ എന്ന് തീരുമാനിക്കുമ്പോള്‍ പ്രധാനമായും കണക്കിലെടുക്കുന്ന രണ്ടുതരം കൊളസ്‌ട്രോള്‍ ഉണ്ട്. ലോ ഡെന്‍സിറ്റി ലിപ്പോ പ്രൊട്ടീനുകള്‍ (എല്‍.ഡി.എല്‍) എന്ന മോശം കൊളസ്‌ട്രോളും ഉയര്‍ന്ന ഡെന്‍സിറ്റിയുള്ള ലിപ്പോപ്രൊട്ടീന്‍ എന്ന നല്ല കൊളസ്‌ട്രോളുമാണിത്. ആകെ കൊളസ്‌ട്രോള്‍ ലെവല്‍

എല്ലാ തലവേദനകളും നിസാരമല്ല; ശ്രദ്ധിക്കണം ഈ ലക്ഷണങ്ങളെ…

തലവേദന ഒരു സാധാരണ രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. ചിലരില്‍ ഇത് മൈഗ്രേയ്ന്‍, ചിലരില്‍ സാധാരണ തലവേദന, ചിലരില്‍ പനിയോടൊപ്പം വരുന്ന തലവേദന എന്നിങ്ങനെ ഇവ മാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍, തലവേദന ഗുരുതരമാണ് എന്ന അവസ്ഥയിലേക്ക് ചിലപ്പോഴെങ്കിലും എത്തിപ്പെടാറുണ്ട്. അതിന് വേണ്ടി ചില ലക്ഷണങ്ങളും ശരീരം പ്രകടിപ്പിക്കുന്നുണ്ട്. തലവേദന ഗുരുതരാവസ്ഥയിലേക്കോ അല്ലെങ്കില്‍ അപകടത്തിലേക്കോ എത്തുമ്പോള്‍ അത് സൂചിപ്പിക്കുന്നത് എന്തൊക്കെയാണെന്ന്

ശരീരഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് ഫലപ്രദമാണോ? തുടക്കക്കാര്‍ അറിയേണ്ട അഞ്ച് കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നവര്‍ക്ക് മികച്ച ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതും കുറഞ്ഞ അളവിൽ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവിൽ കൊഴുപ്പും അടങ്ങിയ ഒരു ഭക്ഷണ രീതിയാണ് കീറ്റോ ഡയറ്റ്  എന്ന് അറിയപ്പെടുന്ന കീറ്റോജെനിക് ഡയറ്റ്. ഈ ഭക്ഷണക്രമത്തിലൂടെ ഒരാള്‍ക്ക് അയാളുടെആരോഗ്യം  മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും കഴിയുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കീറ്റോ ഡയറ്റ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം