Category: ആരോഗ്യം

Total 209 Posts

ഭക്ഷണത്തിന്റെ രുചിക്കായി ഉപ്പിടുമ്പോൾ ശ്രദ്ധിക്കണേ, ഉപ്പു കൂടിയ ഭക്ഷണം വൃക്കയെ തകരാറിലാക്കും, നോക്കാം വിശദമായി

ഭക്ഷണത്തിന് രുചി കൂട്ടുന്ന ഉപ്പ് മനുഷ്യരിൽ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഭക്ഷണത്തിലെ ഉപ്പിൽ നിന്നു തന്നെയാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് സഹായിക്കുന്നതും. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഈ ധാതുക്കൾ പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകും. കൂടാതെ വൃക്കയ്ക്കും തകരാറാണ്. ഉപ്പു

ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം: രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ ആറ് അപകടങ്ങള്‍

പലപ്പോഴും യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം ആണ് ഉയര്‍ന്ന ബിപി അപകടകരമാകുന്നത്. നെഞ്ചുവേദന, തലവേദന, മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്, ശ്വസിക്കാന്‍ പ്രയാസമുണ്ടാകുക, മങ്ങിയ കാഴ്ച തുടങ്ങിയവയാണ് ഉയര്‍ന്ന ബിപിയുടെ പൊതുവേയുള്ള ലക്ഷണങ്ങള്‍. അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. ആന്തരികാവയവങ്ങളെപ്പോലും തകരാറിലായേക്കാം. തലച്ചോറ്, ഹൃദയം, വൃക്കകള്‍, കണ്ണുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന ബി.പി പ്രശ്‌നങ്ങളുണ്ടാക്കാം.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കൊളസ്‌ട്രോളൊന്ന് പരിശോധിക്കണം

ചെറുപ്രായത്തില്‍ തന്നെ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്‌ട്രോള്‍ ഹൃദ്രോഗം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. സിരകളില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. നാം സ്വീകരിക്കുന്ന അനാരോഗ്യകരമായ ഭക്ഷണ രീതിയും ജീവിത രീതിയുമൊക്കെയാണ് കൊളസ്‌ട്രോള്‍ കൂടാന്‍ വഴിവെക്കുന്നത്. ഇത് നമ്മുടെ ധമനികളില്‍ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ കാരണമായേക്കാവുന്ന അഞ്ച്

ചെറുപ്രായത്തിലേ മുടി നരച്ചോ? ഭക്ഷണമായിരിക്കാം പ്രശ്‌നം, അകാലനരയെ പ്രതിരോധിക്കാന്‍ ഈ ആഹാരസാധനങ്ങള്‍ കഴിക്കൂ

പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരുടെ മുടി അവരുടെ ചെറു പ്രായത്തിലേ നരക്കാന്‍ തുടങ്ങും. പലരെയും മാനസികമായി പ്രയാസത്തിലാക്കുന്ന കാര്യമാണ് ഈ അകാല നര. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും. അതിനാല്‍ തലമുടി സംരക്ഷണത്തിനായി

ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം ഹൃദയാഘാതത്തെ; ചികിത്സ വൈകിപ്പിക്കല്ലേ

ഹൃദയാഘാതം ഇന്ന് പ്രായ-ലിംഗ ഭേദമെന്യേ ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. നെഞ്ചില്‍ ചെറിയൊരു വേദന വന്നാല്‍ മതി നമുക്കുണ്ടാവുന്ന ആധി ഈ പേടിയുടെ ഫലമാണ്. ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്ന രോഗികളുടെ എണ്ണം വളരെ വലതാണ്. ഇന്ത്യയിലെ കണക്കും ആശങ്കപ്പെടുത്തുന്നതാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുസരിച്ച് ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയാഘാതത്തിന്റെ തോത് കൂടി വരുന്ന സാഹചര്യമാണ്. ഹൃദയാഘാതം

”ഒരും മാസംകൊണ്ട് പത്ത് കിലോ ഭാരം കുറയ്ക്കാം’; പരസ്യവാചകങ്ങള്‍ കേട്ട് വണ്ണംകുറയ്ക്കാന്‍ ഒരുങ്ങിയിറങ്ങുംമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലരുടെയും ആധിയാണ് അമിതവണ്ണവും ചാടിവരുന്ന വയറും. അതിനായി പട്ടിണി കിടക്കും, ഡയറ്റുകള്‍ പരീക്ഷിക്കും, കാണുന്ന മരുന്നുകളൊക്കെ വാങ്ങിക്കഴിക്കും. അവസാനം പല ആരോഗ്യപ്രശ്‌നങ്ങളും ക്ഷണിച്ചുവരുത്തുകയും ചെയ്യും. വണ്ണമൊട്ട് കുറഞ്ഞിട്ടുമുണ്ടാവില്ല. അശാസ്ത്രീയമായി തടി കുറയ്ക്കുന്നത് ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1. അമിതവണ്ണം കുറയ്ക്കാന്‍ എളുപ്പവഴി തേടി പോകരുത്. അതിനായി ആഹാര

കൊളസ്‌ട്രോളുണ്ടോ? എങ്കില്‍ അപകട സാഹചര്യം ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ

ഒട്ടുമിക്കയാളുകളെയും വലയ്ക്കുന്ന ജീവിതശൈലീ രോഗമാണ് അമിതമായ കൊളസ്‌ട്രോള്‍. ഗൗരവമായ, ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കൊളസ്‌ട്രോള്‍ കാരണമാകാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഹൃദയാഘാതത്തിന് വരെ അമിതമായ കൊളസ്‌ട്രോള്‍ വഴിവെക്കാറുണ്ട്. അതിനാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാം

പഞ്ചസാര പ്രിയരാണോ? എങ്കില്‍ ഇനി അധികം കഴിക്കേണ്ട, നിങ്ങള്‍ക്ക് തന്നെ വിനയാവും

മലയാളികളുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പഞ്ചസാര. രാവിലെ കുടിക്കുന്ന ചായയ്ക്ക് മുതല്‍ ക്ഷീണംമാറ്റാനുള്ള ജ്യൂസുകള്‍ക്കും വിശേഷ ദിവസങ്ങളിലുണ്ടാക്കുന്ന പായസങ്ങള്‍ക്കുമെല്ലാം പഞ്ചസാര നിര്‍ബന്ധമാണ്. പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര അമിതമായി കഴിച്ചാല്‍ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. അമിതമായ പഞ്ചസാര ആരോഗ്യത്തിന് ഏത് രീതിയില്‍ അപകടങ്ങളുണ്ടാക്കുന്നുവെന്ന് നോക്കാം: ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു അമിതവണ്ണം

താരന്‍ പ്രശ്‌നക്കാരനാണോ? വീട്ടിലുണ്ട് പരിഹാരമാർ​ഗങ്ങൾ; ഇടതൂർന്ന മുടിയഴകിനായി ഇവ പരീക്ഷിച്ച് നോക്കൂ…

പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയിൽ ചൊറിച്ചിലും, പൊളിഞ്ഞിളകിയ താരൻ അങ്ങിങ്ങായി പൊങ്ങിനിൽക്കുന്നതിന്റെ വൃത്തികേടും, നെറ്റിയിലും മുഖത്തും ഉണ്ടാകുന്ന കുരുക്കളുമൊക്കെയായി താരൻ വരുത്തുന്ന പ്രശ്നങ്ങൾ പലതാണ്. മുടിയെ വരണ്ടുണങ്ങിയതാക്കി മാറ്റി, അതിലൂടെ മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കാന്‍ താരന് സാധിക്കും. തല ചൊറിച്ചിലും ഇതോടൊപ്പം വര്‍ധിക്കും. മഞ്ഞുകാലത്താണ് താരന്‍ കൂടുതലായി നമ്മുടെ മുടിയില്‍ കണ്ടുവരുന്നത് താരന്‍ വരാന്‍

മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍

തലമുടി കൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക. താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലും ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം