അമിതവണ്ണവും കുടവയറുമാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ രാവിലെ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ


ഒരുപാട് പേരുടെ പ്രശ്‌നമാണ് അമിതവണ്ണവും കുടവയറും. മാറിയ ജീവിതശൈലി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയര്‍ വരാനുള്ള കാരണങ്ങളാണ്. അമിതമായുള്ള പഞ്ചസാരയുടെ ഉപയോഗവും അമിത വണ്ണത്തിന് കാരണമാകും. വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഈ പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരാം കാണാന്‍ കഴിയും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രാവിലെ എഴുന്നേറ്റാല്‍ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്നശീലമുണ്ട് പലര്‍ക്കും. ഇത് അത്ര നല്ലതല്ല. പകരം നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. നാരങ്ങയും തേനും ചേര്‍ത്ത ഇളം ചൂടുവെള്ളം ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

രാവിലെ മാത്രമല്ല, എപ്പോഴും പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക. ഉയര്‍ന്ന തോതില്‍ മധുരം ശരീരത്തിലെത്തുന്നത് വയറില്‍ കൊഴുപ്പ് അടിയാന്‍ ഇടയാക്കും. അതിനാല്‍ മധുര പാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കാം.

കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ പ്രഭാതഭക്ഷണമാണ് പൊതുവില്‍ മലയാളികളുടെ ശീലം. ഇതിന് പകരം പ്രാതലിന് പോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്. ഇത് വിശപ്പ് കുറയ്ക്കുന്ന ഹോര്‍മോണുകളുടെ അളവ് വര്‍ധിപിക്കുകയും ശരീരത്തിന് ഊര്‍ജം പകരുകയും ചെയ്യുന്നു.

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.

വെള്ളം ധാരാളം കുടിക്കുക എന്നതാണ് നാലാമതായി ചെയ്യേണ്ട കാര്യം. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.