മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്; വിശദമായി നോക്കാം
കോഴിക്കോട്: 2023-24 അദ്ധ്യയന വര്‍ഷം എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, പ്ലസ്ടു/വിഎച്ച്എസ്സി വിഭാഗങ്ങളിലും, കായിക മേഖലകളിലും ഉന്നത വിജയം കരസ്ഥമാക്കിയ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോം ജൂലൈ ഒന്ന് മുതല്‍15 വരെ ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാര്‍കാര്‍ഡ് (രക്ഷിതാവ്, വിദ്യാര്‍ത്ഥി), ബാങ്ക് പാസ് ബുക്ക് കോപ്പി (വിദ്യാര്‍ത്ഥി), എസ്എസ്എല്‍സി, പ്ലസ്ടു /വിഎച്ച് എസ്സി സര്‍ട്ടിഫിക്കറ്റ്, കായിക മികവിന്റെ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സഹിതം നല്‍കണം. ഫോണ്‍: 0495-2383782.