മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; ബാലുശ്ശേരി സ്വദേശിയായ പ്രതി പിടിയിൽ


കോടഞ്ചേരി: മൂന്നര വയസ്സുകാരിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ബാലുശ്ശേരി അറപ്പീടിക സ്വദേശി അശ്വിൻ (തമ്പുരു–31) ആണ് പിടിയിലായത്. പൊലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വിൻ.

വയനാട്, കോടഞ്ചേരി എന്നിവിടങ്ങളിലായി ഒളിവിലായിരുന്ന പ്രതിയെ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെ കുപ്പായക്കോട് കൈപ്പുറത്തുവെച്ചാണ്‌ ബാലുശ്ശേരി പൊലീസ് പിടികൂടിയത്‌. ഇൻസ്പക്ടർ ടി.പി.ദിനേശ്, എസ്ഐമാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, എസ്‌സിപിഒ ഗോകുൽ രാജ്, സിപിഒ സുജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Description: Case of molestation of a three-and-a-half-year-old girl: Accused arrested