കെ.എസ്.ആർ.ടി.സി ബസുമായി കാർ കൂട്ടിയിടിച്ചു; വാവ സുരേഷിന് പരിക്ക്


തിരുവനന്തപുരം: വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്ക്. വാവാ സുരേഷ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചാണ് അപകടം.

തിരുവനന്തപുരത്തുനിന്നും നിലമേല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വാവ സുരേഷ്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി എതിരേ വന്ന കെ.എസ്.ആര്‍.ടിസി ബസില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ വാവാ സുരേഷിന്റെ മുഖത്താണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിരീക്ഷണത്തിലാണ് വാവാ സുരേഷ്.

Summary: The car was coupled with a KSRTC bus; Vava Suresh injured