ഉള്ള്യേരിയില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം; ഏഴുവയസുകാരനടക്കം രണ്ടുപേര്‍ മരിച്ചു


Advertisement

ഉള്ള്യേരി: ഉള്ള്യേരി പത്തൊന്‍പതില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികരായ രണ്ടുപേര്‍ മരണപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം.

Advertisement

മടവൂര്‍ കടവാട്ട് പറമ്പത്ത് സദാനന്ദന്‍ (57) മകന്റെ മകന്‍ ധന്‍ജിത്ത് (ഏഴ്) എന്നിവരാണ് മരിച്ചത്.

Advertisement

ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. മടവൂരില്‍ നിന്നും ഉള്ള്യേരിയിലേക്ക് പോകുകയായിരുന്നു ഇവര്‍. സദാനന്ദന്റെ മകളുടെ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ചതായിരുന്നു ഇവര്‍.  പരിക്കേറ്റവരെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement