ഇനിയും കുണ്ടും കുഴിയും പേടിക്കേണ്ട; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുവപ്പുറത്ത് മീത്തല്‍ കോമത്ത് താഴെ കനാല്‍ റോഡ് ടാറിങ് പൂര്‍ത്തിയാക്കി തുറന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ചെറുവപ്പുറത്ത് മീത്തല്‍ കോമത്ത് താഴെ കനാല്‍ റോഡില്‍ മൂന്നാം റീച്ചില്‍ ടാറിങ് പൂര്‍ത്തീകരിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടാറിംങ് പൂര്‍ത്തീകരിച്ചത്.
ടാറിങ് പൂര്‍ത്തികരിച്ച റോഡ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അധ്യക്ഷയായി. മുജീബ് കോമത്ത്, ടി.കെ.അബ്ദുറഹിമാന്‍, കെ.പി.രാമചന്ദ്രന്‍, ഷര്‍മിന കോമത്ത്, ഇ.എം.ശങ്കരന്‍, ടി.ഒ.ബാലകൃഷ്ണന്‍, ടി.കെ.അബ്ദുല്‍ വാഹിദ് സംസാരിച്ചു.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.എം.ബാബു സ്വാഗതവും വികസന സമിതി അംഗം സാവിത്രി ബാലന്‍ നന്ദിയും പറഞ്ഞു.