കനത്ത മഴയ്‌ക്കൊപ്പം കനാലും തുറന്നുവിട്ടു; തിരുവങ്ങൂരിലെ ജനങ്ങള്‍ ദുരിതത്തില്‍; കനാല്‍ അടയ്ക്കണമെന്ന് ആവശ്യം


Advertisement

ചേമഞ്ചേരി: മഴ തുടരുന്നതിനിടെ കനാല്‍ജലം വീണ്ടും തുറന്നുവിട്ടത് തിരുവങ്ങൂര്‍ ഭാഗത്തെ സമീപവാസികള്‍ക്ക് ദുരിതമാകുന്നതായി പരാതി. മാലിന്യങ്ങള്‍ ഒഴുകിയെത്തി നീരൊഴുക്ക് തടസ്സപ്പെട്ടതോടെ തിരുവങ്ങൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന് മുന്‍ഭാഗത്തെ വീതികുറഞ്ഞ കനാല്‍ഭാഗത്ത് വീടുകളിലേക്ക് വെള്ളംകയറുന്ന അവസ്ഥയാണെന്ന് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗം വിജയന്‍ കണ്ണഞ്ചേരി പറഞ്ഞു. കനാലിലൂടെ വെള്ളമൊഴുക്കിവിടുന്നത് ഉടന്‍ നിര്‍ത്തുകയും മാലിന്യങ്ങള്‍ നീക്കാന്‍ നടപടി എടുക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement
Advertisement