പയ്യോളി അങ്ങാടിയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തുറയൂര്‍ സ്വദേശിയായ വ്യാപാരി മരിച്ചു
പയ്യോളി: പയ്യോളി അങ്ങാടിയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വ്യാപാരി മരിച്ചു. തുറയൂര്‍ തച്ചറോത്ത് ഹാരിസ് ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. പയ്യോളി അങ്ങാടിക്ക് കിഴക്ക് ഭാഗത്തായി പേരാമ്പ്രയില്‍ നിന്നും പയ്യോളിയിലേക്ക് എത്തുകയായിരുന്ന ബസ് സ്‌കൂട്ടറിനെ പിന്നില്‍ നിന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘോതത്തില്‍ ഹാരിസ് സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍വെച്ച് മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൂന്നുമണിയോടെ വീട്ടിലേക്ക് കൊണ്ടുവരും. കബറടക്കം ചെരിച്ചല്‍ ജുമാമസ്ജിദില്‍ നടക്കും.
ഉപ്പ: പരേതനായ ഇബ്രാഹിം. ഉമ്മ: സുലൈഖ.
ഭാര്യ: സലീന. മക്കള്‍: മുഹമ്മദ് (ദുബൈ), നിഹാല്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി). സഹോദരന്‍: നിസ.