മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചു; വടകര മുക്കാളിയിലുണ്ടായ വാഹനാപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്


[top]

വടകര: മുക്കാളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വെെകീട്ട് അഞ്ചരയോടെയാണ് അപകടം.

കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസ് കണ്ണൂർ ഭാഗത്തേക്ക് ചരക്കുമായി പോവുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ ലോറിയുടെ മുൻവശം പൂർണ്ണമായി തകർന്നു. പരിക്കേറ്റവരെ വടകരയിലെ ജില്ലാ ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന തുടർന്ന് അടുത്തിലെ നിരവധി അപകടങ്ങളാണ് നടന്നത്. അശ്രദ്ധമായ ഡ്രെെവിം​ഗാണ് ഇത്തരത്തിലുള്ള പല അപകടങ്ങൾക്കും കാരണം. ഉള്ള്യേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് കൽപ്പത്തൂർ സ്വദേശി മരിച്ചിരുന്നു.

Summary: bus Collided with a lorry while trying to overtake another bus; Nearly 30 Injured In Road Accident At Mukkali In Vadakara