ബസിടിച്ച് തിക്കോടി സ്വദേശിക്ക് പരിക്കേറ്റ സംഭവം; ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര എം.എ.സി.ടി വിധി


Advertisement

വടകര: ബൈക്ക് യാത്രക്കാരന് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കേസില്‍ ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര എം.എ.സി.ടി വിധി. തിക്കോടി ചിങ്ങപുരം തയ്യില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ ദിനേശന് പരിക്കേറ്റ കേസിലാണ് വിധി.

Advertisement

77,33,460 രൂപയും 13,92,022 രൂപ പലിശയും 4,64,007 കോടതി ചെലവും നല്‍കാനാണ് വടകര എം.എ.സി.ടി. കോടതി ജഡ്ജി കെ.രാമകൃഷ്ണന്‍ വിധിച്ചത്.

Advertisement

ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2019 നവംബര്‍ 13ന് തിക്കോടി പാലൂരിലായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ ദിനേശനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ.എ.കെ.രാജീവ് ഹാജരായി.

Advertisement