സാനിറ്റൈസര്‍ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; പയ്യോളി സ്വദേശിനിയ്ക്ക് ദാരുണാന്ത്യം


Advertisement

പയ്യോളി:
സാനിറ്റൈസര്‍ ഉപയോഗിച്ച് തീക്കൊടുക്കവേ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐ.പി.സി റോഡിന് സമീപം ഷാസ് ഹൗസില്‍ നഫീസയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.
Advertisement

രണ്ടാഴ്ച മുമ്പാണ് നഫീസയ്ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കുട്ടികളുടെ ഡയപ്പര്‍ തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. എളുപ്പം തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു.

Advertisement

ഭര്‍ത്താവ്: കുഞ്ഞമ്മദ്. മക്കള്‍: മുഹമ്മദ് ഷഹാന്‍, ഉമ്മര്‍ ഷാമില്‍, മുഹമ്മദ് ഷഹനാസ്.

Advertisement