ഗൃഹസന്ദർശനം, കുടുംബ സംഗമം; ബഡ്‌സ് വാരാചരണത്തിന് കൊയിലാണ്ടിയിൽ തുടക്കമായി


കൊയിലാണ്ടി: ബഡ്‌സ് വാരാചരണത്തിന് കൊയിലാണ്ടിയിൽ തുടക്കമായി. കൊയിലാണ്ടി നഗരസഭ സൗഹൃദ ബഡ്‌സ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി നടത്തി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു

ഉദ്‌ഘാടത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നടീൽ ഉത്സവവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വീടുകളിലും പരിസരങ്ങളിലും സ്കൂൾ അങ്കണത്തിലും ഫലവൃക്ഷത്തൈനട്ടു. വാരാചരണത്തിന്റെ ഭാ​ഗമായി ഗൃഹസന്ദർശനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലൂടെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് ഭിന്നശേഷി മേഖലയിലെ പ്രശ്നങ്ങൾ എത്തിക്കാൻ സാധിക്കും.

 

സിഡിഎസ്‌ ചെയർപേഴ്സൺ ഇന്ദുലേഖ മെമ്പർ സെക്രട്ടറി രമിത.വി ബ്ലോക്ക് കോർഡിനേറ്റർ രശ്മിശ്രീ എന്നിവർ സംസാരിച്ചു. സുരേഷ് സ്വാഗതവും പി ടി എ പ്രസിഡന്റ് ഗിരീഷ് നന്ദിയും പറഞ്ഞു.

Summary: Buds Week celebrations started in Koyilandy