താമരശ്ശേരിയില്‍ മയക്കുമരുന്നുമായി സഹോദരങ്ങള്‍ പിടിയില്‍; പിടിച്ചെടുത്തത് എം.ഡി.എം.എയും കഞ്ചാവും


താമരശ്ശേരി: മയക്കുമരുന്നുമായി സഹോദരങ്ങള്‍ പിടിയില്‍. മൂന്നുപേരാണ് പിടിയിലായത്. ഓമശ്ശേരി പെരിവില്ലി ചാത്തച്ചന്‍കണ്ടി വീട്ടില്‍ മുഹമ്മദ് റാഷിദ്, സഹോദരന്‍ അബ്ദുള്‍ ജവാദ്, ഇവരുടെ പിതൃ സഹോദരന്റെ മകനായ പുത്തൂര്‍ മങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നും 19ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോഴിക്കോട് റൂറല്‍ എസ്.പി പി.നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി പരപ്പന്‍പൊയില്‍ കതിരോട് വാടക ഫ്‌ളാറ്റില്‍ താമസിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിവരുകയായിരുന്നു. ഫ്‌ളാറ്റില്‍ നിന്നും താമരശ്ശേരി എസ്.ഐ ആര്‍.സി ബിജുവാണ് ഇവരെ അറസ്റ്റു ചെയ്തത്.

കോഴിക്കോട് നിന്ന് ലഹരിമരുന്ന് വാങ്ങി ഫ്‌ളാറ്റില്‍ എത്തിയ ഉടനെയാണ് ഇവര്‍ പിടിയിലായത്. പ്രതികളെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, പി.ബിജു, എ.എസ്.ഐ കെ.വി.ശ്രീജിത്, സീനിയര്‍ സി.പി.ഒമാരായ എന്‍.എം.ജയരാജന്‍, പി.പി.ജിനീഷ്, എന്‍.എം.ഷാഫി, സി.പി.പ്രവീണ്‍, ടി.കെ.ലിനീഷ്, പി.ജിജീഷ് കുമാര്‍, കെ.രമ്യ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Summary: Brothers arrested with drugs in Thamarassery; MDMA and cannabis were seized