കോഴിക്കോട് കണ്ണാടിക്കലിൽ ബോക്സിങ് താരമായ യുവാവ് ഓടയിൽ മരിച്ച നിലയിൽ; ദുരൂഹത


കോഴിക്കോട്: കണ്ണാടിക്കല്‍ പൊളിച്ച പീടികയില്‍ ബോക്സിങ് താരമായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണുവിന്റെ മൃതദേഹമാണ് ഓടയില്‍ നിന്ന് കണ്ടെത്തിയത്. ഇയാളുടെ ബൈക്കും  ഓടയില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

തിരക്കേറിയ റോഡിന് സമീപത്താണ് അപകടം നടന്നിരിക്കുന്നത്. കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് അയാളുടെ ഹെല്‍മെറ്റും കിടപ്പുണ്ട്. പൊലീസ് പറയുന്നത് അപകട സാധ്യതയുള്ള മേഖലയാണിത് എന്നും പോലാസ് അറിയിച്ചു.

ഇന്ന് രാവിലെ തൊട്ടടുത്ത വീട്ടുകാരാണ് ഓടയില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. അതിന് പിന്നാലെയാണ് പൊലീസില്‍ വിവരമറിയിച്ചത്. ബോക്‌സിംഗ് പരിശീലകനായിരുന്നു മരിച്ച വിഷ്ണു. രാവിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയതാകാമെന്നാണ് നാട്ടുകാരിലൊരാളുടെ വെളിപ്പെടുത്തല്‍. അതേ സമയം അപകടത്തിന്റെ കാരണം കൃത്യമായി പുറത്തുവന്നിട്ടില്ല.