പാനൂരിൽ ബോംബ് സ്ഫോടനം; രണ്ട് പേർക്ക് പരിക്ക്


കണ്ണൂർ: പാനൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ്, ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സംശയം.

അപകടത്തില്‍ വിനീഷിൻ്റെ ഇരു കൈപ്പത്തിയും അറ്റുപോയി. കണ്ണൂരിൽ നിന്നും വിനീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

 

 

 

.