മുന്നറിയിപ്പ് ലംഘിച്ച് വള്ളം കടലിലിറക്കി; ചൊമ്പാല ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് ഒരു മരണം


Advertisement

വടകര: ചോമ്പാല ഹാര്‍ബറില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു. മടപ്പള്ളി സ്വദേശി മാളിയേക്കല്‍ മഹമ്മൂദാണ് (64) മരണപ്പെട്ടത്.

Advertisement

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നതെന്ന് ചോമ്പാല കോസ്റ്റല്‍ പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഹാര്‍ബറില്‍ നിന്നും വള്ളം അധികദൂരം നീങ്ങും മുമ്പേ അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹാര്‍ബറിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്.

Advertisement

അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ വടകര പാര്‍ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മഹമ്മൂദിന്റെ മൃതദേഹം പാര്‍ക്ക് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. അവിടെ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Advertisement

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ വള്ളം ഇറക്കരുത് എന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ വള്ളം ഇറക്കിയതെന്ന് കോസ്റ്റല്‍ സ്‌റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.