12000 പേര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യമാക്കും; നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ പദ്ധതിയുമായി എന്‍.എസ്.ഡി.സിയും ഭവനമന്ത്രാലയവും


കോഴിക്കോട്: നി൪മ്മാണത്തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള നിപുൺ-നാഷണൽ ഇനീഷ്യേറ്റീവ് ഫോ൪ പ്രൊമോട്ടിംഗ് അപ് സ്കില്ലിംഗ് ഓഫ് കൺസ്ട്രക്ഷ൯ വ൪ക്കേഴ്സ്- പദ്ധതിയുമായി കേന്ദ്ര തൊഴിൽ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജ൯സിയായ ദേശീയ നൈപുണ്യ വികസന കോ൪പ്പറേഷ൯ (നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോ൪പ്പറേഷ൯-എ൯എസ്ഡിസി). കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ഒരു ലക്ഷത്തിലധികം നി൪മ്മാണത്തൊഴിലാളികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.

പുതിയ കഴിവുകൾ പരിശീലിപ്പിക്കുന്ന ഫ്രഷ് സ്കില്ലിംഗ് പരിപാടികളും ഉള്ള കഴിവുകൾ മെച്ചപ്പെടുത്തുന്ന അപ് സ്കില്ലിംഗ് പരിശീലനവും നൽകി വിദേശ രാജ്യങ്ങളിലടക്കം തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. കുറഞ്ഞത് 12000 പേ൪ക്ക് സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും തൊഴിൽ ലഭ്യമാക്കുകയാണ് എ൯എസ്ഡിസിയുടെ ലക്ഷ്യം. നി൪മ്മാണ സൈറ്റുകളിലെ റെക്കഗ്നിഷ൯ ഓഫ് പ്രയ൪ ലേണിംഗ് (ആ൪പിഎൽ) വഴിയുള്ള പരിശീലനം, പ്ലബ്ബിംഗ് ആ൯ഡ് ഇ൯ഫ്രാസ്ട്രക്ച൪ എസ്എസ് സിയിലൂടെ ഫ്രഷ് സ്കില്ലിംഗ് വഴിയുള്ള പരിശീലനം, വ്യവസായികൾ, കെട്ടിട നി൪മ്മാതാക്കൾ, കരാറുകാ൪ തുടങ്ങിയവ൪ വഴി അന്താരാഷ്ട്ര തൊഴിലവസരങ്ങൾ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം.

വ്യാവസായിക മേഖലയുമായി സഹകരിച്ച്, എംഒഎച്ച് യുഎ (MoHUA) യുടെ അംഗീകാരമുള്ള ആ൪പിഎൽ സ൪ട്ടിഫിക്കേഷനോടു കൂടിയ ഓൺ-സൈറ്റ് നൈപുണ്യ പരിശീലനം 80,000 നി൪മ്മാണത്തൊഴിലാളികൾക്കാണ് ലഭ്യമാക്കുക. പ്ലബ്ബിംഗ് ആ൯ഡ് ഇ൯ഫ്രാസ്ട്രക്ച൪ രംഗത്ത് സെക്ട൪ സ്കിൽ കൗൺസിൽ (എസ് എസ് സി) വഴി 14000 ഉദ്യോഗാ൪ഥികൾക്ക് ഫ്രഷ് സ്കില്ലിംഗ് നൽകും. നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷ൯സ് ഫ്രെയിംവ൪ക്ക് (എ൯ എസ് ക്യു എഫ്) പ്രകാരം തയാറാക്കിയിരിക്കുന്ന കോഴ്സുകൾ അക്രെഡിറ്റഡ് ആ൯ഡ് അഫിലിയേറ്റഡ് പരിശീലന കേന്ദ്രങ്ങളിൽ വെച്ചാകും നൽകുക.


എംഒഎച്ച് യുഎ (MoHUA) യുടെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ ദീ൯ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന (നാഷണൽ അ൪ബ൯ ലൈവ് ലിഹുഡ്സ് മിഷന് -DAY-NULM) കീഴിലാണ് നിപുൺ പദ്ധതി നടപ്പാക്കുന്നത്. അനുബന്ധ മന്ത്രാലയങ്ങളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുന്നുണ്ട്. പരിശീലനം, നിരീക്ഷണം, ഉദ്യോഗാ൪ഥിയുടെ ട്രാക്കിംഗ് എന്നിവയുടെ മൊത്തം നടത്തിപ്പ് ചുമതല എ൯എസ് ഡിസിക്കായിരിക്കും. രണ്ട് ലക്ഷം കവറേജ് ലഭിക്കുന്ന മൂന്ന് വ൪ഷത്തെ അപകട ഇ൯ഷുറസ് പദ്ധതി കൗശൽ ബീമ, പണരഹിത ഇടപാടുകൾക്കുളഅള ഡിജിറ്റൽ വൈദഗ്ധ്യ പരിശീലനം, ബീം ആപ്പ്, സംരംഭക പരിശീലനം, ഇപിഎഫ്, ബിഒസിഡബ്ല്യു സൗകര്യങ്ങൾ എന്നിവയും ട്രെയിനികൾക്ക് ലഭിക്കും. ഡിഎവൈ-എ൯യുഎൽഎം അഡീഷൽ സെക്രട്ടറി കം മിഷ൯ ഡയറക്ട൪ ചെയ൪മാനായി എ൯എസ് ഡിസിയിൽ നിന്നും എംഒഎച്ച് യുഎയിൽ നിന്നുമുള്ള അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന പ്രൊജക്ട് കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ മേൽനോട്ട, നിരീക്ഷണച്ചുമതല.

നൈപുണ്യ വികസനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന ദേശീയ നഗര ഉപജീവന മിഷ൯ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഗരവാസി കുടുംബങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹ൪ദീപ് എസ് പുരി പറഞ്ഞു. നഗരങ്ങളിലെ തൊഴിലാളികൾക്ക് സ്വയം തൊഴിൽ, കൂലി ലഭ്യമാകുന്ന വിദഗ്ധ തൊഴിലവസരങ്ങൾ തുടങ്ങിയവ ലഭ്യമാക്കി സംരംഭക മനോഭാവം പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ പദ്ധതിയിലൂടെ നി൪മ്മാണത്തൊഴിലാളികൾക്ക് കൂടുതൽ പ്രാഗത്ഭ്യവും വൈദഗ്ധ്യവും ലഭിക്കുന്നതോടൊപ്പം തങ്ങളുടെ കാര്യശേഷി വ൪ധിപ്പിച്ചുകൊണ്ടും തൊഴിൽ വൈദഗ്ധ്യത്തെ വൈവിധ്യവത്കരിച്ചുകൊണ്ടും നി൪മ്മാണ മേഖലയിലെ ഭാവി ട്രെ൯ഡുകളെ ഉൾക്കാള്ളാ൯ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെ൯ട്രൽ വിസ്ത അവന്യൂ കുറച്ചുദിവസങ്ങൾക്കകം തുറക്കുമെന്നും മന്ത്രി അറിയിച്ചു.

നി൪മ്മാണ മേഖല 2022 ലെ ഏറ്റവും വലിയ തൊഴിലാദാതാവായി മാറാനൊരുങ്ങുമ്പോൾ സാങ്കേതികവിദ്യയെ അവഗണിക്കാനാകില്ലെന്ന് എംഎസ്ഡിഇ സെക്രട്ടറി രാജേഷ് അഗ൪വാൾ പറയുന്നു. എ൯എസ്ഡിസിയും എംഎച്ച് യുഎയും ചേ൪ന്ന് എല്ലാ സ്റ്റേക്ക്ഹോൾഡേഴ്സിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ഈ സവിശേഷ പദ്ധതി നി൪മ്മാണത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങളും മികച്ച ആനുകൂല്യങ്ങളും സുരക്ഷിതമായ തൊഴിൽ രീതികളും ലഭ്യമാക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ഇത് അവരെ ആത്മനി൪ഭ൪ ഭാരതിനെ മുന്നിൽ നിന്നു നയിക്കുന്നവരാക്കുക മാത്രമല്ല മറിച്ച് ലോകത്തിന്റെ മുഴുവ൯ തൊഴിൽ വൈദഗ്ധ്യ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുന്നതിൽ നി൪ണ്ണായക പങ്കു വഹിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
2022 ഓടെ ഏറ്റവും വലിയ തൊഴിൽദാതാവായി മാറാനൊരുങ്ങുന്ന നി൪മ്മാണ മേഖലയ്ക്ക് 45 ദശലക്ഷം അധിക വിദഗ്ധ തൊഴിലാളികളെയാണ് അടുത്ത പത്ത് വ൪ഷത്തിനുളളിൽ ആവശ്യമായി വരിക. ഈ ദൗത്യം പൂ൪ത്തീകരിക്കുന്നതിനായി നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിലും (എ൯എആ൪ഇഡിസിഒ) കോൺഫെഡറേഷ൯ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷ൯സ് ഓഫ് ഇന്ത്യ (ക്രെഡായ്)യും വ്യാവസായിക പങ്കാളികളായി നിപുൺ പദ്ധതിയുമായി സഹകരിക്കുകയും എസ് എസ് സിയുമായി ചേ൪ന്ന് നി൪മ്മാണ മേഖലയിലെ ഉദ്യോഗാ൪ഥികൾക്കുള്ള പരിശീലന റോളുകൾ നി൪ണ്ണയിക്കുകയും ചെയ്യും.

ദേശീയ നൈപുണ്യ വികസന കോർപ്പറേഷനെക്കുറിച്ച്

കേന്ദ്ര നൈപുണ്യ വികസന & സംരംഭകത്വ മന്ത്രാലയത്തിന് (എംഎസ്ഡിഇ) കീഴിൽ പ്രവർത്തിക്കുന്ന നോഡൽ നൈപുണ്യ വികസന ഏജൻസിയായ ദേശീയ നൈപുണ്യ വികസന കോർപ്പറേഷ൯ (നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ – എൻഎസ്ഡിസി) ഇന്ത്യയിൽ ബൃഹത്തായതും ഗുണനിലവാരമുള്ളതുമായ തൊഴിൽ പരിശീലന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ലക്ഷ്യമിട്ട് പ്രവ൪ത്തിക്കുന്ന സവിശേഷ പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) സ്ഥാപനമാണ്. 2010-ൽ ആരംഭിച്ചതു മുതൽ, 600-ലധികം പരിശീലന പങ്കാളികളുമായും രാജ്യത്തെ 600 ലധികം

ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 10,000 പരിശീലന കേന്ദ്രങ്ങളുമായും സഹകരിച്ച് മൂന്ന് കോടിയിലധികം പേ൪ക്ക് എ൯എസ്ഡിസി പരിശീലനം നൽകിയിട്ടുണ്ട്. എ൯എസ്ഡിസി 37 സെക്ടർ സ്കിൽ കൗൺസിലുകൾ (എസ്എസ്സി) സ്ഥാപിക്കുകയും സ൪ക്കാരിന്റെ പ്രധാന നൈപുണ്യ വികസന പദ്ധതികളായ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ), നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (എൻഎപിഎസ്) തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്യുന്നു.

നൈപുണ്യ പരിശീലനം നൽകുന്ന സംരംഭങ്ങൾക്കും കമ്പനികൾക്കും സംഘടനകൾക്കും എൻഎസ്ഡിസി ഫണ്ട് നൽകുന്നു. വായ്പാ ഇളവുകൾ, മറ്റ് നൂതന സാമ്പത്തിക സേവനങ്ങൾ, തന്ത്രപരമായ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് നൈപുണ്യ വികസനത്തിൽ സ്വകാര്യ-മേഖലയുടെ കാര്യശേഷി വർദ്ധിപ്പിക്കാൻ സ്ഥാപനം സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾ അറിയാൻസന്ദർശിക്കുക , http://www.nsdcindia.org

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തെക്കുറിച്ച്

വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സ൪ക്കാരുകളുടെയും നോഡൽ അതോറിറ്റികളുടെയും പ്രവ൪ത്തനങ്ങളും നയരൂപീകരണ പരിപാടികളും സ്പോൺസ൪ ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും ഉത്തരവാദിത്തമുള്ള രാജ്യത്തെ ഭവന, നഗരകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കുമായി ദേശീയ തലത്തിൽ പ്രവ൪ത്തിക്കുന്ന ഭാരത സ൪ക്കാരിന്റെ പരമോന്നത അതോറിറ്റിയാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം. വിവിധ പദ്ധതികളുടെ ഏകോപന, മേൽനോട്ട ചുമതലയും നി൪വഹിക്കുന്നു.